സംസ്ഥാന അസംഘടിത തൊഴിലാളികളുടെ മക്കള്‍ക്ക് സിവില്‍ സര്‍വ്വീസ് പ്രിലിമിനറി, മെയിന്‍സ് പരീക്ഷക്ക് സൗജന്യ പരിശീലനം നല്‍കുന്നു. സാമൂഹിക സുരക്ഷാ വിഭാഗത്തില്‍ അംഗത്വം നേടി ഒരു വര്‍ഷം പൂര്‍ത്തിയാക്കിയവര്‍, കുടിശ്ശികയില്ലാതെ അംശാദായം അടയ്ക്കുന്ന അംഗങ്ങളുടെ മക്കള്‍ എന്നിവര്‍ക്കാണ് അവസരം. കിലയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന പരിശീലനത്തില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ ഏപ്രില്‍ 18 നകം അസംഘടിത തൊഴിലാളി സാമൂഹിക സുരക്ഷാ ബോര്‍ഡ് കോഴിക്കോട് ജില്ലാ ഓഫീസില്‍ രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍ 0495-2378480

സ്പോട്ട് അഡ്മിഷന്‍
മാനന്തവാടി ഗവ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിങ് സെന്ററില്‍ ഫാഷന്‍ ഡിസൈനിങ് ആന്‍ഡ് ഗാര്‍മെന്റ്സ് ടെക്നോളജിയിലേക്ക് സ്പോട്ട് അഡ്മിഷന്‍ നടത്തുന്നു. വിദ്യാര്‍ത്ഥികള്‍ ഓഗസ്റ്റ് ആറിന് രാവിലെ 9.30 മുതല്‍ 11 വരെ നടക്കുന്ന സ്പോട്ട്