പ്രവേശനോത്സവത്തിനു മുന്നോടിയായി അഞ്ചുകുന്ന് ഗവൺമെൻ്റ് എൽ.പി. സ്കൂളും പരിസരവും ഡിവൈഎഫ്ഐ അഞ്ചുകുന്ന് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ശുചീകരണം നടത്തി.ഡിവൈഎഫ്ഐ പനമരം ബ്ലോക്ക് ട്രഷറർ അക്ഷയ് എം.പി ഉദ്ഘാടനം ചെയ്തു.ഡിവൈഎഫ്ഐ അഞ്ചുകുന്ന് മേഖല സെക്രട്ടറി ജോമിറ്റ് മേഖല പ്രസിഡന്റ് രാഹുൽ , സിപിഎം ലോക്കൽ കമ്മിറ്റി അംഗം ബേസിൽ മാത്യു, ബ്രാഞ്ച് സെക്രട്ടറി സലാം, വിശ്വൻ,വിഷ്ണു, അജ്മൽ,മനു,റിയാസ് എന്നിവർ പങ്കെടുത്തു.

വ്യാജ ട്രേഡിങ്: ലാഭം നൽകാമെന്ന് വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ കേസിൽ നിയമ വിദ്യാർത്ഥി പിടിയിൽ
കൽപ്പറ്റ: ട്രേഡിങ് നടത്തി ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച് 33 ലക്ഷം തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി പിടിയിൽ. ബാംഗ്ലൂരിലെ സ്വകാര്യ ലോ കോളേജിൽ നിയമ വിദ്യാർത്ഥിയായ മലപ്പുറം, താനൂർ സ്വദേശിയായ താഹിർ(32 )നെയാണ് വയനാട്







