സിഎം വലിയുല്ലാഹി ആണ്ടു നേർച്ച സംഘടിപ്പിച്ചു

സിഎം വലിയുല്ലാഹി ആണ്ടു നേർച്ച സംഘടിപ്പിച്ചു

പടിഞ്ഞാറത്തറ:
പടിഞ്ഞാറത്തറ ഉമ്മുൽ ഖുറ സാംസ്‌കാരിക നിലയത്തിന്റെ ആഭിമുഖ്യത്തിൽ
ഖുതുബുൽ ആലം
സിഎം വലിയുല്ലാഹിയുടെ ആണ്ടു നേർച്ച സംഘടിപ്പിച്ചു.
പ്രാർത്ഥന സമ്മേളനം എസ്.എം.എ സംസ്ഥാന വൈസ് പ്രസിഡന്റ്‌ സയ്യിദ് ശറഫുദ്ധീൻ ജമലുല്ലൈല്ലി തങ്ങൾ ഉദ്ഘാടനം ചെയ്തു.
പ്രകീർത്തന സദസ്സിന് നിസാർ ഖുതുബി അൽ ഹാദി നേതൃത്വം നൽകി.
വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി മുഖ്യപ്രഭാഷണം നടത്തി.
ഉമ്മുൽ ഖുറാ ജനറൽ സെക്രട്ടറി പി.മജീദ് സഖാഫി അധ്യക്ഷത വഹിച്ചു.എഴുത്തുകാരൻ
മമ്മൂട്ടി കട്ടയാട് അനുസ്മരണ പ്രസംഗം നടത്തി.

ടി.മജീദ്‌ , അസീസ് കെ, റഷീദ് സി.കെ, ശറഫുദ്ധീൻ ഹാജി, പി. അബൂബക്കർ, ഇബ്രാഹിം സഖാഫി, ഹംസ മുസ്‌ലിയാർ തുടങ്ങിയവർ സംസാരിച്ചു.

ആധ്യാത്മിക ജ്ഞാനത്തിന്റെ വഴിവിളക്കായിരുന്നു സി. എം.
കേരളീയ ഇസ്ലാമിക പശ്ചാത്തലത്തെ അഗാധമായി സ്വാധീനിക്കുകയും അനിവാര്യമായിരുന്ന ഏറെ മാറ്റങ്ങള്‍ക്ക് അണിയറയില്‍ നേതൃത്വം നല്‍കുകയും ചെയ്ത മഹാനായിരുന്നു വലിയുല്ലാഹി മടവൂര്‍ സി.എം. അബൂബക്കര്‍ ഉസ്താദ്‌ അവറുകൾ എന്ന് അനുസ്മരണ പ്രഭാഷണത്തിൽ മമ്മൂട്ടി കട്ടയാട് പറഞ്ഞു.

വെറ്ററിനറി ഡോക്ടര്‍ നിയമനം

റീ ബില്‍ഡ് കേരള പദ്ധതിക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന മൊബൈല്‍ വെറ്ററിനറി യൂണിറ്റ് 2.0യിലേക്ക് താത്ക്കാലികടിസ്ഥാനത്തില്‍ വെറ്ററിനറി ഡോക്ടറെ നിയമിക്കുന്നു. വെറ്ററിനറി മെഡിക്കല്‍ ബിരുദവും കേരള വെറ്ററിനറി കൗണ്‍സില്‍ രജിസ്‌ട്രേഷനുമാണ് യോഗ്യത. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ

കടന്നലിന്റെ കുത്തേറ്റ് മധ്യവയസ്ക്‌കൻ മരിച്ചു.

തരിയോട്: തേങ്ങ പറിക്കാനായി തെങ്ങിൽ കയറിയ മധ്യവയസ്ക‌ൻ കടന്നലിന്റെ കുത്തേറ്റ് മരിച്ചു. തരിയോട് എട്ടാംമൈൽ ചെറുമലയിൽ ജോയ് പോൾ (55) ആണ് മരിച്ചത്. ഇന്നലെ രാവിലെ പത്ത് മണിയോ ടെയാണ് ജോയിക്ക് കടന്നൽ കുത്തേറ്റത്.

ടെന്‍ഡര്‍ ക്ഷണിച്ചു.

പേരിയ സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ലാബിലേക്ക് ആവിശ്യമായ ലാബ് റീഏജന്റുകള്‍, ഉപകരണങ്ങള്‍ ലഭ്യമാക്കാന്‍ ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ ഓഗസ്റ്റ് 16 ന് ഉച്ചയ്ക്ക് 12 നകം പേരിയ സാമൂഹികാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ക്ക് നല്‍കണം. ഫോണ്‍-

ക്വട്ടേഷന്‍ ക്ഷണിച്ചു.

ജില്ലയിലെ വില്ലേജ് ഓഫീസുകളിലെ ഫീല്‍ഡ് പരിശോധനക്ക് ഒരു വര്‍ഷത്തേക്ക് വാഹനം വാടകയ്ക്ക് നല്‍കാന്‍ താത്പര്യമുള്ള ഉടമകളില്‍ നിന്ന് ക്വട്ടേഷന്‍ ക്ഷണിച്ചു. താത്പര്യമുള്ള വാഹന ഉടമകള്‍ ക്വട്ടേഷനുകള്‍ ഓഗസ്റ്റ് അഞ്ചിന് വൈകിട്ട് നാലിനകം കളക്ടറേറ്റില്‍ നല്‍കണം.

ദര്‍ഘാസ് ക്ഷണിച്ചു.

ജില്ലാ മെന്റല്‍ ഹെല്‍ത്ത് പ്രോഗ്രാമിലേക്ക് ഒരു വര്‍ഷത്തേക്ക് വാഹനം വാടകയ്ക്ക് നല്‍കാന്‍ താത്പര്യമുള്ള ഉടമകളില്‍ നിന്ന് ദര്‍ഘാസ് ക്ഷണിച്ചു. ഏഴ് സീറ്റുള്ള ടൂറിസ്റ്റ് കാറാണ് ആവശ്യം. ഇന്നോവ, സൈലോ, ബൊലേറോ, സ്‌കോര്‍പിയോ, എര്‍ട്ടിഗ എന്നിവക്ക്

അധ്യാപക കൂടിക്കാഴ്ച

പിണങ്ങോട് :ഗവണ്മെന്റ് യു പി സ്കൂൾ പിണങ്ങോടിൽ ഒഴിവുള്ള പാർട്ട് ടൈം സംസ്‌കൃതം തസ്തികയിലേക്ക് താത്കാലിക നിയമനത്തിനുള്ള കൂടിക്കാഴ്ച 06/08/2025 ബുധനാഴ്ച രാവിലെ 11.00 മണിക്ക് സ്കൂൾ ഓഫീസിൽ നടക്കും. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ അസൽ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.