സിസ്റ്റർ അഭയ കൊലക്കേസ് പ്രതി ഫാദർ തോമസ് കോട്ടൂരിന്റെ പെൻഷൻ പിൻവലിച്ച് സർക്കാർ; ഉത്തരവിറങ്ങി

സിസ്റ്റര്‍ അഭയ കേസ് പ്രതിയും കോട്ടയം ബി സി എം കോളേജിലെ സൈക്കോളജി വിഭാഗം അധ്യാപകനുമായിരുന്ന ഫാദർ തോമസ് എം കോട്ടൂരിൻ്റെ പെൻഷൻ പൂർണമായും പിൻവലിച്ചു. പെൻഷൻ പിൻവലിച്ചു കൊണ്ടുള്ള ഉത്തരവ് ധനകാര്യ വകുപ്പ് പുറത്തിറക്കി.1992 മാർച്ച്‌ 27നാണ് കോട്ടയം ബി.സി.എം കോളേജിലെ രണ്ടാം വര്‍ഷ പ്രീ ഡിഗ്രി വിദ്യാര്‍ത്ഥിനിയായ സിസ്റ്റര്‍ അഭയയെ പയസ് ടെന്‍ത് കോണ്‍വെന്‍റിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തി ഫാ. തോമസ് കോട്ടൂരിനു സി.ബി.ഐ കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചിരിക്കുന്നത്.

ഗുരുതരമായ ക്രിമിനല്‍ കുറ്റത്തിന് ശിക്ഷിക്കപ്പെടുകയോ ഗുരുതരമായ സ്വഭാവ ദൂഷ്യത്താല്‍ കുറ്റക്കാരനെന്ന് കണ്ടെത്തപ്പെടുകയോ ചെയ്യുന്ന ഒരു ഉദ്യോഗസ്ഥന്റെ പെൻഷൻ കെ.എസ്.ആർ ഭാഗം III ചട്ടം 2(a) പ്രകാരം മുഴുവനായോ ഭാഗീകമായോ സ്ഥിരമായോ ഒരു നിശ്ചിത കാലഘട്ടത്തേക്കോ തടഞ്ഞു വെയ്ക്കുകയോ പിൻവലിക്കുകയോ ചെയ്യാവുന്നതാണ്. ഇത് പ്രകാരമാണ് നടപടി.

തിനാല്‍ ജീവപര്യന്തം തടവ് ശിക്ഷ വിധിക്കപ്പെട്ട ഇയാളുടെ പെൻഷൻ പൂർണ്ണമായും പിൻവലിക്കുന്നതിനു സർക്കാർ താല്‍ക്കാലിക തീരുമാനം കൈക്കൊള്ളുകയായിരുന്നു. കുറ്റക്കാരൻ ആണെന്ന സിബിഐ കോടതി വിധിക്കെതിരെ ഫാദർ തോമസ് കോട്ടൂർ ഹൈക്കോടതിയില്‍ റിവ്യൂ ഹർജി നല്‍കിയിരുന്നു. തന്റെ ജീവിത മാർഗമായ പെൻഷൻ തടയരുതെന്ന് ആവശ്യപ്പെട്ട് ഫാദർ തോമസ് കോട്ടൂർ സർക്കാരിന് നേരത്തെ അപേക്ഷ നല്‍കിയിരുന്നു.

സ്പോട്ട് അഡ്മിഷന്‍

മാനന്തവാടി ഗവ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിങ് സെന്ററില്‍ ഫാഷന്‍ ഡിസൈനിങ് ആന്‍ഡ് ഗാര്‍മെന്റ്സ് ടെക്നോളജിയിലേക്ക് സ്പോട്ട് അഡ്മിഷന്‍ നടത്തുന്നു. വിദ്യാര്‍ത്ഥികള്‍ ഓഗസ്റ്റ് ആറിന് രാവിലെ 9.30 മുതല്‍ 11 വരെ നടക്കുന്ന സ്പോട്ട്

സീറ്റൊഴിവ്

മീനങ്ങാടി മോഡല്‍ കോളേജില്‍ നാല് വര്‍ഷത്തെ ബി.കോം കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ്, ബി.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ് കോഴ്സുകളില്‍ സീറ്റൊഴിവ്. ഫോണ്‍ – 9747680868, 8547005077

ഖാദി ഓണം മേള

കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡിന് കീഴില്‍ കല്‍പ്പറ്റ, പനമരം, മാനന്തവാടി എന്നിവടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഖാദി ഗ്രാമ സൗഭാഗ്യകളിലും പുല്‍പള്ളി, പള്ളിക്കുന്ന് ഗ്രാമ സൗഭാഗ്യകളിലും ഖാദി ഓണം മേളകള്‍ ആരംഭിച്ചു. സെപ്റ്റംബര്‍ നാല് വരെ

പച്ചത്തേയില വില നിശ്ചയിച്ചു.

ജില്ലയില്‍ ജൂലൈ മാസത്തെ പച്ചത്തേയിലയുടെ വില 12.02 രൂപയായി നിശ്ചയിച്ചു. പച്ച തേയിലയുടെ വില തീര്‍പ്പാക്കുമ്പോള്‍ ഫാക്ടറികള്‍ ശരാശരി വില പാലിച്ച് വിതരണക്കാര്‍ക്ക് നല്‍കണമെന്ന് അസിസ്റ്റന്റ് ഡയറക്ടര്‍ അറിയിച്ചു.

ക്വട്ടേഷന്‍ ക്ഷണിച്ചു.

പട്ടികവര്‍ഗ്ഗ വികസന വകുപ്പ് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ ഓഗസ്റ്റ് ഒന്‍പതിന് സംഘടിപ്പിക്കുന്ന സുവര്‍ണ്ണ ജുബിലി ആഘോഷങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനത്തില്‍ പങ്കെടുക്കുന്നവരെ ജില്ലയില്‍ നിന്നും തിരുവനന്തപുരത്ത് എത്തിക്കാനും ഉദ്ഘാടനം കഴിഞ്ഞ് തിരികെ ജില്ലയിലെത്തിക്കാനും ടൂറിസ്റ്റ് ബസ്

തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് പ്രവേശനം

കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് പ്രവേശനം ആരംഭിച്ചു. പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, വേഡ് പ്രോസസിങ് ആന്‍ഡ് ഡാറ്റ എന്‍ട്രി, ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ ആന്‍ഡ നെറ്റ്‌വര്‍ക്ക് മെയിന്റനന്‍സ്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.