വരദൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക് ആശാവര്‍ക്കര്‍മാരെ നിയമിക്കുന്നു. കണിയാമ്പറ്റ പഞ്ചായത്തിലെ 12,13,14,15,16 വാര്‍ഡുകളിലേക്കാണ് നിയമനം. ഈ വാര്‍ഡുകളിലെ സ്ഥിര താമസക്കാര്‍ക്ക് മുന്‍ഗണന. ഉദ്യോഗാര്‍ത്ഥികള്‍ വിവാഹിതരും 25 നും 45 നും ഇടയില്‍ പ്രായമുള്ളവരും 10-ാം ക്ലാസ്സ് യോഗ്യതയുള്ളവരുമാകണം. യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍, ആധാര്‍ കാര്‍ഡ് എന്നിവയുടെ അസ്സല്‍, പകര്‍പ്പുകള്‍, ഫോണ്‍ നമ്പര്‍, ഫോട്ടോ, ബയോഡാറ്റ ഉള്‍പ്പെടെയുള്ള അപേക്ഷയുമായി സെപ്തംബര്‍ 26 ന് രാവിലെ ഒന്‍പതിന് വരദൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ കൂടിക്കാഴ്ചക്ക് എത്തണം

20നും 30നും ഇടയിലുള്ള യുവാക്കളറിയാന്‍..! പ്രമേഹം പിടിപെടാന്‍ സാധ്യതയേറെ
മധ്യവയസില്‍ മാത്രം പിടിപെടുന്ന ഒരു രോഗമാണ് പ്രമേഹം എന്നൊരു വിശ്വാസമാണ് പലര്‍ക്കും. ജീവിതശൈലിയിലൂടെ പിടിപെടുന്ന ഈ രോഗത്തെ കുറിച്ചുള്ള ചിന്തകളെല്ലാം മാറിമറിയുന്ന വിവരങ്ങളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. ഇന്ന് ഇന്ത്യന്‍ നഗരങ്ങളിലെ യുവാക്കളില്‍ ഒരു







