മഞ്ഞപ്പിത്തം ; രോഗ ലക്ഷണങ്ങളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും

മഴയും വെയിലും ഇടവിട്ട് അനുഭവപ്പെടാൻ തുടങ്ങിയ സാഹചര്യത്തില്‍ സംസ്ഥാനത്ത് പലയിടങ്ങളിലും മഞ്ഞപ്പിത്തം റിപ്പോർട്ട് ചെയ്യപ്പെടുന്നു. സംസ്ഥാനത്തെ പലയിടങ്ങളിലും മഞ്ഞപ്പിത്തം പിടിമുറുക്കുന്ന സാഹചര്യത്തില്‍ ഇതിനെതിരെ ജാഗ്രത പുലർത്തേണ്ടത് അനിവാര്യമാണ്. വെള്ളത്തിലൂടെയും ആഹാരത്തിലൂടെയും പകരുന്ന ഹെപ്പറ്റൈറ്റിസ്-ഇ ഗർഭിണികളെ ബാധിച്ചാല്‍ ഇത് കരള്‍ പ്രവർത്തന രഹിതമാക്കുന്നതിനും സാധ്യതയുണ്ട്. ഹെപ്പറ്റൈറ്റിസ് എ, ഇ എന്നിവ ഗുരുതരമായ ആരോഗ്യപ്രശ്നം സൃഷ്ടിക്കുന്നവയാണ്. ചെറിയ കുട്ടികളില്‍ വളരെയധികം ബുദ്ധിമുട്ടുണ്ടാക്കാറുള്ളവയാണ് ഹെപ്പറ്റൈറ്റിസ്-എ അണുബാധ. രോഗമുള്ള ആളുമായി വളരെ അടുത്ത് ഇടപഴകുന്നതിലൂടെയും മലിനമായ ആഹാരവും ജലവും ശരീരത്തിനുള്ളില്‍ ചെല്ലുന്നതിലൂടെയും ഹെപ്പറ്റൈറ്റിസ്-എ പകരാറുണ്ട്. ഇതേ കാരണങ്ങള്‍ കൊണ്ട് പകരുന്ന ഹെപ്പറ്റൈറ്റിസ്-ഇ ശരിയായി പാകം ചെയ്യാത്ത ഇറച്ചിയിലൂടെയും പകരാറുണ്ട്. മൂത്രത്തില്‍ മഞ്ഞനിറം, കണ്ണില്‍ മഞ്ഞനിറം, വയറുവേദന, ഛർദ്ദി, വിശപ്പില്ലായ്മ, ക്ഷീണം, പനി എന്നിവയാണ് സാധാരണയായി കണ്ടുവരുന്ന മഞ്ഞപ്പിത്ത ലക്ഷണങ്ങള്‍. ഹെപ്പറ്റൈറ്റിസ്-എ രോഗാണു ശരീരത്തില്‍ പ്രവേശിച്ചു കഴിഞ്ഞാല്‍ രണ്ട് മുതല്‍ നാല് ആഴ്ച വരെ രോഗലക്ഷണങ്ങള്‍ പ്രകടമാകുന്നതിന് വേണ്ടി വരും. അതേസമയം രണ്ടാഴ്ച മുതല്‍ പത്ത് ആഴ്ച വരെ വേണ്ടിവരും ഹെപ്പറ്റൈറ്റിസ്-ഇ രോഗാണു അകത്ത് പ്രവേശിക്കുകയാണെങ്കില്‍ രോഗലക്ഷണങ്ങള്‍ പ്രകടമാകുന്നതിന്. വ്യക്തി ശുചിത്വം പാലിക്കുകയും തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുകയും പൊതുസ്ഥലങ്ങളില്‍ മലമൂത്ര വിസർജനം നടത്താതിരിക്കുകയും ആഹാര സാധനങ്ങള്‍, പാനീയങ്ങള്‍ മുതലായവ ഉണ്ടാക്കുമ്പോള്‍ വ്യക്തി ശുചിത്വം പാലിക്കുകയുമെല്ലാം ചെയ്യുന്നതിലൂടെ രോഗത്തെ ഒരു പരിധിവരെ പ്രതിരോധിക്കാൻ സാധിക്കും. രോഗലക്ഷണങ്ങള്‍ പ്രകടമാകുമ്പോള്‍ തന്നെ ഡോക്ടറെ സന്ദർശിച്ച്‌ ആവശ്യമായ ചികിത്സ തേടേണ്ടതും അനിവാര്യമാണ്.

