സമാനതകളില്ലാത്ത ദുരന്തമാണ് വയനാട്ടിലുണ്ടായത്. ദുരന്തശേഷം ഒരു മാസക്കാലമായി അതിജീവനത്തിന്റെതാണ് ഒരോ പാഠങ്ങളും. എല്ലാവരും കൂട്ടായി നിന്നതിന്റെ അതിജീവന മുന്നേറ്റമാണ് വയനാട്ടിലും സാധ്യമാകുന്നത്. മുണ്ടക്കൈ ,വെള്ളാര്‍മല വിദ്യാലയങ്ങളിലെ പുന: പ്രവേശനോത്സവം ഉദ്ഘാടന ചടങ്ങിലെ സന്ദേശത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ദുരന്തമേഖലയിലെ കുട്ടികളുടെ വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ കുറവുണ്ടാവരുത് എന്ന നിര്‍ബന്ധമാണ് സര്‍ക്കാരിനുള്ളത്. ഇക്കാരണത്താലാണ് ദുരന്തത്തില്‍ തകര്‍ന്ന മുണ്ടക്കൈ ജി.എല്‍.പി.എസ്, വെള്ളാര്‍മല ജി.വി.എച്ച.്എസ് സ്‌കൂളുകളിലെ കുട്ടികള്‍ക്ക് മേപ്പാടിയില്‍ അതിവേഗ പഠന സൗകര്യങ്ങള്‍ ഒരുങ്ങിയത്. നാടിന്റെയാകെ നൊമ്പരമായി മാറിയ കുരുന്നുകളുടെ ഓര്‍മ്മകള്‍ തളംകെട്ടി നില്‍ക്കുന്ന വേളയിലാണ് പുന:പ്രവേശനോത്സവം നടക്കുന്നത്. പരസ്പരം കൈകോര്‍ത്തുപിടിച്ച് ഒന്നിച്ചൊരു മനസ്സായി വിഷമവൃത്തങ്ങള്‍ കരകയറാനുള്ള ജീവിതപാഠമാണ് അധ്യയനത്തിലൂടെ കുഞ്ഞുങ്ങള്‍ ആര്‍ജ്ജിക്കുക. അതിനുള്ള തുടക്കമാണ്പുന:പ്രവേശനോത്സവം. കൂടുതല്‍ സൗകര്യങ്ങളും ഇവിടെ ഒട്ടും താമസിയാതെ ഒരുങ്ങുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

ആർസി ബുക്ക് മൊബൈൽ നമ്പറുമായി ലിങ്ക് ചെയ്തില്ലെങ്കിൽ ഇനി പുകപരിശോധന സർട്ടിഫിക്കറ്റ് ലഭിക്കില്ല
വാഹനങ്ങളുടെ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് മൊബൈല്‍ നമ്പറുമായി ലിങ്ക് ചെയ്തില്ലെങ്കില്‍ ഇനി പുകപരിശോധന സര്‍ട്ടിഫിക്കറ്റ് ലഭിക്കില്ല. ഇതുസംബന്ധിച്ച് പുകപരിശോധനകേന്ദ്രങ്ങള്‍ക്ക് നാഷണല്‍ ഇന്‍ഫര്‍മേഷന്‍ സെന്ററിന്റെ നിര്‍ദേശം ലഭിച്ചു. തിങ്കളാഴ്ച മൂന്നുമുതല്‍ ഒടിപി സംവിധാനം നിലവില്‍ വന്നു. വാഹന







