വടക്കൻ കേരള തീരം മുതൽ ന്യൂനമർദ്ദ പാത്തി, നാളെ ശക്തമായ മഴ; പുതിയ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യത, മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഒരാഴ്ച വ്യാപകമായി മഴയ്ക്ക് സാധ്യതയുമ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. വടക്കൻ കേരള തീരം മുതൽ തെക്കൻ ഗുജറാത്തു തീരം വരെ ന്യൂനമർദ്ദ പാത്തി രൂപപ്പെട്ടിട്ടുണ്ട്. മധ്യ പടിഞ്ഞാറൻ വടക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിന് മുകളിലായി സെപ്റ്റംബർ അഞ്ചോടെ പുതിയ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യതയുണ്ടെന്നും ഇതിന്‍റെ ഫലമായി അടുത്ത 7 ദിവസം കേരളത്തിൽ വ്യാപകമായി ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ടെന്നുമാണ് കാലാവസ്ഥാ വകുപ്പിന്‍റെ പ്രവചനം.

ഒറ്റപെട്ട സ്ഥലങ്ങളിൽ സെപ്റ്റംബർ നാളെ ഇടിമിന്നലോടെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. വടക്ക് – പടിഞ്ഞാറൻ അറബിക്കടലിലെ അസ്‌ന ചുഴലിക്കാറ്റ് തീവ്ര ന്യുനമർദ്ദമായി ശക്തി കുറഞ്ഞിട്ടുണ്ട്. തെക്ക് – തെക്ക് പടിഞ്ഞാർ ദിശയിൽ സഞ്ചരിക്കുന്ന തീവ്ര ന്യൂനമർദ്ദം ശക്തി കൂടിയ ന്യുന മർദ്ദമായി മാറിയിട്ടുമുണ്ട്. കിഴക്കൻ വിദർഭക്കും തെലുങ്കാനക്കും മുകളിലായി തീവ്ര ന്യൂനമർദ്ദം സ്ഥിതി ചെയ്യുന്നുണ്ട്.

ഇന്ന് കോഴിക്കോട്, കണ്ണൂർ, കാസർകോഡ് ജില്ലകളി യെല്ലോ അലർട്ടാണ്. ഈ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. അടുത്ത മണിക്കൂറുകളിൽ കേരളത്തിലെ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 30 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും തിരുവനന്തപുരം, കോട്ടയം, ഇടുക്കി, എറണാകുളം, കണ്ണൂർ, കാസർഗോഡ് ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാൻ അവസരം

എംപ്ലോയ്‌മെന്റിൽ രജിസ്‌ട്രേഷൻ പുതുക്കാൻ കഴിയാത്തവർക്ക് രജിസ്‌ട്രേഷൻ പുതുക്കാനായി അവസരം. 1995 ജനുവരി ഒന്ന് മുതൽ 2025 ഡിസംബർ 31 വരെയുള്ള കാലയളവിൽ വിവിധ കാരണങ്ങളാൽ എംപ്ലോയ്‌മെന്റിൽ രജിസ്‌ട്രേഷൻ യഥാസമയം പുതുക്കാൻ കഴിയാതെ സീനിയോറിറ്റി നഷ്ടപെട്ട

കോഷൻ മണി, സെക്യൂരിറ്റി ഡെപ്പോസിറ്റ് കൈപ്പറ്റണം

2020 മുതൽ 2024 വരെ വിവിധ ട്രേഡുകളിൽ പഠിച്ച ട്രെയിനികൾക്ക് കോഷൻ മണി, സെക്യൂരിറ്റി ഡെപ്പോസിറ്റ് തിരികെ നൽകുന്നു. (രണ്ട് വർഷക്കാർക്ക് 280 രൂപ, ഒരു വർഷക്കാർക്ക് 220 രൂപ). ട്രെയിനികൾ ബാങ്ക് പാസ്

ദർഘാസ് ക്ഷണിച്ചു.

സമഗ്ര മാനസികാരോഗ്യ പദ്ധതിയുടെ കീഴിൽ തരിയോട് പ്രവർത്തിക്കുന്ന പകൽ വീട്ടിലേക്ക് ലഘുഭക്ഷണം, ഉച്ച ഭക്ഷണം എന്നിവ പാകം ചെയ്ത എത്തിക്കുന്നതിനായി തരിയോട് പഞ്ചായത്ത് പരിധിയിലെ പരിചയസമ്പന്നരായ ഹോട്ടലുകൾ/ഭക്ഷണ വിതരണക്കാർ/കുടുംബശ്രീ യൂണിറ്റുകൾ എന്നിവയിൽ നിന്നും ദർഘാസ്

പോക്സോ കേസിൽ അധ്യാപകന് തടവും പിഴയും

കൽപ്പറ്റ: പോക്സോ കേസിൽ അധ്യാപകന് തടവും പിഴയും. മലപ്പുറം, മങ്കട, ഉള്ളാട്ടുപാറ വീട്ടിൽ യു. പി. ഫായിസ്(28)നെയാണ് കൽപ്പറ്റ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി ജഡ്‌ജ് കെ. കൃഷ്ണ കുമാർ മൂന്ന് വർഷം തടവിനും

അസിസ്റ്റന്റ് സർജൻ നിയമനം

മേപ്പാടി കുടുംബാരോഗ്യ കേന്ദ്രത്തിൽ സായാഹ്ന ഓപിയിലേക്ക് താത്ക്കാലിക അസിസ്റ്റന്റ് സർജൻ നിയമനം നടത്തുന്നു. ഉദ്യോഗാർത്ഥികൾ രേഖകളുടെ അസലുമായി മാർച്ച് 16 ന് രാവിലെ 11.30 ന് മേപ്പാടി കുടുംബാരോഗ്യ കേന്ദ്രത്തിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം.

ടൂറിസം മേഖലയിൽ സംസ്ഥാനം വലിയ മുന്നേറ്റം കൈവരിച്ചു: മന്ത്രി പി. എ. മുഹമ്മദ് റിയാസ്

സംസ്ഥാനത്തിന്റെ ടൂറിസം മേഖല ശ്രദ്ധേയമായ മുന്നേറ്റം കൈവരിച്ചതായി പൊതുമരാമത്ത്–ടൂറിസം വകുപ്പ് മന്ത്രി പി. എ മുഹമ്മദ്‌ റിയാസ്. സംസ്ഥാന ടൂറിസം വകുപ്പിന് കീഴിൽ സുൽത്താൻ ബത്തേരിയിൽ നിർമ്മാണം പൂർത്തീകരിച്ച പുതിയ ഗവ. ഗസ്റ്റ്ഹൗസ് ഉദ്ഘാടനം

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.