ലോക്‌സഭാ തെരഞ്ഞെടുപ്പ് മാതൃകാ പെരുമാറ്റചട്ട ലംഘനത്തെ തുടര്‍ന്ന് ജില്ലയില്‍ ഫ്‌ളയിങ് സ്‌ക്വാഡും ആന്റി ഡിഫേസ്മെന്റ് സ്‌ക്വാഡും മാര്‍ച്ച് 25,26 തിയതികളില്‍ നടത്തിയ പരിശോധയില്‍ 906 പോസ്റ്ററുകളും ബാനറുകളും കൊടി തോരണങ്ങളും ചുവരെഴുത്തും നീക്കം ചെയ്തു. പൊതുസ്ഥലങ്ങളില്‍ അനധികൃതമായി സ്ഥാപിച്ച 601 പോസ്റ്ററുകള്‍, 264 ബാനറുകള്‍, 41 കൊടികളുമാണ് മൂന്ന് നിയമസഭാ മണ്ഡലങ്ങളിലുമായി നീക്കം ചെയ്തത്. മാര്‍ച്ച് 17 മുതല്‍ 26 വരെ 4671 പോസ്റ്ററുകളും ബാനറുകളും കൊടികളും നീക്കം ചെയ്തു. വരും ദിവസങ്ങളിലും പരിശോധന തുടരും.

ക്വട്ടേഷന്‍ ക്ഷണിച്ചു
എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമത്തില്‍ കഫറ്റീരിയിലെ വെള്ളം ശുദ്ധീകരിക്കാന്‍ കൊമേഷ്യല്‍ വാട്ടര്‍ പ്യൂരിഫയര്‍, ആവശ്യ സാഹചര്യത്തില്‍ കഫറ്റീരിയ പ്രവര്‍ത്തനത്തിന് വാട്ടര്‍ പ്യൂരിഫയര്‍ നല്‍കാന്‍ താത്പര്യമുള്ള സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ഓഗസ്റ്റ്