വാഹനം കടന്നുപോകാൻ ട്രാഫിക് തടഞ്ഞു; പിന്നാലെ നിർത്തിയിട്ട വാഹനങ്ങൾക്ക് തല കുമ്പിട്ട് നന്ദി പ്രകാശനം: പരസ്പര ബഹുമാനം കണ്ടു പഠിക്കണമെങ്കിൽ ജപ്പാൻകാരെ കണ്ടു പഠിക്കണം

പരസ്പര ബഹുമാനത്തിന്‍റെ കാര്യത്തില്‍ ജപ്പാന്‍ എന്നും മറ്റ് ജനതകളില്‍ നിന്നും ഒരുപടി മുന്നിലാണ്. വ്യക്തിപരമായ അച്ചടക്കവും ബഹുമാനവും പ്രകടിപ്പിക്കുന്നതിലുമുള്ള ജപ്പാന്‍റെ സംസ്കാരം ലോക പ്രശസ്തമാണ്. വീട്ടിലായാലും തെരുവിലായാലും ഈ മര്യാദകള്‍ പാലിക്കാന്‍ അവര്‍ പ്രത്യേകം ശ്രദ്ധിക്കുന്നു. വ്യക്തി ശുചിത്വം, നഗര ശുചിത്വം എന്നിങ്ങനെ സാസ്കാരികമായ മര്യാദകള്‍ പാലിക്കുന്നതും ജപ്പാന്‍കാരെ സംബന്ധിച്ച്‌ ജീവിതത്തിന്‍റെ ഭാഗമാണ്. ഇത്തരത്തിലുള്ള ജാപ്പനീസ് മര്യാദകളുടെ വീഡിയോകള്‍ നേരത്തെയും സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു.

കഴിഞ്ഞ ദിവസം സമാനമായ ഒരു വീഡിയോ സാമൂഹിക മാധ്യമ ഉപഭോക്താക്കളുടെ ശ്രദ്ധ നേടി. തിരക്കേറിയ ഒരു റോഡിലെ വാഹന ഗതാഗതം തടഞ്ഞ് നിര്‍ത്തി തന്‍റെ ബോസിന് വഴിയൊരുക്കിയ ഒരാള്‍, അതുവരെ ക്ഷമയോടെ റോഡില്‍ കാത്ത് നിന്ന മറ്റ് വാഹനങ്ങളിലുള്ളവര്‍ക്ക് നന്ദി പറയുന്ന വീഡിയോയായിരുന്നു അത്. ഒന്നിന് പുറകെ ഒന്നായി കാറുകളുടെ ഒരു നീണ്ട നിര റോഡില്‍ കാണാം.

ഈ സമയം കൈയുയര്‍ത്തി കൊണ്ട് മറ്റ് വാഹനങ്ങളോട് നിര്‍ത്താന്‍ ഒരാള്‍ ആവശ്യപ്പെടുന്നു. വാഹനങ്ങള്‍ നിര്‍ത്തുമ്ബോള്‍ ഒരു എസ്യുവി ഇടറോഡില്‍ നിന്നും പ്രധാന റോഡിലേക്ക് കയറി പോകുന്നു. പിന്നാലെ മറ്റ് വാഹനങ്ങള്‍ കടന്ന് പോകുമ്ബോള്‍, ജപ്പാന്‍കാരുടെ പരമ്ബരാഗത രീതിയില്‍ നന്ദി സൂചകമായി അവര്‍ മൂന്ന് പേരും മുന്നോട്ട് കുനിഞ്ഞ് നന്ദി പറയുന്നു.

https://x.com/alsamahi/status/1788182047334260931

വീഡിയോ സാമൂഹിക മാധ്യമ ഉപയോക്താക്കളുടെ ശ്രദ്ധനേടി. വീഡിയോ പങ്കുവച്ച്‌ കൊണ്ട് @alsamahi ഇങ്ങനെ എഴുതി,’ ജപ്പാന്‍കാരുടെ കസ്റ്റമര്‍ സര്‍വ്വീസ്.’ നിരവധി കാഴ്ചക്കാര്‍ ജപ്പാന്‍കാരുടെ സംസ്കാര സവിഷേശതകളെ അഭിനന്ദിച്ചു. ‘ജപ്പാൻ ആണ് ഏറ്റവും മികച്ചത്. മര്യാദയും ബഹുമാനവും അസൂയാവഹമാണ്. നമ്മള്‍ ഇപ്പോള്‍ ജീവിക്കുന്ന ഈ പരുഷതയുടെയും സ്വാർത്ഥതയുടെയും കാലഘട്ടത്തിന് പകരം മര്യാദയുള്ള ഒരു സമൂഹത്തിലേക്ക് മടങ്ങാൻ ഞാൻ ആഗ്രഹിക്കുന്നു.’ നാലര ലക്ഷത്തിലേറെ പേര്‍ വീഡിയോ ഇതിനകം കണ്ടു. ഒരു കാഴ്ചക്കാരനെഴുതി. ഒരു കാഴ്ചക്കാരന്‍ മറ്റൊരു വീഡിയോയും പങ്കുവച്ചു. അതില്‍ ഒരു സ്റ്റെയര്‍ കേസില്‍ വലിയ തിരക്ക് ആളുകള്‍ ഒന്നിന് പുറകെ ഒന്നായി കയറാന്‍ നല്‍ക്കുന്നു. അതേ സമയം തൊട്ടടുത്തുള്ള മറ്റൊരു സ്റ്റെയര്‍കേസിലാകട്ടെ ആരും തന്നെയില്ല. എന്നാല്‍ ഒരാള്‍ പോലും തന്‍റെ വരി തേറ്റിച്ച്‌ കയറാന്‍ ശ്രമിക്കുന്നില്ലെന്നും ശ്രദ്ധേയം.

