നെഹ്‌റു ട്രോഫി വള്ളംകളി വേണം, ഒരു കോടി രൂപ ടൂറിസം വകുപ്പ് നൽകും; മന്ത്രി മുഹമ്മദ് റിയാസ്

കോഴിക്കോട്: നെഹ്‌റു ട്രോഫി വള്ളം കളിക്ക് ടൂറിസം വകുപ്പ് ഒരു കോടി രൂപ നൽകുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. വള്ളംകളി ഇല്ലെന്ന പ്രചാരണം സ്വന്തം കണ്ണ് കുത്തിപ്പൊട്ടിക്കുന്നതിന് തുല്യമാണെന്ന് പറഞ്ഞ മന്ത്രി വള്ളംകളിയ്ക്കായി ഒരു കോടി രൂപ നൽകുന്നതായി മുൻകൂട്ടി അറിയിക്കുന്നുവെന്നും കൂട്ടിച്ചേർത്തു.

ടൂറിസം മേഖലക്ക് നെഹ്‌റു ട്രോഫി വള്ളം കളി പ്രധാനപ്പെട്ടതാണ്. എന്നാൽ അത് സംഘടിപ്പിക്കേണ്ടത് ടൂറിസം വകുപ്പല്ല. അത് തെറ്റായ പ്രചാരണമാണ്. വള്ളംകളി നടക്കണം എന്നാണ് ടൂറിസം വകുപ്പിന്റെ ആഗ്രഹം. അത് നടക്കാൻ മുൻപന്തിയിൽ ടൂറിസം വകുപ്പ് ഉണ്ടാകും. എങ്ങനെയെങ്കിലും നടത്താൻ ശ്രമിക്കും. ബേപ്പൂർ വാട്ടർ ഫെസ്റ്റും നെഹ്‌റു ട്രോഫിയും രണ്ടാണ്. ബേപ്പൂർ വാട്ടർ ഫെസ്റ്റ് മലബാർ മേഖലയാകെ പങ്കെടുക്കുന്ന ഫെസ്റ്റാണ്. ബേപ്പൂർ വാട്ടർ ഫെസ്റ്റിൽ പ്രാദേശിക വാദമില്ലെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.

ടൂറിസം മന്ത്രി എന്ന നിലയിൽ കേരളത്തിൽ എവിടെയും ഇത്തരം വിനോദങ്ങൾ നടക്കണം എന്നാണ് തൻറെ നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി. ഓണാഘോഷം ഇല്ലെയെന്ന് ആരും തീരുമാനിച്ചിട്ടില്ല. അത്തരം കാര്യം എങ്ങനെ പ്രചരിച്ചു എന്നറിയില്ല. യോഗം ചേരുന്നതിന് മുൻപാണ് വയനാട് ദുരന്തം ഉണ്ടായത്. സർക്കാരിന്റെ ഓണാഘോഷം ഉചിതമല്ല എന്നൊരു അഭിപ്രായം ഉയർന്നു. എന്നാലിത് ടൂറിസം വിഭാഗത്തിലാണ് ഏറ്റവും അധികം ബാധിക്കുക. ഓണാഘോഷം ആർക്കൊക്കെ നടത്താനാകുമോ അത് നടക്കും. ഔദ്യോഗിക ഓണാഘോഷം ഉണ്ടാവില്ലെന്നും മന്ത്രി വ്യക്തമാക്കി. സർക്കാർ ഓണാഘോഷം നടത്തിയ ഇടങ്ങളിൽ ആരെങ്കിലും നടത്താൻ താത്പര്യപ്പെട്ട് വന്നാലും പിന്തുണയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

നെഹ്‌റുട്രോഫി മത്സരത്തിൽ 19 ചുണ്ടൻവള്ളങ്ങളടക്കം ആകെ 75 ഓളം വള്ളങ്ങളാണുള്ളത്. വള്ളംകളി മാറ്റിവെക്കുന്നതോടെ 50 ലക്ഷത്തിലേറെയാണ് ഓരോ ക്ലബ്ബിനുമുണ്ടാകുന്ന നഷ്ടം. ഒരു കോടിയാണ് നെഹ്റു ട്രോഫിക്കായി സർക്കാർ നൽകുന്ന തുക. ബാക്കി ചെലവിനാവശ്യമായ തുക സ്പോൺസർഷിപ്പിലൂടെയാണ് കണ്ടെത്തുന്നത്. വയനാട് ദുരന്തം കേരളത്തിന്റെ വേദനയായി മാറിയ പശ്ചാത്തലത്തിൽ വള്ളംകളി നടത്തുന്നത് ഉചിതമല്ലെന്ന അഭിപ്രായം വിവിധ കോണുകളിൽ നിന്നുയർന്നിരുന്നു. ഇതോടെ തീരുമാനം സർക്കാരിന് വിടാൻ ജില്ലാഭരണകൂടം തീരുമാനിക്കുകയായിരുന്നു. മുൻപ് വെള്ളപ്പൊക്കത്തെ തുടർന്ന് 2018-ലും 2019-ലും നെഹ്റു ട്രോഫി വള്ളം കളി മാറ്റി വെച്ചിരുന്നു. കൊവിഡ് സമയത്ത് വള്ളംകളി നടത്തിയിരുന്നില്ല. എന്നാല്‍ ഒരിടത്ത് അനുവദിക്കുകയും മറ്റൊരിടത്ത് അനുവദിക്കാതിരിക്കുകയും ചെയ്യുന്നതില്‍ സര്‍ക്കാരിന് ഇരട്ടത്താപ്പുണ്ടെന്നാണ് ആക്ഷേപമുയർന്നിരുന്നത്. വള്ളംകളിയുടെ കാര്യത്തിൽ സർക്കാർ പ്രഖ്യാപനം കാത്തിരിക്കുകയാണ് ബോട്ട് ക്ലബ്ബ് ഉടമകൾ.

എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാൻ അവസരം

എംപ്ലോയ്‌മെന്റിൽ രജിസ്‌ട്രേഷൻ പുതുക്കാൻ കഴിയാത്തവർക്ക് രജിസ്‌ട്രേഷൻ പുതുക്കാനായി അവസരം. 1995 ജനുവരി ഒന്ന് മുതൽ 2025 ഡിസംബർ 31 വരെയുള്ള കാലയളവിൽ വിവിധ കാരണങ്ങളാൽ എംപ്ലോയ്‌മെന്റിൽ രജിസ്‌ട്രേഷൻ യഥാസമയം പുതുക്കാൻ കഴിയാതെ സീനിയോറിറ്റി നഷ്ടപെട്ട

കോഷൻ മണി, സെക്യൂരിറ്റി ഡെപ്പോസിറ്റ് കൈപ്പറ്റണം

2020 മുതൽ 2024 വരെ വിവിധ ട്രേഡുകളിൽ പഠിച്ച ട്രെയിനികൾക്ക് കോഷൻ മണി, സെക്യൂരിറ്റി ഡെപ്പോസിറ്റ് തിരികെ നൽകുന്നു. (രണ്ട് വർഷക്കാർക്ക് 280 രൂപ, ഒരു വർഷക്കാർക്ക് 220 രൂപ). ട്രെയിനികൾ ബാങ്ക് പാസ്

ദർഘാസ് ക്ഷണിച്ചു.

സമഗ്ര മാനസികാരോഗ്യ പദ്ധതിയുടെ കീഴിൽ തരിയോട് പ്രവർത്തിക്കുന്ന പകൽ വീട്ടിലേക്ക് ലഘുഭക്ഷണം, ഉച്ച ഭക്ഷണം എന്നിവ പാകം ചെയ്ത എത്തിക്കുന്നതിനായി തരിയോട് പഞ്ചായത്ത് പരിധിയിലെ പരിചയസമ്പന്നരായ ഹോട്ടലുകൾ/ഭക്ഷണ വിതരണക്കാർ/കുടുംബശ്രീ യൂണിറ്റുകൾ എന്നിവയിൽ നിന്നും ദർഘാസ്

പോക്സോ കേസിൽ അധ്യാപകന് തടവും പിഴയും

കൽപ്പറ്റ: പോക്സോ കേസിൽ അധ്യാപകന് തടവും പിഴയും. മലപ്പുറം, മങ്കട, ഉള്ളാട്ടുപാറ വീട്ടിൽ യു. പി. ഫായിസ്(28)നെയാണ് കൽപ്പറ്റ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി ജഡ്‌ജ് കെ. കൃഷ്ണ കുമാർ മൂന്ന് വർഷം തടവിനും

അസിസ്റ്റന്റ് സർജൻ നിയമനം

മേപ്പാടി കുടുംബാരോഗ്യ കേന്ദ്രത്തിൽ സായാഹ്ന ഓപിയിലേക്ക് താത്ക്കാലിക അസിസ്റ്റന്റ് സർജൻ നിയമനം നടത്തുന്നു. ഉദ്യോഗാർത്ഥികൾ രേഖകളുടെ അസലുമായി മാർച്ച് 16 ന് രാവിലെ 11.30 ന് മേപ്പാടി കുടുംബാരോഗ്യ കേന്ദ്രത്തിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം.

ടൂറിസം മേഖലയിൽ സംസ്ഥാനം വലിയ മുന്നേറ്റം കൈവരിച്ചു: മന്ത്രി പി. എ. മുഹമ്മദ് റിയാസ്

സംസ്ഥാനത്തിന്റെ ടൂറിസം മേഖല ശ്രദ്ധേയമായ മുന്നേറ്റം കൈവരിച്ചതായി പൊതുമരാമത്ത്–ടൂറിസം വകുപ്പ് മന്ത്രി പി. എ മുഹമ്മദ്‌ റിയാസ്. സംസ്ഥാന ടൂറിസം വകുപ്പിന് കീഴിൽ സുൽത്താൻ ബത്തേരിയിൽ നിർമ്മാണം പൂർത്തീകരിച്ച പുതിയ ഗവ. ഗസ്റ്റ്ഹൗസ് ഉദ്ഘാടനം

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.