ഗ്രേഡിങ്ങിലും മാറ്റം വരുന്നു ; 80 ശതമാനം മാര്‍ക്ക് വേണം

തിരുവനന്തപുരം:സ്കൂള്‍ പരീക്ഷകളുടെ ഗ്രേഡിങ് രീതിയില്‍ മാറ്റം വരുന്നു. പരീക്ഷകളില്‍ നിരന്തര മൂല്യനിർണയത്തിനായി SCERT സമർപ്പിച്ച മാർഗരേഖയിലാണ് ഇതിനുള്ള നിർദേശം ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. നിലവില്‍ 75 മുതല്‍ 100 ശതമാനം മാർക്ക് വരെ നേടുന്നവരെ ഏറ്റവും മികവുള്ളവരെന്ന് രേഖപ്പെടുത്തുന്ന ഔട്ട്സ്റ്റാൻഡിങ് (എ ഗ്രേഡ്) വിഭാഗത്തിലാണ് ഉള്‍പ്പെടുത്തുന്നത്. പുതിയ രീതി പ്രകാരം 80 ശതമാനം മുതല്‍ 100 ശതമാനം മാർക്ക് വരെയുള്ളവരെയാണ് ഔട്ട്സ്റ്റാൻഡിങ് വിഭാഗത്തില്‍ പരിഗണിക്കുക. നിലവില്‍ 60 മുതല്‍ 74 വരെ ശതമാനം മാർക്കുള്ളവരെ വെരി ഗുഡ് (ബി) ഗ്രേഡിലാണ് പരിഗണിക്കുന്നത്. പുതിയ രീതിയില്‍ 60 മുതല്‍ 79 ശതമാനം വരെ മാർക്കുള്ളവരായിരിക്കും ‘ബി’ ഗ്രേഡില്‍ ഉള്‍പ്പെടുക. 45 മുതല്‍ 59 ശതമാനം വരെയുള്ളവർ നിലവില്‍ ഗുഡ് (സി ഗ്രേഡ്) വിഭാഗത്തിലുള്ളത് ഇനി മുതല്‍ 40 മുതല്‍ 59 ശതമാനം വരെ സി ഗ്രേഡില്‍ ഉള്‍പ്പെടുത്താനാണ് നിർദേശം. 33 മുതല്‍ 44 ശതമാനം വരെ മാർക്കുള്ളവരെയാണ് നിലവില്‍ ഡി ഗ്രേഡില്‍ (സാറ്റിസ്ഫാക്ടറി) പരിഗണിക്കുന്നത്. ഇത് 30 മുതല്‍ 39 വരെ ശതമാനം മാർക്കുള്ളവരെയാക്കാനാണ് നിർദേശം. പൂജ്യം 32 ശതമാനം വരെ മാർക്കുള്ളവരാണ് നിലവില്‍ ഇ ഗ്രേഡിലെങ്കില്‍ (നീഡ് ഇംപ്രൂവ്മെന്‍റ്) പൂജ്യം മുതല്‍ 29 ശതമാനം വരെ മാർക്കുള്ളവരെയാണ് പുതിയതില്‍ ഇ-ഗ്രേഡില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ആത്യന്തിക വിലയിരുത്തലിനായി അധ്യയന വർഷത്തില്‍ പാദ, അർധ, വാർഷിക പരീക്ഷകളാണ് മാർഗരേഖയിലും നിർദേശിച്ചിരിക്കുന്നത്. ഈ വർഷം മുതല്‍ എട്ടാം ക്ലാസ് വാർഷിക പരീക്ഷയില്‍ എഴുത്തുപരീക്ഷയില്‍ ഓരോ വിഷയത്തിനും മിനിമം 30 ശതമാനം സ്കോർ (40 മാർക്കിന്‍റെ എഴുത്തുപരീക്ഷയില്‍ 12-ഉം 20 സ്കോറിന്‍റെ പരീക്ഷയില്‍ ആറും മാർക്ക്) ലഭിക്കാത്ത കുട്ടികള്‍ക്ക് പഠന പിന്തുണ ഉറപ്പാക്കണമെന്നും മാർഗരേഖ നിർദേശിക്കുന്നു. പഠന പിന്തുണ ഉറപ്പാക്കിയശേഷം വീണ്ടും പരീക്ഷ നടത്തി പ്രകടനം വിലയിരുത്തിയശേഷം ഒൻപതാം ക്ലാസിലേക്ക് സ്ഥാനക്കയറ്റം നല്‍കാമെന്നും രേഖയില്‍ പറയുന്നു.

