ഡി.എൽ.എഡ് പ്രവേശനത്തിനുള്ള മൂന്നാംഘട്ട റാന്ത് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ലിസ്റ്റ് ddewyd.blogspot.com ലും വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫീസിലും ലഭിക്കും. കൽപ്പറ്റ ഗവ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ നവംബർ 26 ന് രാവിലെ 9.30 ന് സർക്കാർ-എയ്ഡഡ്, സെൽഫ്ഫിനാൻസ് വിഭാഗം കൂടിക്കാഴ്ച നടക്കും. റാങ്ക് ലിസ്റ്റിലുൾപ്പെട്ട വിദ്യാർത്ഥികൾ അന്നേദിവസം രാവിലെ 9.30 ന് അസൽ സർട്ടിഫിക്കറ്റുമായി സ്കൂളിൽ എത്തണമെന്ന് വിദ്യാഭ്യാസ ഉപ ഡയറക്ടർ അറിയിച്ചു. ഫോൺ – 04936 202593.

പുനർലേലം
ജലവിഭവ വകുപ്പിന് കീഴിലുള്ള ബാണാസുര സാഗർ ഇറിഗേഷൻ പ്രൊജക്ടിലെ വെണ്ണിയോട് വിതരണ കനാലിൽ സർക്കാർ ഏറ്റെടുത്ത ഭൂമിയിലെ മരങ്ങൾ പുനർലേലം ചെയ്യുന്നു. 27ന് വൈകുന്നേരം 5 വരെ ക്വട്ടേഷനുകൾ സമർപ്പിക്കാം. ഫോൺ: 7559800992, 04936







