തിരുനെല്ലി: കഴിഞ്ഞ ദിവസങ്ങളിലെ കനത്ത മഴയിലും കാറ്റിലും റോഡിലും വീടുകളുടെ മുകളിലും വീണ മരങ്ങൾ മുറിച്ച് മാറ്റി അപ്പപ്പാറ പ്രദേശത്തെ വാട്സാപ്പ് കൂട്ടായ്മ മാതൃകയായി. ഹെൽപ്പിംഗ് ഹാൻഡ്സ് വാട്സാപ്പ് കൂട്ടായ്മയിലെ അംഗങ്ങളും നാട്ടുകാരും ചേർന്ന് ഒരു ദിവസം നീണ്ട കഠിന പ്രയത്നത്തിലൂടെയാണ് വൈദ്യുത കമ്പികളിലും മറ്റും വീണു കിടന്നിരുന്ന മരങ്ങളും മറ്റും മുറിച്ച് നീക്കിയത്.ഇതിനു മുമ്പും നാട്ടിലെ പല സേവന പ്രവർത്തനങ്ങളിലും ഇവർ പങ്കാളികളായിട്ടുണ്ട്.ഓൺലൈൻ പഠന സൗകര്യമില്ലാത്ത തിരുനെല്ലി പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ 10 ടെലിവിഷനുകളാണ് ഈ ഹെൽപ്പിംഗ് ഹാൻഡ്സ് കൂട്ടായ്മ നൽകിയത്. ലോക്ഡൗൺ സമയത്ത് തിരുവനന്തപുരത്ത് നിന്നു പോലും രോഗികൾക്ക് മരുന്ന് എത്തിച്ചു കൊടുത്തിട്ടുണ്ട്.കൂടാതെ നിർധനരായ നിരവധി രോഗികൾക്ക് സൗജന്യമായി മരുന്ന് എത്തിച്ചു കൊടുക്കുവാനും ഈ കൂട്ടായ്മക്ക് സാധിച്ചിട്ടുണ്ട്.

ചരിത്രത്തിലാദ്യമായി പ്രതിദിന കളക്ഷൻ 10 കോടി കടന്നു; റെക്കോഡ് നേട്ടവുമായി കെഎസ്ആര്‍ടിസി
തിരുവനന്തപുരം: ഓണക്കാല യാത്രകൾക്ക് പിന്നാലെ കെഎസ്ആർടിസിയിൽ റെക്കോർഡ് കളക്ഷൻ. ഇന്നലെ മാത്രം 10.19 കോടി രൂപയുടെ കളക്ഷനാണ് കെഎസ്ആർടിസി നേടിയത്. ആദ്യമായാണ് കെഎസ്ആർടിസിയുടെ പ്രതിദിന കളക്ഷൻ 10 കോടി കടക്കുന്നത്.