പുനർലേലം

ജലവിഭവ വകുപ്പിന് കീഴിലുള്ള ബാണാസുര സാഗർ ഇറിഗേഷൻ പ്രൊജക്ടിലെ വെണ്ണിയോട് വിതരണ കനാലിൽ സർക്കാർ ഏറ്റെടുത്ത ഭൂമിയിലെ മരങ്ങൾ പുന‍ർലേലം ചെയ്യുന്നു. 27ന് വൈകുന്നേരം 5 വരെ ക്വട്ടേഷനുകൾ സമ‍ർപ്പിക്കാം. ഫോൺ: 7559800992, 04936

പശ്ചിമേഷ്യയിൽ ആശങ്കയുടെ മണിക്കൂറുകൾ! ഇന്നും മാറ്റമില്ലാതെ സ്വർണ വില

സംസ്ഥാനത്ത് സ്വർണ വിലയിൽ ഇന്ന് മാറ്റമില്ല. 22 കാരറ്റ് 1 ഗ്രാം സ്വർണത്തിന് ഇന്ന് 14,235 രൂപയാണ് വില വരുന്നത്. 1 പവൻ സ്വർണത്തിന് 1,13,880 രൂപയാണ് ഇന്നത്തെയും വില. അക്ഷയ തൃതീയ ദിവസമായിരുന്ന

ജലവിതരണം മുടങ്ങും

നീരിരിട്ടാടി നദിയിലെ ഇൻടേക്ക് കിണർനടക്കുന്നതിനാൽ കണിയാമ്പറ്റ പഞ്ചായത്ത് പരിധിയിൽ ബുധനാഴ്ച നാളെ (ഏപ്രിൽ 22) മുതൽ രണ്ട് ദിവസത്തേക്ക് ജലവിതരണം മുടങ്ങുമെന്ന് വാട്ടർ അതോറിറ്റി അസിസ്റ്റന്റ് എഞ്ചിനീയ‍ർ അറിയിച്ചു. Facebook Twitter WhatsApp

കേന്ദ്രീയ വിദ്യാലയത്തിൽ സീറ്റൊഴിവ്

കൽപ്പറ്റ കേന്ദ്രീയ വിദ്യാലയത്തിൽ പ്ലസ് വൺ സയൻസ് വിഭാഗത്തിൽ ഏതാനും സീറ്റുകളിൽ ഒഴിവുണ്ട്. അപേക്ഷാ ഫോറം https://kalpetta.kvs.ac.in/ എന്ന വെബ്‍സൈറ്റിൽ ലഭിക്കും. ഏപ്രിൽ 21 മുതൽ മേയ് 6 വരെ അപേക്ഷകൾ സ്കൂളിൽ സ്വീകരിക്കുമെന്ന്

സൗജന്യ വയറിങ് പരിശീലനം

മീനങ്ങാടി ഗവ. പോളിടെക്നിക് കോളേജിലെ തുടർ വിദ‍്യാഭ‍്യാസ കേന്ദ്രത്തിൽ പട്ടികവർഗ വിഭാഗത്തിൽപ്പെടുന്നവർക്ക് സൗജന‍്യ ഇലക്ട്രിക്കൽ വയറിങ് ആന്റ് ഹോം അപ്ലയൻസസ് സർവ്വീസിങ്ങ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. 10 മാസമാണ് വയർമാൻ ലൈസൻസിങ് കോഴ്സിന്റെ കാലാവധി.

ഇന്ധനവിലയിലെ കുതിച്ചുചാട്ടം കനത്ത തിരിച്ചടിയാകും; ആഗോള വിമാന ടിക്കറ്റ് നിരക്കുകൾ 10 ശതമാനം വരെ വർധിക്കാൻ സാധ്യത

ഇന്ധനവിലയിലുണ്ടായ കുതിച്ചുചാട്ടവും പശ്ചിമേഷ്യൻ സംഘർഷവും കാരണം ആഗോളതലത്തിൽ വിമാന ടിക്കറ്റ് നിരക്കുകൾ 10 ശതമാനം വരെ വർധിക്കുമെന്ന് റിപ്പോർട്ട്. ദീർഘദൂര യാത്രകളെയാണ് ഈ വിലവർധനവ് ഏറ്റവും കൂടുതൽ ബാധിക്കുക. എന്നാൽ, ഗൾഫ് മേഖലയിലെ വിമാനക്കമ്പനികൾക്ക്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.