മീനങ്ങാടി : ടയർ വർക്സ് അസോസിയേഷൻ കേരള വയനാട് ജില്ലാ സമ്മേളനം കുടുംബസംഗമവും തൊഴിലാളി ദിനമായ മെയ് ഒന്നിന് മീനങ്ങാടി കമ്മ്യൂണിറ്റി ഹാളിൽ വച്ച് നടന്നു.കമ്മറ്റി ചെയർമാൻ പി.പി. അബ്ബാസിന്റെ അധ്യക്ഷത വഹിച്ചു.ബത്തേരി നിയോജക മണ്ഡലം എംഎൽഎ ഐ.സി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. അംഗങ്ങൾക്ക് ക്ഷേമനിധിയോ പെൻഷനോ മറ്റു യാതൊരുവിധ ആനുകൂല്യങ്ങളും നിലവിൽ ഇല്ല എന്ന് അറിഞ്ഞതിന്റെ അടിസ്ഥാനത്തിൽ അതിനായി സർക്കാരിന്റെ ശ്രദ്ധയിൽ പെടുത്തുമെന്ന് എംഎൽഎ പറയുകയുണ്ടായി.സംസ്ഥാന ജനറൽ സെക്രട്ടറി കെ.ആർ. സുരേഷ് മുഖ്യപ്രഭാഷണംനടത്തി. ജില്ലാ ജനറൽ സെ ക്രട്ടറി രമേഷ് കൃഷ്ണൻ റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ പ്രസിഡണ്ട് വി സുരാജ് സ്വാഗതവും ട്രഷറർ ബാലകൃഷ്ണൻ നായർ നന്ദിയും പറഞ്ഞു. പുതിയ ജില്ലാ ഭാരവാഹികളായി ടി. ബാലകൃഷ്ണൻ (പ്രസിഡണ്ട്) രമേഷ് കൃഷ്ണൻ ( ജന സെ ക്രട്ടറി ) പി . പി അബ്ബാസ് ( ട്രഷറർ ) എന്നിവരെ തിരഞ്ഞെടുത്തു

മാര്‍ക്കറ്റിങ് മാനേജര്‍ നിയമനം
മാനന്തവാടി ട്രൈബല്‍ പ്ലാന്റേഷന്‍ കോ-ഓപറേറ്റീവ് ലിമിറ്റഡിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ മാര്‍ക്കറ്റിങ് മാനേജര്‍ തസ്തികയില്‍ നിയമനം നടത്തുന്നു. എം.ബി.എ, ടീ/ മറ്റ് അനുബന്ധ പ്ലാന്റേഷന്‍ ഉത്പന്നങ്ങളുടെ മാര്‍ക്കറ്റിങ് മാനേജ്മെന്റില്‍ അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയവും കമ്പ്യൂട്ടര്‍