മാനന്തവാടി: ടൈലിന്റെ്റെ പണിക്കിടെ വൈദ്യുതാഘാതമേറ്റ യുവാവ് മരിച്ചു.
ചെറ്റപ്പാലം വരടിമൂല അടിയ കോളനിയിൽ താമസിക്കുന്ന ശ്രീജേഷ് (25) ആണ് മരിച്ചത്. ആറാട്ടുതറ മൈത്രി നഗർ സ്വദേശി ജ്യോതിസ് എന്നയാ ളുടെ വീട്ടിൽ ടൈൽ വിരിക്കുന്ന ജോലി ചെയ്യുന്നതിനിടെ ടൈൽ കട്ടറിൽ നിന്നും ഷോക്കേറ്റ് ആണ് അപകടം സംഭവിച്ചതെന്നാണ് പ്രാഥമിക വിവരം. ഉടൻ തന്നെ മാനന്തവാടി മെഡിക്കൽ കോളേജിലെത്തിച്ചെങ്കിലും അതീവ ഗുരുതരാവസ്ഥയിലായതിനാൽ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. ബിനു എന്നയാളുടെ സഹായി ആയാണ് ശ്രീജേഷ് പണിയെടുത്തിരുന്നത്. രാജൻ രതി ദമ്പതികളുടെ മകനാണ് ശ്രീജേഷ്. ഭാര്യ: രജിഷ. ശ്രീനന്ദ (3) ഏക മകളാണ്.

സൗജന്യ തൊഴില്‍ പരിശീലനം
ജില്ലാ വ്യവസായ കേന്ദ്രവും ഇന്റര്‍നാഷണല്‍ ഓര്‍ഗനൈസേഷനും സംയുക്തമായി സംഘടിപ്പിക്കുന്ന ടെക്‌നോളജി മാനേജ്‌മെന്റ് ഡെവലപ്‌മെന്റ് പ്രോഗ്രാമിന്റെ ഭാഗമായി ഭക്ഷ്യ സംസ്‌കരണ മേഖലയില്‍ സംരംഭം ആരംഭിക്കാനും വിപുലീകരിക്കാനും തൊഴില്‍ പരിശീലനം നല്‍കുന്നു. 20 ദിവസത്തെ സൗജന്യ പരിശീലനത്തിലേക്ക്