രാജിയെ കുറിച്ച് മുകേഷും സിപിഐഎമ്മും തീരുമാനിക്കട്ടെ: വി ഡി സതീശൻ

തിരുവനന്തപുരം: ലൈം​ഗികാരോപണം നേരിടുന്ന എംഎൽഎ മുകേഷിന്റെ രാജി സംബന്ധിച്ച് മുകേഷും സിപിഐഎമ്മും തീരുമാനമെടുക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. അന്വേഷണം നടത്തി കുറ്റക്കാരെ നിയമത്തിനു മുന്നിൽ കൊണ്ടുവരണം. സിനിമ മേഖലയാകെ കുറ്റക്കാരെന്ന തോന്നൽ ഉണ്ടാക്കിയത് സർക്കാരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മുകേഷിനെ പരോക്ഷമായി പിന്തുണച്ച കേന്ദ്ര മന്ത്രി സുരേഷ് ​ഗോപിയുടെ പരാമർശത്തെയും അദ്ദേഹം വിമർശിച്ചു. വാർത്തകൾ മൂടിവയ്ക്കണമെന്നാണോ സുരേഷ് ഗോപി പറയുന്നത്. സഹപ്രവർത്തകർ ഉന്നയിച്ച പരാതിയോട് ഇങ്ങനെയാണോ പ്രതികരിക്കേണ്ടതെന്നും അദ്ദേഹം ചോദിച്ചു.

മുകേഷ് രാജിവയ്ക്കാതിരിക്കാൻ സിപിഐഎം ഉന്നയിക്കുന്നത് കോൺ​ഗ്രസ് എംഎൽഎമാർക്കെതിരെ ഇത്തരം വിഷയങ്ങൾ ഉന്നയിക്കപ്പെട്ടപ്പോൾ നടപടിയെടുത്തില്ല എന്നതാണ്. എന്നാൽ കോൺ​ഗ്രസ് നേതാക്കൾക്കെതിരെയുണ്ടായ ആരോപണങ്ങളില്‍ സംഘടനാ തലത്തിൽ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. എൽദോസ് കുന്നപ്പള്ളിയുടെ കേസിലെ ജഡ്ജമെൻ്റ് വന്നപ്പോഴാണ് കേസിന് മറ്റൊരു വശം കൂടിയുണ്ടെന്ന് മനസിലായത്. എൽദോസിനെതിരെ പാർട്ടി നടപടി സ്വീകരിച്ചു. ആറ് മാസം പാർട്ടിയുടെ എല്ലാ പ്രവർത്തനത്തിൽ നിന്നും മാറ്റി. ഇതിനിടെയാണ് അദ്ദേഹത്തിന് അനുകൂലമായ വിധി വരുന്നതെന്നും ഇതോടെയാണ് പാർട്ടിയിലേക്ക് തിരിച്ചെത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

‘യൂണിഫോം ഒഴിവാക്കുക, കുട്ടികൾ സൗകര്യപ്രദമായ വസ്ത്രം ധരിക്കട്ടെ’, പരിശീലനം പത്തര വരെ മതിയെന്നും ബാലാവകാശ കമ്മീഷൻ

സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും ഏപ്രിൽ മെയ് മാസങ്ങളിൽ നടത്തുന്ന പരിശീലനങ്ങൾ രാവിലെ 10.30 ന് അവസാനിപ്പിക്കണമെന്ന് ബാലാവകാശ കമ്മിഷൻ ഉത്തരവായി. കുട്ടികളുടെ കളികൾ, എൻ സി സി, എസ്.പി.സി സ്കൗട്ട്സ് ആന്റ് ഗൈഡ്സ് പരേഡ്,

സ്‌പോട്ട് അഡ്മിഷന്‍

കേരള മീഡിയ അക്കാദമിയില്‍ മൂവി ക്യാമറ പ്രൊഡക്ഷന്‍ ഡിപ്ലോമ കോഴ്‌സിലേക്ക് സ്‌പോര്‍ട്ട് അഡ്മിഷന്‍ നടത്തുന്നു. രണ്ടര മാസം ദൈര്‍ഘ്യമുള്ള കോഴ്‌സിന് പ്ലസ്ടുവാണ് അടിസ്ഥാന യോഗ്യത. 25,000 രൂപയാണ് ഫീസ്. താത്പര്യമുള്ളവര്‍ ആധാര്‍ കാര്‍ഡ്, യോഗ്യതാ

ഓർമ്മപെരുന്നാൾ സമാപിച്ചു.

മാനന്തവാടി: സെൻ്റ് ജോർജ് യാക്കോബായ സുറിയാനി പള്ളിയിൽ ഇടവക മധ്യസ്ഥനായ മോർ ഗീവർഗീസ് സഹദായുടെ ഓർമ്മ പെരുന്നാളും ഭക്തസംഘടനകളുടെ സംയുക്ത വാർഷികവും സമാപിച്ചു 5 ന് വികാരി ഫാ. ബേബി പൗലോസ് ഓലിക്കൽ കൊടി

പേപ്പർ ക്രാഫ്റ്റ് പരിശീലനം നൽകി

മീനങ്ങാടി: കുടുംബശ്രീ മിഷൻ പണിയ ആദിവാസി സമഗ്ര വികസന പദ്ധതിയുടെ ഭാഗമായി മീനങ്ങാടി സി.ഡി.എസിൻ്റെ നേതൃത്വത്തിൽ ബലസഭ കുട്ടികൾക്ക് ‘കടലാസു പൂവു ‘ പേപ്പർ ക്രാഫ്റ്റ് പരിശീലനം നൽകി. സിഡിഎസ് ചെയർപേഴ്സൺ സിന്ധു ശ്രീധരൻ

ഫോട്ടോഗ്രാഫി, വീഡിയോ പരിശീലനം

കല്‍പറ്റ പുത്തൂര്‍വയലിലുള്ള എസ്.ബി.ഐ ഗ്രാമീണ സ്വയംതൊഴില്‍ പരിശീലന കേന്ദ്രത്തില്‍ ഏപ്രില്‍ 28ന് ആരംഭിക്കുന്ന സൗജന്യ ഫോട്ടോഗ്രാഫി ആന്റ് വീഡിയോഗ്രഫി പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. 31 ദിവസത്തെ കോഴ്‌സിലേക്ക് 18നും 50 നുമിടയില്‍ പ്രായമുള്ള തൊഴില്‍

ജല വിതരണം മുടങ്ങും

ജല അതോറിറ്റിയുടെ കീഴിലുള്ള പൂതാടി മാത്തൂര്‍വയല്‍ പമ്പിങ് സ്റ്റേഷനിലെ കിണറും ലീഡിങ് ചാനലും ശുദ്ധീകരിക്കുന്നതിനാല്‍ പൂതാടി പഞ്ചായത്തില്‍ ഏപ്രില്‍ 27,28,29 തിയതികളില്‍ ജലവിതരണം പൂര്‍ണമായും മുടങ്ങുമെന്ന് അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു. Facebook Twitter WhatsApp

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.