മദ്യപാനം ആരോഗ്യത്തിന് ഹാനികരമാണെന്നത് തെളിയിക്കപ്പെട്ട സത്യമാണ്. അതായത് തുടർച്ചയായ മദ്യപാനം കാന്‍സറിനും മറ്റ് പല രോഗങ്ങള്‍ക്കും കാരണമാകുന്നു. എന്നാല്‍ BJM Journal ല്‍ പ്രസിദ്ധീകരിച്ച ഒരു പുതിയ പഠനം അനുസരിച്ച് മദ്യപാനം വായിലെ കാന്‍സറിന് വലിയ തോതില്‍ കാരണമാകുന്നു എന്ന റിപ്പോര്‍ട്ടാണ് പുറത്തുവന്നിരിക്കുന്നത്. പുകയില ഉപയോഗം വായിലെ കാന്‍സറിന് കാരണമാകുമെന്ന് എല്ലാവര്‍ക്കും അറിയാം. എന്നാല്‍ മദ്യം കഴിക്കുന്നതും ബുക്കല്‍ മ്യൂക്കോമ കാന്‍സറിനുള്ള സാധ്യത വര്‍ധിപ്പിക്കുമെന്നാണ് പുതിയ ഗവേഷണ റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നത്. കവിളുകളുടെ ആന്തരിക പാളിയെ ബാധിക്കുന്നതരം കാന്‍സറാണ് ബുക്കല്‍ മ്യൂക്കോമ കാന്‍സര്‍.
alcahol Buccal mucosa cancer
1,803 പേരെയാണ് ഗവേഷണവുമായി ബന്ധപ്പെട്ട് പഠന വിധേയമാക്കിയത്. വിദേശബ്രാന്‍ഡുകളും പ്രാദേശികമായി ഉണ്ടാക്കുന്ന മദ്യവും കാന്‍സര്‍ സാധ്യതയെ എങ്ങനെ സ്വാധീനിക്കുന്നു എന്നവിഷയത്തില്‍ രണ്ട് ഗ്രൂപ്പുകളിലായാണ് പഠനം നടന്നത്. ഒരു ഗ്രൂപ്പില്‍ റം, വിസ്‌കി, വോഡ്ക തുടങ്ങിയ അന്താരാഷ്ട്ര തലത്തില്‍ അംഗീകരിക്കപ്പെട്ട മദ്യങ്ങളും മറ്റൊരു ഗ്രൂപ്പില്‍ ഇന്ത്യയുടെ പല ഭാഗങ്ങളിലും സാധാരണായായി ഉണ്ടാക്കുന്ന മദ്യം ഉപയോഗിക്കുന്നവരുമായിരുന്നു ഉണ്ടായിരുന്നത്. പ്രാദേശികമായി ഉണ്ടാക്കുന്ന മദ്യം ഉപയോഗിക്കുന്നവര്‍ക്ക് വിദേശ മദ്യം ഉപയോഗിക്കുന്നവരേക്കാള്‍ ഉയര്‍ന്ന കാന്‍സര്‍ സാധ്യതയാണ് കണ്ടെത്തിയത്.

മൊബൈൽ ഫോണുകളുടെ വില കുത്തനെ കൂടും
ഡല്‍ഹി: അടുത്ത വര്‍ഷം ജനുവരി മുതല്‍ രാജ്യത്ത് സ്മാര്‍ട്ട്‌ഫോണ്‍ വില ഉയരുമെന്ന് സൂചന. 2026 വില വര്‍ദ്ധനവിന്റെ വര്‍ഷമായിരിക്കുമെന്നാണ് ഈ മേഖലയിലെ വിദഗ്ദ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്. 15 ശതമാനം വരെ വില കൂടാനാണ് സാദ്ധ്യത.







