നിയന്ത്രണം വിട്ട ബൈക്ക് മരത്തിലിടിച്ച് പിന്നിലിരുന്ന യുവാവ് മരിച്ച സംഭവം; ഒരു മാസത്തിനകം 30 ലക്ഷം രൂപയും പലിശയും നഷ്ടപരിഹാരം നൽകണമെന്ന് ഇൻഷ്വറൻസ് കമ്പനിക്ക് കോടതി നിർദ്ദേശം

ബൈക്ക് അപകടത്തില്‍ മരിച്ച യുവാവിന്റെ കുടുംബത്തിന് 30 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാൻ കോടതി ഉത്തരവ്. വൈക്കം ചാലപ്പറമ്ബ് മരങ്ങാട്ടുപടി വളവിലുണ്ടായ അപകടത്തില്‍ മരിച്ച ചാലപ്പറമ്ബ് ഞരവേലില്‍ അനൂപ് അജികുമാറിന്റെ (18) കുടുംബത്തിനാണ് 30 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാൻ എംഎസിടി കോടതി ജഡ്ജി കെ.അനില്‍കുമാർ വിധിച്ചത്.

2019 സെപ്റ്റംബർ 29നായിരുന്നു അനൂപിന്റെ ജീവനെടുത്ത അപകടം. ബൈക്കിന്റെ പിന്നിലിരുന്ന് അനൂപ് യാത്ര ചെയ്യുമ്ബോള്‍ ബൈക്ക് നിയന്ത്രണം വിട്ടു മരങ്ങാട്ടുപടി വളവിലെ മരത്തില്‍ ഇടിക്കുകയായിരുന്നു.

ബൈക്കിന്റെ ഇൻഷുറൻസ് കമ്ബനി പലിശയും കോടതിച്ചെലവും അടക്കം നഷ്ടപരിഹാരത്തുക ഒരു മാസത്തിനകം അനൂപിന്റെ അവകാശികള്‍ക്കു നല്‍കണം. ഹർജിക്കാർക്കു വേണ്ടി ജിമ്മി ജോർജ് ചെമ്ബനാനിക്കല്‍, കെ.എസ്.സന്തോഷ്‌കുമാർ മങ്ങാട്ട്, ജയശേഖർ നായർ താഴത്തുരുത്തില്‍ എന്നിവർ ഹാജരായി.

ഗ്യാസ് ഏജൻസികൾക്ക് മുന്നിൽ നീണ്ട നിര, ഹോട്ടലുകൾ അടച്ചിടുമെന്ന് മുന്നറിയിപ്പ് ; എല്‍പിജി ബുക്കിംഗ് നിയന്ത്രണവുമായി സ‍ര്‍ക്കാർ

തിരുവനന്തപുരം : ഇറാൻ-ഇസ്രായേൽ യുദ്ധം പത്താം ദിവസത്തിലേക്ക് കടന്നതോടെ ഇന്ത്യയിലെ ഇന്ധന വിപണിയിൽ ആശങ്ക പടരുന്നു. ഉത്തർപ്രദേശിലും ദില്ലി എൻസിആർ മേഖലയിലും ഗ്യാസ് ഏജൻസികൾക്ക് മുന്നിൽ ഉപഭോക്താക്കളുടെ നീണ്ട നിരയാണ് ഇന്നലെ ഉണ്ടായത്. യുദ്ധം

ട്രംപിന്റെ പ്രഖ്യാപനത്തിന്റെ തോളിലേറി രൂപ, 40 പൈസയുടെ നേട്ടം, സെന്‍സെക്‌സ് 400 പോയിന്റ് കുതിച്ചു; എണ്ണവില 100 ഡോളറില്‍ താഴെ

മുംബൈ: ഇറാനെതിരെയുള്ള യുദ്ധം ഏതാണ്ട് അവസാനിച്ചെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രഖ്യാപനത്തിന് പിന്നാലെ തിരിച്ചുകയറി രൂപ. ഇന്ന് രാവിലെ ഡോളറിനെതിരെ 40 പൈസയുടെ നേട്ടമാണ് രൂപ സ്വന്തമാക്കിയത്. ഇതോടെ ഡോളറിനെതിരെ രൂപയുടെ മൂല്യം

മമ്മൂട്ടിയുടെ ടൗൺഷിപ്പ് വിവാദത്തിൽ വെട്ടിലായി സിപിഎം; മാപ്പു പറഞ്ഞ മുഖ്യമന്ത്രിക്കും വിമർശനം, പിന്തുണച്ചും ഒരു വിഭാ​ഗം

വയനാട് ടൗൺഷിപ്പ് സന്ദർശനത്തിനിടെയുണ്ടായ വിവാ​ദത്തിൽ മുഖ്യമന്ത്രി മമ്മൂട്ടിയോട് പരസ്യമായി മാപ്പ് പറഞ്ഞ നടപടിയിൽ സിപിഎമ്മിൽ ഭിന്നത രൂക്ഷം. മുഖ്യമന്ത്രിയെ സൈബർ ഇടങ്ങളിൽ വിമർശിച്ച് ഒരു വിഭാഗം പാർട്ടി പ്രവർത്തകർ രം​ഗത്തെത്തി. പരസ്യമായി മാപ്പ് പറഞ്ഞതിലാണ്

പ്രധാനമന്ത്രി കേരളത്തിലേക്ക്, മാർച്ച് 11ന് എൻ.ഡി.എ തിരഞ്ഞെടുപ്പ് ക്യാമ്പയിൻ ഉദ്ഘാടനം ചെയ്യും; അരലക്ഷം പേർ പങ്കെടുക്കുമെന്ന് ബിജെപി

തിരുവനന്തപുരം : പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിലേക്ക്. എൻ.ഡി.എ തിരഞ്ഞെടുപ്പ് ക്യാമ്പെയ്ൻ പ്രധാനമന്ത്രി 11 ന് കൊച്ചിയിൽ ഉദ്ഘാടനം ചെയ്യുമെന്ന് ബി ജെ പി സംസ്ഥാന ജനറൽ സെക്രട്ടറി എസ്. സുരേഷ് പറഞ്ഞു. ചടങ്ങിൽ

പാര്‍പ്പിടം, കാര്‍ഷിക ആരോഗ്യ രംഗങ്ങളില്‍ സമഗ്ര പുരോഗതി ലക്ഷ്യമിട്ട് കല്‍പറ്റ ബ്ലോക്ക് പഞ്ചായത്ത് ബജറ്റ്

കല്‍പറ്റ: ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ള എല്ലാവര്‍ക്കും പാര്‍പ്പിടം, കാര്‍ഷിക ആരോഗ്യ രംഗങ്ങളില്‍ സമഗ്ര പുരോഗതി എന്നിവ ലക്ഷ്യമിട്ട് കല്‍പറ്റ ബ്ലോക്ക് പഞ്ചായത്തിന്‍റെ 2026-27 വര്‍ഷത്തെ ബജറ്റ് വൈസ് പ്രസിഡൻ്റ് ജിന്‍സി സണ്ണി അവതരിപ്പിച്ചു. 95.08

വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന അധ്യാപിക മരിച്ചു.

കല്ലോടി: കല്ലോടി പടക്കൂട്ടിൽ വിനീതിന്റെ ഭാര്യ സ്റ്റെഫി (33) ആണ് കോഴിക്കോട് മിംസ് ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ പുലർച്ചെ മരിച്ചത്. കഴിഞ്ഞ ചൊവ്വാഴ്‌ച രാവി ലെ ഇവർ സഞ്ചരിച്ച ബൈക്കും ട്രാവലറും

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.