വയനാട്ടിൽ ഈ വർഷം ട്രൈബൽ കൾച്ചർ ഫെസ്റ്റ് സംഘടിപ്പിക്കും- മന്ത്രി മുഹമ്മദ് റിയാസ്

ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തെ തുടർന്ന് പ്രതിസന്ധിയിലായ വയനാട് ടൂറിസത്തിൻ്റെ ഉണർവിനായി ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസിൻ്റെ നേതൃത്വത്തിൽ ക്യാമ്പയിൻ നടത്തുന്നു. ജില്ലയുടെ പ്രധാന ടൂറിസം കേന്ദ്രങ്ങളിലെത്തി വിവിധ പരിപാടികൾ സംഘടിപ്പിച്ചാണ് മന്ത്രി ക്യാമ്പയിന് നേതൃത്വം നൽകുന്നത്. മാനന്തവാടി പഴശ്ശി പാർക്കിൽ നടന്ന പരിപാടിയിൽ പട്ടിക ജാതി പട്ടിക വർഗ്ഗ വകുപ്പ് മന്ത്രി ഒ ആർ കേളു പങ്കെടുത്തു. ഉരുൾപൊട്ടൽ ജില്ലയുടെ വളരെ ചെറിയൊരു പ്രദേശത്തെ മാത്രമാണ് ബാധിച്ചതെന്നും സഞ്ചാരികൾക്ക് ആശങ്കയില്ലാതെ വയനാട്ടിലേക്ക് വരാമെന്നും . വയനാട് സുരക്ഷിതമാണെന്ന സന്ദേശമാണ് മുന്നോട്ടുവയ്ക്കേണ്ടതെന്നും ടൂറിസം വകുപ്പ് മന്ത്രി പറഞ്ഞു. വയനാട്ടിൽ ഈ വർഷം ടൂറിസം വകുപ്പ് ട്രൈബൽ കൾച്ചർ ഫെസ്റ്റ് സംഘടിപ്പിക്കുമെന്നും മന്ത്രി അറിയിച്ചു.

ലോകമെമ്പാടുമുള്ള വിനോദ സഞ്ചാരികളെ ആകർഷിക്കാൻ ലക്ഷ്യമിട്ടുള്ള ‘എന്റെ കേരളം എന്നും സുന്ദരം’ പ്രചാരണ പരമ്പരയുടെ ഔദ്യോഗിക വീഡിയോ മാനന്തവാടിയിൽ നടന്ന പരിപാടിയിൽ മന്ത്രി പ്രകാശനം ചെയ്തു. കേരളത്തിനു പുറത്ത് ‘ഇറ്റ്സ് കേരള സീസൺ’ എന്നാണ് ക്യാമ്പയിനിൻ്റെ പേര്. പരമ്പരയുടെ ഭാഗമായി വയനാട്ടിലെ ടൂറിസം പ്രവർത്തനങ്ങൾ വീണ്ടെടുക്കുന്നതിന് കൈകോർക്കുന്ന സോഷ്യൽ മീഡിയ ഇൻഫ്ളുവൻസേഴ്‌സുമായും മന്ത്രി സംവദിച്ചു. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ള പത്തിലധികം ഇൻഫ്ളുവൻസേഴ്‌സ്‌ ആണ് വയനാട് സന്ദർശിക്കുന്നത്. ജില്ലയുടെ വിവിധ പ്രദേശങ്ങളിൽ എത്തുന്ന ഇൻഫ്ളുവൻസേഴ്‌സ് നാട്ടിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ ഉൾക്കൊള്ളുന്ന വീഡിയോ ഉള്ളടക്കങ്ങൾ സോഷ്യൽ മീഡിയ പേജുകളിൽ പോസ്‌റ്റ് ചെയ്യും.

ചൂരൽമലയിലെ ഉരുൾപൊട്ടലിനു ശേഷം സോഷ്യൽ മീഡിയയിലെ തെറ്റായ പ്രചാരണങ്ങൾ വയനാട്ടിലെ ടൂറിസം-ഹോസ്‌പിറ്റാലിറ്റി വ്യവസായത്തെ ബാധിച്ചിരുന്നു. ഇത് മറികടക്കുന്നതിനും ജില്ലയിലെ ടൂറിസം പ്രവർത്തനങ്ങൾ ഊർജിതമാക്കാനുമാണ് പ്രചാരണ ക്യാമ്പയിൻ സംഘടിപ്പിക്കുന്നത്. പരിപാടിയുടെ ഭാഗമായി
വയനാട്ടിലെ ടൂറിസം കേന്ദ്രങ്ങൾ സുരക്ഷിതമാണെന്ന സന്ദേശം നൽകുന്നതിന്
മന്ത്രി പി.എ മുഹമ്മദ് റിയാസ് കുടുംബവുമൊത്ത് വയനാട്ടിൽ താമസിക്കുകയും ജില്ലയിലെ വിവിധ ടൂറിസം കേന്ദ്രങ്ങൾ സന്ദർശിക്കുകയും
ചെയ്തിരുന്നു.

