ശൈത്യകാലത്ത് വലിയ ഡിമാന്‍ഡ് വന്നതോടെ ഇന്ത്യയില്‍ മുട്ടകള്‍ക്ക് വില കൂടി. ഡല്‍ഹിയും മുംബൈയും മുതല്‍ പട്‌ന, റാഞ്ചി വരെയുള്ള റീട്ടെയില്‍ വിപണികളില്‍ ഇപ്പോള്‍ മുട്ടയ്ക്ക് എട്ട് രൂപയോ അതില്‍ കൂടുതലോ ആണ് വില.
വില കൂടിയതിന്റെ അമ്പരപ്പിലാണ് ഉപഭോക്താക്കളും കടയുടമകളും. ഇതാദ്യമായാണ് ശൈത്യകാല മാസങ്ങളില്‍ മുട്ടയ്ക്ക് ഇത്രയും ഉയര്‍ന്ന വില ലഭിക്കുന്നത്. സാധാരണയായി ഏഴ് രൂപയ്ക്കും ഒമ്പത് രൂപയ്ക്കും ഇടയില്‍ വില്‍ക്കുന്ന വില ഈ വര്‍ഷം മുന്‍കാല റെക്കോര്‍ഡുകള്‍ മറികടന്നാണ് കുതിച്ചത്. ഇനിയും വില ഉയരുമോ എന്നാണ് പലരും ആശ്ചര്യപ്പെടുന്നത്.
ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളെ അപേക്ഷിച്ച്, പല വിപണികളിലും മുട്ട വില 25 മുതല്‍ 50% വരെ ഉയര്‍ന്നിട്ടുണ്ട്. ശൈത്യകാലം തീരാന്‍ ആഴ്ചകള്‍ ബാക്കി നില്‍ക്കെ, വില ഇനിയും ഉയരുമെന്നാണ് വ്യാപാരികള്‍ പറയുന്നത്. ഇപ്പോഴത്തെ വിലക്കയറ്റം പെട്ടെന്നല്ലെന്നാണ് കോഴിവളര്‍ത്തുന്നവര്‍ ചൂണ്ടിക്കാട്ടുന്നത്.

മൊബൈൽ ഫോണുകളുടെ വില കുത്തനെ കൂടും
ഡല്‍ഹി: അടുത്ത വര്‍ഷം ജനുവരി മുതല്‍ രാജ്യത്ത് സ്മാര്‍ട്ട്‌ഫോണ്‍ വില ഉയരുമെന്ന് സൂചന. 2026 വില വര്‍ദ്ധനവിന്റെ വര്‍ഷമായിരിക്കുമെന്നാണ് ഈ മേഖലയിലെ വിദഗ്ദ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്. 15 ശതമാനം വരെ വില കൂടാനാണ് സാദ്ധ്യത.







