എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് സേവനങ്ങള്‍ വീട്ടുപടിക്കൽ ലഭ്യമാക്കുന്ന സഞ്ചരിക്കുന്ന സേവന യൂണിറ്റ് തലപ്പുഴയില്‍ ആരംഭിച്ചു. മാനന്തവാടി താലൂക്കിലെ വിവിധ ഊരുകളില്‍ എത്തി രജിസ്‌ട്രേഷന്‍, അധിക സര്‍ട്ടിഫിക്കറ്റ് ചേര്‍ക്കല്‍, പുതുക്കല്‍, പി.എസ്.സി അപേക്ഷ സഹായം, തൊഴില്‍ മാര്‍ഗ്ഗ നിര്‍ദ്ദേശ പരിപാടികള്‍, സ്വയം തൊഴില്‍ പദ്ധതി അപേക്ഷാ സഹായം തുടങ്ങിയ സേവനങ്ങൾ ലഭ്യമാക്കുകയാണ് പദ്ധതി ലക്ഷ്യം.
തലപ്പുഴയില്‍ നടന്ന പരിപാടി തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എല്‍സി ജോയ് ഉദ്ഘാടനം ചെയ്തു. എംപ്ലോയ്‌മെന്റ് ഓഫീസര്‍ ടി.അബ്ദുല്‍ റഷീദ് അധ്യക്ഷനായ പരിപാടിയില്‍ കുമാരി കെ.പൂര്‍ണിമ, ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ എം.ആർ സുരേഷ് കുമാര്‍, മാനന്തവാടി എംപ്ലോയ്‌മെന്റ് ഓഫീസര്‍ ഇ. മനോജ്, ജൂനിയര്‍ എംപ്ലോയ്‌മെന്റ് ഓഫീസര്‍ എം.ജെ അനുമോദ് എന്നിവര്‍ സംസാരിച്ചു.

വയനാട് ജില്ലാതല മൗണ്ടൻ സൈക്ലിംഗ് സെലക്ഷൻ ട്രയൽ
പൊഴുതന: ജനുവരി 20ന് വയനാട് ജില്ലയിലെ പൊഴുതനയിൽ വെച്ച് നടക്കുന്ന സംസ്ഥാന മൗണ്ടൻ സൈക്ലിംഗ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നതിനുള്ള ജില്ലാ ടീമിനെ തെരഞ്ഞെടുക്കുന്നതി നായി ജില്ലാ തല മൗണ്ടൻ സെലക്ഷൻ ട്രയൽ ജനുവരി 10 ന്







