മീനങ്ങാടി : മികച്ച ഗ്രാമപഞ്ചായത്തിനുള്ള സ്വരാജ് ട്രോഫിയും സമ്മാനത്തുകയായ 20 ലക്ഷം രൂപയും കൊട്ടാരക്കരയിൽ നടന്ന തദ്ദേശ ദിനാഘോഷത്തിൽ വച്ച് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷിൽ നിന്നും ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ. ഇ വിനയനും ജനപ്രതിനിധികളും ജീവനക്കാരും ചേർന്നേറ്റുവാങ്ങി. തുടർച്ചയായ മൂന്നാം വർഷമാണ് മീനങ്ങാടിയെ അംഗീകാരത്തിനായി തിരഞ്ഞെടുക്കുന്നത്.
പദ്ധതി നിർവഹണത്തിലെ കാര്യക്ഷമത നികുതി പിരിവിലെ സൂക്ഷ്മത കേന്ദ്ര-സംസ്ഥാന ആവിഷ്കൃത പദ്ധതികളുടെ 90% ത്തിൽ അധികമുള്ള വിനിയോഗം, കർഷിക മേഖലയിൽ നടപ്പിലാക്കിയ മണ്ണെറിയാം കൃഷി ചെയ്യാം തൊഴിലുറപ്പ് പദ്ധതിയുടെ നിർവ്വഹണം ,ജീവിതശൈലി രോഗപ്രതിരോധത്തിനായി ഗ്രാമപഞ്ചായത്ത് ഏറ്റെടുത്ത നൂതന പദ്ധതിയായ ആയുരാരോഗ്യസൗഖ്യം, ശിശു സംരക്ഷണ മേഖലയിലെ ഏകജാലകം മോണിറ്ററിംഗ് സംവിധാനം ലഹരി വിമുക്ത പ്രവർത്തനങ്ങളുടെ ഭാഗമായി നടപ്പിലാക്കിയ ജീവിതമാണ് ലഹരി, ദുരന്ത നിവാരണ പ്രവർത്തനങ്ങളുടെ ഭാഗമായി നടപ്പിലാക്കിയ ഇനിയും പുഴയൊഴുകും പദ്ധതി,കായിക മേഖലയിൽ നടത്തിയ ശ്രദ്ധേയമായ ഇടപെടലുകൾ വനിതകളുടെ ഉന്നമനത്തിനായുള്ള വിവിധ പദ്ധതികൾക്കൊപ്പം വിതരണം ചെയ്ത 5000 മെൻസ്ട്രൽ കപ്പുകൾ മാലിന്യ സംസ്കരണ മേഖലയിലെ മികവാർന്ന പ്രവർത്തനങ്ങൾ തുടങ്ങിയവയാണ് മീനങ്ങാടി ഗ്രാമപഞ്ചായത്തിനെ പുരസ്കാരത്തിന് അർഹമാക്കിയത്. ദേശീയ വിശേഷങ്ങൾ പുരസ്കാരവും ഒരുകോടി രൂപയും, നവ കേരള പുരസ്കാരം, സംസ്ഥാനത്തെ മികച്ച ജാഗ്രത സമിതിക്കും ഹരിത കർമ്മ സേനയ്ക്കുള്ള അംഗീകാരവും മീനങ്ങാടിയെ തേടിയെത്തിയിരുന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ. ഇ വിനയൻ സ്ഥിരം സമിതി അധ്യക്ഷൻ മാരായ ബേബി വർഗീസ്, ഉഷ രാജേന്ദ്രൻ ,പി വേണുഗോപാൽ, ജ്യോതി സി ജോർജ്, എൻ.ആർ പ്രിയ ,കെ. ശാലിനി തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.

ഉച്ചയൂണിന് ശേഷം മധുരം കഴിക്കാൻ തോന്നാറുണ്ടോ?; കുടലിന്റെ ആരോഗ്യക്കുറവ് കാരണമാകാം
ആരോഗ്യകരമായ ശരീരത്തിനും ദഹനത്തിനുമെല്ലാം ആരോഗ്യകരമായ കുടൽ ഏറെ പ്രധാനമാണ്. ആന്തരിക അവയവങ്ങളുടെ പ്രവർത്തനം സുഖകരമായി നടത്തുന്നതിൽ കുടലാരോഗ്യത്തിന് പ്രധാന റോളുണ്ട്. കുടലിന്റെ ആരോഗ്യത്തിന് നമ്മളുടെ ഇമ്മ്യൂണിറ്റിയെയും, എന്തിന് നമ്മുടെ മൂഡിനെയും വരെ സ്വാധീനിക്കാൻ സാധിക്കും.