സംസ്ഥാനത്ത് സ്വര്‍ണ്ണവിലയില്‍ ഇന്നും വര്‍ദ്ധന. 640 രൂപയാണ് വര്‍ദ്ധിച്ചത്. 57,800 രൂപയാണ് ഒരു പവന് സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 80 രൂപയാണ് കൂടിയത്. 7225 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. അഞ്ചുദിവസത്തിനിടെ പവന് 2300 രൂപയാണ് തിരിച്ചുകയറിയത്. ഈ മാസത്തിന്റെ തുടക്കത്തില്‍ 59,080 രൂപയായിരുന്നു സ്വര്‍ണവില. പിന്നീടുള്ള ദിവസങ്ങളില്‍ ഇടിയുന്നതാണ് കണ്ടത്. 14ന് 55,480 രൂപയായി താഴ്ന്ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലേക്കും സ്വര്‍ണവില എത്തി. പിന്നീട് സ്വര്‍ണവില തിരിച്ചുകയറുന്നതാണ് ദൃശ്യമായത്. അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്.
സ്വര്‍ണവിലയിലെ കുതിപ്പില്‍ റഷ്യ-യുക്രെയ്ന് യുദ്ധവും പ്രധാനഘടകമെന്ന് റിപ്പോര്‍ട്ട്. ദീര്‍ഘദൂര മിസൈലുകള്‍ റഷ്യയ്ക്കുള്ളില്‍ ഉപയോഗിക്കാന്‍ അമേരിക്ക യുക്രെയ്ന് അനുമതി നല്‍കിയതടക്കം റഷ്യ-യുക്രെയ്ന് യുദ്ധം കൂടുതല്‍ സംഘര്‍ഷാത്മകമാകുന്നു എന്ന പ്രതീതി അടുത്ത ദിവസങ്ങളില്‍ സൃഷ്ടിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം റഷ്യ ആണവായുധ ഭീഷണി മുഴക്കിയത് ഈ സാഹചര്യത്തെ കൂടുതല്‍ കലുഷിതമാക്കിയിട്ടുണ്ട്. സംഘര്‍ഷം രൂക്ഷമാകുമെന്നാണ് റഷ്യയുടെ മുന്നറിയിപ്പ്.