നൂല്‍പ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തില്‍ 60 കെ.വി.എ ജനറേറ്റര്‍, 100 കെ.വി.എ ട്രാന്‍സ്‌ഫോര്‍മര്‍ എന്നിവ സ്ഥാപിക്കുന്നതിന് രാജ്യസഭാ എം.പി പി.ടി ഉഷയുടെ എം.പി ഫണ്ടില്‍ നിന്നും 30 ലക്ഷം രൂപ അനുവദിച്ചു. ഇത് സംബന്ധിച്ച കത്ത് എം.പി യുടെ ഓഫീസില്‍ നിന്നും ജില്ലാ കളക്ടര്‍ക്ക് കൈമാറി. നൂല്‍പ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ സ്തുത്യര്‍ഹമായ പ്രവര്‍ത്തനങ്ങളെ മുന്‍നിര്‍ത്തിയാണ് സ്ഥാപനത്തിന് എം.പി ഫണ്ട് ലഭിച്ചത്.

സുധീഷ് കുമാറിന് സ്വീകരണം നൽകി
ബത്തേരി: സൈക്ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ ട്രഷറർ എസ്. എസ്. സുധീഷ് കുമാറിന് വയനാട് ജില്ലാ സൈക്ലിംഗ് അസോസിയേഷൻ്റെ നേതൃത്വത്തിൽ സ്വീകരണം നൽകി. ജില്ലാ സൈക്ലിംഗ് അസോസിയേഷൻ പ്രസിഡണ്ട് സത്താർ വിൽട്ടൺ ഉപഹാരം നൽകി.