ശ്രേയസ് നെല്ലിമാളം യൂണിറ്റിന്റെ വാർഷിക പൊതുയോഗത്തിന്റെ ഭാഗമായി എസ്.എസ്.എൽ.സി,പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ സ്വാശ്രയ സംഘ
അംഗങ്ങളുടെ കുട്ടികളെ മെമെന്റോ നൽകി ആദരിച്ചു.
മേപ്പാടി ഗ്രാമപഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ രാധാമണി ടീച്ചർ
ഉദ്ഘാടനം ചെയ്തു.യൂണിറ്റ് ഡയറക്ടർ ഫാ.മാത്യു പാലക്കപ്രായിൽ അധ്യക്ഷത വഹിച്ചു.ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ പി.എഫ്.വാർഷിക റിപ്പോർട്ട് “നിറവ്” പ്രകാശനം ചെയ്ത്,മുഖ്യസന്ദേശം നൽകി.മാതൃദിനത്തോടനുബന്ധിച്ച് ബീനയെയും,
നേഴ്സ് ദിനത്തോടനുബന്ധിച്ച് ഗൗരിയെയും ആദരിച്ചു.സ്വാശ്രയ സംഘ അംഗങ്ങൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. സെലീന സാബു,ചാമി,മഞ്ജു, നീതു,മിനി,ബീന,ഗൗരി എന്നിവർ സംസാരിച്ചു.
സ്നേഹവിരുന്നോടെ സമാപിച്ചു.

എത്രനാൾ ജീവിച്ചിരുക്കുമെന്ന് അറിയണോ? ഒരു തുള്ളി രക്തമോ ഉമിനീരോ മതി
ഒരു വ്യക്തി ആരോഗ്യകരമായി വയസാവുന്നതിന് അത്യാവശ്യമായ മാനസിക, ശാരീരിക പ്രവർത്തനങ്ങളുടെ അളവ് മനസിലാക്കാൻ കഴിയുന്ന ഒരു പുതിയ രീതി കണ്ടെത്തിയിരിക്കുകയാണ് ഗവേഷകർ. ഡിഎൻഎ മീഥൈലേഷൻ എന്ന പ്രക്രിയയിലൂടെ ഒരാൾ മരിക്കാനുള്ള സാധ്യതയും എങ്ങനെയാണ് പ്രായമമാകുന്നതെന്നുവരെയും