പനമരം: പനമരം നീർവാരം അമ്മാനിയിൽ കാട്ടുകൊമ്പനെ ചരിഞ്ഞ നിലയിൽ കണ്ടെത്തി. സ്വകാര്യ വ്യക്തിയുടെ സ്ഥലത്താണ് കാട്ടാന യുടെ ജഡമുള്ളത്. വൈദ്യുത ലൈനിൽ നിന്നും ഷോക്കേറ്റാണ് ആന ചരിഞ്ഞത്. സമീപത്തുള്ള തെങ്ങ് മറിച്ചിടാൻ ശ്രമിക്കവേ തെങ്ങ് വൈ ദ്യുതി ലൈനിൽ വീഴുകയും അതിൽ നിന്ന് ആനക്ക് ഷോക്കേൽക്കു കയുമായിരുന്നു. ഇന്ന് പുലർച്ചെയാണ് സംഭവം. വനപാലകർ സ്ഥല ത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു.

ജലവിതരണം മുടങ്ങും
നീരിരിട്ടാടി നദിയിലെ ഇൻടേക്ക് കിണർനടക്കുന്നതിനാൽ കണിയാമ്പറ്റ പഞ്ചായത്ത് പരിധിയിൽ ബുധനാഴ്ച നാളെ (ഏപ്രിൽ 22) മുതൽ രണ്ട് ദിവസത്തേക്ക് ജലവിതരണം മുടങ്ങുമെന്ന് വാട്ടർ അതോറിറ്റി അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു. Facebook Twitter WhatsApp