മെഡിക്കൽ കോളേജിൽ യുവതിയുടെ വയറ്റിൽ തുണി കഷ്ണം കുടുങ്ങിയ സംഭവം: അന്വേഷണം വേണം, യുവതിക്ക് നീതി ഉറപ്പാക്കണം- പ്രിയങ്ക ഗാന്ധി എം.പി

കൽപ്പറ്റ: പ്രസവാനന്തരം മാനന്തവാടി സ്വദേശിനിയുടെ വയറ്റിൽ തുണി കഷ്ണം കുടുങ്ങിയ സംഭവത്തിൽ നീതിപൂർവകവും നിഷ്പക്ഷവുമായ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് പ്രിയങ്ക ഗാന്ധി എം.പി. സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ്ജിന് കത്ത് നൽകി. മാനന്തവാടിയിലെ

കുടുംബശ്രീ തെരഞ്ഞെുപ്പ്; ജില്ലയില്‍ ഒരു ലക്ഷത്തിലധികം കുടുംബശ്രീ അംഗങ്ങള്‍ മത്സര രംഗത്ത് പങ്കാളികളാകും

കുടുംബശ്രീ തെരഞ്ഞെടുപ്പിന് ചൂടേറുമ്പോള്‍ ജില്ലയില്‍ ഒരു ലക്ഷത്തിലധികം കുടുംബശ്രീ പ്രവര്‍ത്തകർ മത്സര രംഗത്ത്പങ്കാളികളാകും. കുടുംബശ്രീ ത്രിതല സംഘടനാ തെരഞ്ഞെടുപ്പ് ജനുവരി 30 ന് ആരംഭിക്കും. ജില്ലയിലെ ഒന്‍പതിനായിരത്തിലധികം അയല്‍ക്കൂട്ടങ്ങളിലായി നടക്കുന്ന തെരെഞ്ഞെടുപ്പില്‍ ഒരു ലക്ഷത്തിലധികം

പുതുശ്ശേരിയുടെ സ്വന്തം ഓട്ടോഡ്രൈവർ ഇനി ആരോഗ്യ വിദ്യഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ!

തൊണ്ടർനാട്: ഒരുനാടിൻ്റെ പേര് സ്വന്തം ഓട്ടോയുടെ പേര് ആക്കി നാടിനെ നെഞ്ചിലേറ്റിയ പൊതുപ്രവർത്തകൻ ഷിൻ്റോ കല്ലിങ്കൽ ഇനി തൊണ്ടർനാട് ഗ്രാമ പഞ്ചായത്ത് ആരോഗ്യവിദ്യഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനായി നാളെ സത്യപ്രതിഞ്ഞ ചെയ്യും പുതുശ്ശേരി ഗ്രാമം

കുട്ടികളിലെ ഡിജിറ്റൽ അടിമത്തം തടയാം: ഒപ്പമുണ്ട് കേരള പോലീസിന്റെ ഡി-ഡാഡ്

കുട്ടികളിലും കൗമാരക്കാരിലും മൊബൈൽ ഫോൺ, ഇന്റർനെറ്റ്, ഓൺലൈൻ ഗെയിമുകൾ എന്നിവയുടെ അമിത ഉപയോഗം നിയന്ത്രിക്കാൻ കേരള പൊലീസിന്റെ ഡി – ഡാഡ് (ഡിജിറ്റൽ ഡി-അഡിക്ഷൻ സെന്റർ). ഇന്റർനെറ്റ് ഉപയോഗത്തിലും ഓൺലൈൻ ഗെയിമുകളിലും അമിത ആസക്തി

വയനാട് ജില്ലാതല മൗണ്ടൻ സൈക്ലിംഗ് സെലക്ഷൻ ട്ര‌യൽ

പൊഴുതന: ജനുവരി 20ന് വയനാട് ജില്ലയിലെ പൊഴുതനയിൽ വെച്ച് നടക്കുന്ന സംസ്ഥാന മൗണ്ടൻ സൈക്ലിംഗ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നതിനുള്ള ജില്ലാ ടീമിനെ തെരഞ്ഞെടുക്കുന്നതി നായി ജില്ലാ തല മൗണ്ടൻ സെലക്ഷൻ ട്രയൽ ജനുവരി 10 ന്

കഞ്ചാവുമായി യുവാവ് പിടിയിൽ

ബാവലി: മാനന്തവാടി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എസ്.ബൈജുവി ന്റെ നേതൃത്വത്തിൽ ബാവലി എക്സൈസ് ചെക്ക് പോസ്റ്റിൽ നടത്തിയ സംയു ക്ത വാഹന പരിശോധനയിൽ ബസ്സ് യാത്രക്കാരനിൽ നിന്നും 205 ഗ്രാം കഞ്ചാ വ് പിടികൂടി.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.