വയനാട് ജില്ലയിൽ നാളെ വൈദ്യുതി മുടങ്ങും

കാട്ടിക്കുളം ഇലക്ട്രിക്കല്‍ സെക്ഷനിലെ പാല്‍വെളിച്ചം, കവിക്കല്‍, പുതിയൂര്‍, തോണിക്കടവ്, ഷാണമംഗലം, ബാവലി, മീന്‍കൊല്ലി എന്നീ ഭാഗങ്ങളില്‍ നാളെ (സെപ്റ്റംബര്‍ 3) രാവിലെ മുതല്‍ ഉച്ചക്ക് 1.30 വരെ വൈദ്യുതി മുടങ്ങുമെന്ന് അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു.

വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷനില്‍ അറ്റകുറ്റപണി നടക്കുന്നതിനാല്‍ നാളെ (സെപ്റ്റംബര്‍ 3) രാവിലെ 9 മുതല്‍ വൈകിട്ട് 5.30 വരെ അംബേദ്കര്‍ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ പൂര്‍ണ്ണമായോ, ഭാഗികമായോ വൈദ്യുതി വിതരണം തടസ്സപ്പെടുമെന്ന് അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു.

പനമരം
ഇലക്ട്രിക്കല്‍ സെക്ഷനിലെ നടവയല്‍ സ്‌കൂള്‍, ആലുമൂല, പുഞ്ചക്കുന്ന്, വീട്ടിപ്പുര, ഹരിതഗിരി, ചിറ്റലൂര്‍കുന്ന്, നെല്ലിയമ്പം ആയുര്‍വേദം, കാവടം, നെല്ലിയമ്പം ടൗണ്‍, നെല്ലിയമ്പം ചോയികൊല്ലി പ്രദേശങ്ങളില്‍ നാളെ (സെപ്റ്റംബര്‍ 3) രാവിലെ 8.30 മുതല്‍ വൈകിട്ട് 6 വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങുമെന്ന് അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു.

എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാൻ അവസരം

എംപ്ലോയ്‌മെന്റിൽ രജിസ്‌ട്രേഷൻ പുതുക്കാൻ കഴിയാത്തവർക്ക് രജിസ്‌ട്രേഷൻ പുതുക്കാനായി അവസരം. 1995 ജനുവരി ഒന്ന് മുതൽ 2025 ഡിസംബർ 31 വരെയുള്ള കാലയളവിൽ വിവിധ കാരണങ്ങളാൽ എംപ്ലോയ്‌മെന്റിൽ രജിസ്‌ട്രേഷൻ യഥാസമയം പുതുക്കാൻ കഴിയാതെ സീനിയോറിറ്റി നഷ്ടപെട്ട

കോഷൻ മണി, സെക്യൂരിറ്റി ഡെപ്പോസിറ്റ് കൈപ്പറ്റണം

2020 മുതൽ 2024 വരെ വിവിധ ട്രേഡുകളിൽ പഠിച്ച ട്രെയിനികൾക്ക് കോഷൻ മണി, സെക്യൂരിറ്റി ഡെപ്പോസിറ്റ് തിരികെ നൽകുന്നു. (രണ്ട് വർഷക്കാർക്ക് 280 രൂപ, ഒരു വർഷക്കാർക്ക് 220 രൂപ). ട്രെയിനികൾ ബാങ്ക് പാസ്

ദർഘാസ് ക്ഷണിച്ചു.

സമഗ്ര മാനസികാരോഗ്യ പദ്ധതിയുടെ കീഴിൽ തരിയോട് പ്രവർത്തിക്കുന്ന പകൽ വീട്ടിലേക്ക് ലഘുഭക്ഷണം, ഉച്ച ഭക്ഷണം എന്നിവ പാകം ചെയ്ത എത്തിക്കുന്നതിനായി തരിയോട് പഞ്ചായത്ത് പരിധിയിലെ പരിചയസമ്പന്നരായ ഹോട്ടലുകൾ/ഭക്ഷണ വിതരണക്കാർ/കുടുംബശ്രീ യൂണിറ്റുകൾ എന്നിവയിൽ നിന്നും ദർഘാസ്

പോക്സോ കേസിൽ അധ്യാപകന് തടവും പിഴയും

കൽപ്പറ്റ: പോക്സോ കേസിൽ അധ്യാപകന് തടവും പിഴയും. മലപ്പുറം, മങ്കട, ഉള്ളാട്ടുപാറ വീട്ടിൽ യു. പി. ഫായിസ്(28)നെയാണ് കൽപ്പറ്റ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി ജഡ്‌ജ് കെ. കൃഷ്ണ കുമാർ മൂന്ന് വർഷം തടവിനും

അസിസ്റ്റന്റ് സർജൻ നിയമനം

മേപ്പാടി കുടുംബാരോഗ്യ കേന്ദ്രത്തിൽ സായാഹ്ന ഓപിയിലേക്ക് താത്ക്കാലിക അസിസ്റ്റന്റ് സർജൻ നിയമനം നടത്തുന്നു. ഉദ്യോഗാർത്ഥികൾ രേഖകളുടെ അസലുമായി മാർച്ച് 16 ന് രാവിലെ 11.30 ന് മേപ്പാടി കുടുംബാരോഗ്യ കേന്ദ്രത്തിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം.

ടൂറിസം മേഖലയിൽ സംസ്ഥാനം വലിയ മുന്നേറ്റം കൈവരിച്ചു: മന്ത്രി പി. എ. മുഹമ്മദ് റിയാസ്

സംസ്ഥാനത്തിന്റെ ടൂറിസം മേഖല ശ്രദ്ധേയമായ മുന്നേറ്റം കൈവരിച്ചതായി പൊതുമരാമത്ത്–ടൂറിസം വകുപ്പ് മന്ത്രി പി. എ മുഹമ്മദ്‌ റിയാസ്. സംസ്ഥാന ടൂറിസം വകുപ്പിന് കീഴിൽ സുൽത്താൻ ബത്തേരിയിൽ നിർമ്മാണം പൂർത്തീകരിച്ച പുതിയ ഗവ. ഗസ്റ്റ്ഹൗസ് ഉദ്ഘാടനം

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.