ആധാര്‍ സൗജന്യമായി പുതുക്കാനുള്ള തീയതി നീട്ടി

തിരുവനന്തപുരം:
ആധാർ വിശദാംശങ്ങള്‍ സൗജന്യമായി അപ്ഡേറ്റ് ചെയ്യുന്നതിനുളള സമയപരിധി യുണീക്ക് ഐഡൻ്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (UIDAI) നീട്ടി. 2025 ജൂണ്‍ 14 വരെയാണ് സമയപരിധി നീട്ടിയിരിക്കുന്നത്. നേരത്തെ ഇത് 2024 ഡിസംബർ 14 ആയിരുന്നു. 2025 ജൂണ്‍ 14 മുതല്‍ ആധാർ കേന്ദ്രങ്ങളില്‍ ഓഫ്‌ലൈൻ അപ്‌ഡേറ്റുകള്‍ക്ക് നിരക്ക് ഈടാക്കുന്നതാണ്. ഈ സേവനം my Aadhaar പോർട്ടലില്‍ മാത്രമാണ് ലഭിക്കുക. ലക്ഷക്കണക്കിന് ആധാർ ഉടമകള്‍ക്ക് പ്രയോജനപ്രദമാണ് നടപടി. രേഖകള്‍ അപ്ഡേറ്റ് ചെയ്യാൻ എല്ലാ പൗരന്മാരും പ്രത്യേകം ശ്രദ്ധിക്കണമെന്ന് യുഐഡിഎഐ അറിയിച്ചു. ആധാർ നമ്പർ പൗരന്മാരുടെ ബയോമെട്രിക് വിവരങ്ങളുമായി ബന്ധിപ്പിച്ചിരിക്കുന്നതിനാല്‍ ഈ രേഖ ഡ്യൂപ്ലിക്കേറ്റ് ചെയ്യാൻ ബുദ്ധിമുട്ടാണ്. സർക്കാര്‍ ആനുകൂല്യങ്ങള്‍ അർഹരായ പൗരന്മാര്‍ക്ക് ലഭ്യമാക്കുന്നതില്‍ ആധാര്‍ വലിയ സഹായകരമാണ്. സൗജന്യമായി ആധാർ ഓണ്‍ലൈനായി അപ്ഡേറ്റ് ചെയ്യുന്നതിനുളള നടപടികള്‍ ഇപ്രകാരമാണ്.

1) യുഐഡിഎഐ യുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

2) ‘എൻ്റെ ആധാർ’ എന്ന ഓപ്ഷനിലേക്ക് പോയി ‘നിങ്ങളുടെ ആധാർ അപ്‌ഡേറ്റ് ചെയ്യുക’ തിരഞ്ഞെടുക്കുക.

3) ‘അപ്‌ഡേറ്റ് ആധാർ വിശദാംശങ്ങള്‍ (ഓണ്‍ലൈൻ)’ പേജിലേക്ക് പോയി ‘ഡോക്യുമെൻ്റ് അപ്‌ഡേറ്റ്’ ക്ലിക്ക് ചെയ്യുക.

4) നിങ്ങളുടെ ആധാർ നമ്പറും ക്യാപ്‌ച കോഡും നല്‍കുക, തുടർന്ന് ‘ഒടിപി അയക്കുക’ ക്ലിക്ക് ചെയ്യുക.

5) നിങ്ങളുടെ രജിസ്റ്റർ ചെയ്ത മൊബൈല്‍ നമ്പറിലേക്ക് ലഭിച്ച ഒടിപി എന്‍ടര്‍ ചെയ്യുക.

6) നിങ്ങള്‍ അപ്ഡേറ്റ് ചെയ്യേണ്ട വിശദാംശങ്ങള്‍ തിരഞ്ഞെടുക്കുക (ഉദാ:- പേര്, വിലാസം, ജനനത്തീയതി തുടങ്ങിയവ).

7) അപ്ഡേറ്റ് ചെയ്ത വിവരങ്ങള്‍ എന്റര്‍ ചെയ്ത ശേഷം ആവശ്യമായ ഡോക്യുമെൻ്റുകള്‍ അപ്‌ലോഡ് ചെയ്യുക.

8) നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം, നിങ്ങളുടെ അപ്‌ഡേറ്റിൻ്റെ സ്റ്റാറ്റസ് ട്രാക്ക് ചെയ്യുന്നതിന് എസ്എംഎസ് ആയി നിങ്ങള്‍ക്ക് ഒരു അപ്‌ഡേറ്റ് അഭ്യർത്ഥന നമ്പർ (യുആര്‍എന്‍) ലഭിക്കുന്നതാണ്.

ഇ-ലേലം

വനം വകുപ്പിന്റെ കുപ്പാടി തടി ഡിപ്പോയില്‍ തേക്ക്, വീട്ടി, മറ്റിനം തടികള്‍, ബില്ലറ്റ്, വിറക് തുടങ്ങിയവ ഇ -ലേലം ചെയുന്നു. ജനുവരി 12 ന് നടക്കുന്ന ലേലത്തില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ www.mstcecommerce.com ല്‍ രജിസ്റ്റര്‍

ലേലം

അമ്പലവയല്‍ പൊതുമരാമത്ത് നിരത്ത് വിഭാഗത്തിന് കീഴിലെ വിവിധ റോഡരികിലെ ഫലവൃക്ഷങ്ങളിലുള്ള ഫലമൂലാദികള്‍ ജനുവരി 15 ന് രാവിലെ 11 ന് അമ്പലവയല്‍ സെക്ഷന്‍ ഓഫീസ് പരിസരത്ത് ലേലം ചെയ്യുമെന്ന് അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു. ഫോണ്‍-

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം

കല്‍പ്പറ്റ ഗവ ഐ.ടി.ഐയില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ മെക്കാനിക് ഡീസല്‍ തസ്തികയിലേക്ക് ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം നടത്തുന്നു. എ.ഐ.സി.ടി.ഇ/യു.ജി.സി അംഗീകൃത എന്‍ജിനീയറിങ് കോളേജ്/ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഓട്ടോമൊബൈല്‍/ മെക്കാനിക്കല്‍ എന്‍ജിനീയറിങ്ങില്‍ ബി.വോക് അല്ലെങ്കില്‍ ബിരുദവും (ഓട്ടോമൊബൈലില്‍

ക്ഷേമനിധി അംഗത്വം പുനഃസ്ഥാപിക്കാം

കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധിയില്‍ 10 വര്‍ഷം വരെ അംശാദായ കുടിശ്ശിക വരുത്തി അംഗത്വം നഷ്ടപ്പെട്ടവര്‍ക്ക് പിഴ സഹിതം കുടിശ്ശിക അടച്ച് അംഗത്വം പുനഃസ്ഥാപിക്കാന്‍ അവസരം. കുടിശ്ശിക വരുത്തിയ ഓരോ വര്‍ഷത്തിനും 10 രൂപ

ആശാ വര്‍ക്കര്‍ നിയമനം

തൊണ്ടര്‍നാട് ഗ്രാമപഞ്ചായത്തിലെ ഒന്ന്, നാല് വാര്‍ഡുകളിലേക്ക് ആശാവര്‍ക്കറെ നിയമിക്കുന്നു. പത്താം ക്ലാസ്സ് യോഗ്യതയുള്ള 24 നും 45 നും ഇടയില്‍ പ്രായമുള്ള വിവാഹിതരായ വനിതകള്‍ക്ക് അപേക്ഷിക്കാം. അപേക്ഷകര്‍ അതത് വാര്‍ഡില്‍ സ്ഥിര താമസക്കാരായിരിക്കണം. താത്പര്യമുള്ളവര്‍

സര്‍ട്ടിഫിക്കറ്റ് കോഴ്‌സിലേക്ക് അപേക്ഷിക്കാം

മീനങ്ങാടി മോഡല്‍ കോളജില്‍ ജനുവരി 12 ന് ആരംഭിക്കുന്ന ജി.എസ്.ടി കംപ്ലൈന്‍സ് ആന്‍ഡ് ഇ-ഫയലിങ്, മൊബൈല്‍ സര്‍വീസ് ടെക്നിഷ്യന്‍ സര്‍ട്ടിഫിക്കറ്റ് കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ ജനുവരി ഒന്‍പതിനകം കോളജ് ഓഫീസില്‍ നേരിട്ട് നല്‍കണം.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.