കേരളത്തിലെ ക്രിക്കറ്റ് ആവേശത്തിന് ഇനി പുതിയൊരു തട്ടകം കൂടി; ഉദ്ഘാടനം മാർച്ച് 16ന്

കേളത്തിലെ ക്രിക്കറ്റ് ആവേശങ്ങൾക്ക് ഇനി പുതിയൊരു തട്ടകം. കേരള ക്രിക്കറ്റ് അസോസിയേഷന്റെ ഉടമസ്ഥതയിൽ തിരുവനന്തപുരം മംഗലപുരം മുല്ലശ്ശേരിയിലാണ് അത്യാധുനിക ക്രിക്കറ്റ് സ്റ്റേഡിയം നിർമ്മിച്ചിരിക്കുന്നത്. മാർച്ച് 16 തിങ്കളാഴ്ച്ച വൈകിട്ട് 6 മണിക്ക് മുഖ്യമന്ത്രി പിണറായി

കോട്ടത്തറ കൃഷിഭവനില്‍ വിള ആരോഗ്യകേന്ദ്രം ഉദ്ഘാടനം ചെയ്തു.

കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്റെയും കോട്ടത്തറ ഗ്രാമപഞ്ചായത്തിന്റെയും നേതൃത്വത്തില്‍ കോട്ടത്തറ കൃഷിഭവനില്‍ വിള ആരോഗ്യകേന്ദ്രത്തിന്റെ ഉദ്ഘാടനവും കര്‍ഷകശാസ്ത്രജ്ഞ സംവാദവും സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. കര്‍ഷകര്‍ നേരിടുന്ന

പിഎംഎംഎസ്‌വൈ പദ്ധതി: ജില്ലയിലെ പ്രഥമ ഐസ് പ്ലാന്റ് ഉദ്ഘാടനം ചെയ്തു.

പ്രധാനമന്ത്രി മത്സ്യ സമ്പദ് യോജന പദ്ധതിയുടെ (പിഎംഎംഎസ്‌വൈ) ഭാഗമായി ജില്ലയിലെ മത്സ്യ മേഖലയ്ക്ക് പുതിയ ഉണര്‍വ് നല്‍കാന്‍ കൂളിവയലില്‍ ഐസ് പ്ലാന്റ് പ്രവര്‍ത്തനമാരംഭിച്ചു. പനമരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലക്ഷ്മി ആലക്കമറ്റ ഉദ്ഘാടനം നിര്‍വഹിച്ചു. കേന്ദ്ര-സംസ്ഥാന

25 വയസിനും 45 വയസിനും ഇടയില്‍ നിര്‍ബന്ധമായും നടത്തേണ്ട ആരോഗ്യ പരിശോധനകള്‍

ആരോഗ്യ സംരക്ഷണത്തിനായി പല പരിശോധനകളും മുന്‍കൂട്ടി നടത്തണമെന്നാണ് ലോകാരോഗ്യ സംഘടനയും ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയവും അറിയിക്കുന്നത്. രോഗങ്ങള്‍ തടയാനുള്ള മാര്‍ഗ്ഗമായി നേരത്തെയുളള പരിശോധനകളെ കാണാം. വിട്ടുമാറാത്ത പലരോഗങ്ങളും തടയാനുള്ള മാര്‍ഗ്ഗമാണ് നേരത്തെയുള്ള കണ്ടെത്തല്‍.എന്നാല്‍ ഏത്

കോഴിക്കോട് നിന്ന് ബെംഗളുരുവിലേക്ക് നേരിട്ട് ട്രെയിൻ; ബെംഗളൂരു എക്സ്പ്രസ് കോഴിക്കോട്ടേക്ക് നീട്ടി

യാത്രക്കാരുടെ ദീർഘകാല ആവശ്യത്തിന് പരിഹാരം കണ്ട് റെയിൽവേ. കണ്ണൂർ-ബെംഗളൂരു എക്സ്പ്രസ് കോഴിക്കോട്ടേക്ക് നീട്ടി റെയിൽവേ ഉത്തരവിറക്കി. മംഗലാപുരം വഴി പോകുന്ന ട്രെയിനാണ് കോഴിക്കോട്ടേക്ക് നീട്ടിയത്. ട്രെയിൻ നമ്പർ 16511,16522 വിനെയാണ് കോഴിക്കോട്ടേക്ക് നീട്ടിയത്. ബെംഗളൂരുവിൽ

മധ്യവയസ്ക‌നെ തലക്കടിച്ച് കൊലപ്പെടുത്തി.

വാക്കുതർക്കത്തെ തുടർന്ന് മധ്യവയസ്ക‌നെ തലക്കടിച്ച് കൊലപ്പെടുത്തി.അമ്പലവയൽ ആണ്ടൂർ സ്വദേശി വേണുഗോപാൽ ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ആനപാറ സ്വദേശിയായ പ്രമോദിനെ അമ്പലവയൽ പോലീസ് അറസ്റ്റ് ചെയ്‌തു. Facebook Twitter WhatsApp

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.