കൽപ്പറ്റ: പ്രായപൂർത്തിയാവാത്ത കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ യുവാവിനെ കൽപ്പറ്റ പോലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം, പൊന്നാട്, അയ്യൂത്ത് വീട്ടിൽ, അബ്ദുൽ ബാസിദ് (28)നെയാ ണ് കൽപ്പറ്റ ഇൻസ്പെക്ടർ എസ്.എച്ച്.ഒ കെ.ജെ വിനോയിയുടെ നേതൃ ത്വത്തിൽ അറസ്റ്റ് ചെയ്‌തത്. 2023 ജൂണിലാണ് ലൈംഗികാതിക്രമം നടത്തിയത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.

ശ്രേയസ് സ്വാശ്രയസംഘം ദശവാർഷികവും കുടുംബസംഗമവും നടത്തി.
മലവയൽ യൂണിറ്റിലെ മഴവിൽ സ്വാശ്രയ സംഘത്തിന്റെ ദശ വാർഷികവും കുടുംബ സംഗമവും റിട്ടയേർഡ് ഹെൽത്ത് നേഴ്സ് ചന്ദ്രിക സിസ്റ്റർ ഉദ്ഘാടനം ചെയ്തു.ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ പി. എഫ് മുഖ്യപ്രഭാഷണം നടത്തി.സംഘം പ്രസിഡന്റ്