മാര്‍ക്കറ്റിങ് മാനേജര്‍ നിയമനം

മാനന്തവാടി ട്രൈബല്‍ പ്ലാന്റേഷന്‍ കോ-ഓപറേറ്റീവ് ലിമിറ്റഡിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ മാര്‍ക്കറ്റിങ് മാനേജര്‍ തസ്തികയില്‍ നിയമനം നടത്തുന്നു. എം.ബി.എ, ടീ/ മറ്റ് അനുബന്ധ പ്ലാന്റേഷന്‍ ഉത്പന്നങ്ങളുടെ മാര്‍ക്കറ്റിങ് മാനേജ്മെന്റില്‍ അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയവും കമ്പ്യൂട്ടര്‍

നാടിൻറെ ഉത്സവമായി കർഷക ദിനാചരണം

കാവുംമന്ദം: മലയാള വർഷാരംഭത്തോടനുബന്ധിച്ച് കൃഷി വകുപ്പിന്റെ സഹകരണത്തോടെ കർഷക ദിനം വിപുലമായി ആചരിച്ച് തരിയോട് ഗ്രാമപഞ്ചായത്ത്. മികച്ച കർഷകരെ ആദരിച്ചും തൈകൾ വിതരണം നടത്തിയും കർഷകവൃത്തിയിലേക്ക് ജനങ്ങളെ കൂടുതൽ ആകർഷിക്കുന്ന പദ്ധതികൾ വിശദീകരിച്ചും നടത്തിയ

തൊഴിലാളികള്‍ ഓഗസ്റ്റ് 30 നകം വിവരങ്ങള്‍ നല്‍കണം

ചുമട്ടുതൊഴിലാളി ക്ഷേമ ബോര്‍ഡില്‍ അംഗങ്ങളായ സ്‌കാറ്റേര്‍ഡ് വിഭാഗം തൊഴിലാളികള്‍ അംഗത്വ വിവരങ്ങള്‍ എ.ഐ.ഐ.എസ് സോഫ്റ്റ്‌വെയറില്‍ ഓഗസ്റ്റ് 30 നകം നല്‍കണമെന്ന് ചെയര്‍മാന്‍ അറിയിച്ചു. ആധാര്‍ കാര്‍ഡ്, 6 (എ) കാര്‍ഡ് (സ്‌കാറ്റേര്‍ഡ് തൊഴിലാളികള്‍ അംഗത്വ

കേരളോത്സവം 2025: ലോഗോ എന്‍ട്രി ക്ഷണിച്ചു

സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന കേരളോത്സവം 2025 ലോഗോയ്ക്ക് എന്‍ട്രികള്‍ ക്ഷണിച്ചു. എന്‍ട്രികള്‍ എ-ഫോര്‍ സൈസില്‍ മള്‍ട്ടി കളറില്‍ പ്രിന്റ് ചെയ്ത് ഓഗസ്റ്റ് 20 ന് വൈകിട്ട് അഞ്ചിനകം

എന്‍ ഊരിലെ ടിക്കറ്റ് കൗണ്ടര്‍ സമയം ദീര്‍ഘിപ്പിച്ചു

എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമത്തിലെ ടിക്കറ്റ് കൗണ്ടറിന്റെ പ്രവൃത്തി സമയം രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് അഞ്ച് വരെ ദീര്‍ഘിപ്പിച്ചതായി സെക്രട്ടറി അറിയിക്കുന്നു.

അപേക്ഷ ക്ഷണിച്ചു

പൊഴുതന ഗ്രാമപഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പാക്കുന്ന മട്ടുപ്പാവിലെ പച്ചക്കറി കൃഷി, എസ്.സി വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്‌ടോപ്പ് വിതരണ പദ്ധതികളിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. അപേക്ഷകള്‍ ഓഗസ്റ്റ് 22 നകം പഞ്ചായത്ത് ഓഫീസില്‍ നല്‍കണം. ഫോണ്‍-

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.