ജില്ലയില്‍ ഭക്ഷ്യ സുരക്ഷ ലൈസന്‍സുമായി ബന്ധപ്പെട്ട് 362 സ്ഥാപനങ്ങളില്‍ പരിശോധന നടത്തി. ലൈസന്‍സ്/രജിസ്ട്രേഷന്‍ ഇല്ലാതെ പ്രവര്‍ത്തിക്കുന്ന 69 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. നിലവില്‍ രജിസ്ട്രേഷനോടെ പ്രവര്‍ത്തിക്കുന്ന ലൈസന്‍സ് ഇല്ലാത്ത 29 സ്ഥാപനങ്ങള്‍ക്കെതിരെയും നോട്ടീസ് നല്‍കി. ഭക്ഷ്യസുരക്ഷാ ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ കണ്ടെത്താനാണ് പരിശോധന നടത്തിയത്. ഭക്ഷ്യവസ്തുക്കളുടെ ഉത്പാദനം, വില്പന, സംഭരണം, വിതരണം എന്നിവയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന എല്ലാ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഭക്ഷ്യസുരക്ഷാ ലൈസന്‍സ് നിര്‍ബന്ധമാണ്. മൂന്ന് സ്‌ക്വാഡുകളായി നടത്തിയ പരിശോധനക്ക് ഭക്ഷ്യ സുരക്ഷാ ഓഫീസര്‍മാരായ എം.കെ രേഷ്മ, നിഷ പി മാത്യു, അഞ്ജു ജോണ്‍ എന്നിവര്‍ നേതൃത്വം നല്‍കി

മമ്മൂട്ടിയുടെ ജീവിതം ഇനി പാഠപുസ്തകം; സിലബസിൽ ഉൾപ്പെടുത്തി
നടൻ മമ്മൂട്ടിയുടെ ജീവിതം മഹാരാജാസ് കോളജിലെ വിദ്യാര്‍ത്ഥികള്‍ ഇനി പഠിക്കും. രണ്ടാം വര്‍ഷ ചരിത്ര ബിരുദവിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന മേജര്‍ ഇലക്ടീവായ മലയാള സിനിമയുടെ ചരിത്രത്തിലാണ് മഹാരാജാസിലെ പൂര്‍വ വിദ്യാര്‍ത്ഥിയായ മമ്മൂട്ടി ഇടം പിടിച്ചത്. ബോര്‍ഡ്