സൂക്ഷ്മ സംരഭം ആരംഭിക്കാൻ താല്പര്യമുള്ള സുൽത്താൻബത്തേരി ബ്ലോക്കിലെ വിവിധ സിഡിഎസ് കളിൽ നിന്നും തിരഞ്ഞെടുത്ത 34 കുടുംബശ്രീ വനിതകൾക്കാണ് കാന്റീൻ കാറ്ററിങ് മേഖലയിൽ പരിശീലനം നൽകിയത്. കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ തൃശ്ശൂർ ജില്ല ആസ്ഥാനമായി പ്രവർത്തിച്ചുവരുന്ന ഐഫ്രം ഏജൻസി ആണ് പരിശീലനം നൽകിയത്. പരിശീലനം പൂർത്തീകരിച്ചവർക്കുള്ള സർട്ടിഫിക്കറ്റ് വിതരണം പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം മീനങ്ങാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് നുസ്രത്ത് നിർവഹിച്ചു. പദ്ധതിയുമായി ബന്ധപ്പെട്ട മുഖ്യപ്രഭാഷണം കുടുംബശ്രീ ജില്ലാ മിഷൻ കോഡിനേറ്റർ പി കെ ബാലസുബ്രഹ്മണ്യൻ നടത്തി.എഡിഎംസി റജീന വികെ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഐഫ്രം കോഡിനേറ്റർ സജിത്ത് സ്വാഗതം പറഞ്ഞു. 13 വാർഡ് മെമ്പർ ലിസ്സി പൗലോസ്, 7 വാർഡ് മെമ്പർ ശ്രീജ. മീനങ്ങാടി സിഡിഎസ് ചെയർപേഴ്സൺ ശ്രീകല, വൈസ് ചെയർപേഴ്സൺ ഷീബ, കുടുംബശ്രീ എം ഇ ജില്ലാ പ്രോഗ്രാം മാനേജർ ഹുദൈഫ്, SVEP ജില്ലാ പ്രോഗ്രാം മാനേജർ ശ്രുതി രാജൻ, ബ്ലോക്ക് കോഡിനേറ്റർ വിദ്യമോൾ തുടങ്ങിയവർ പരിശീലനാർത്ഥികൾക്ക് ആശംസകൾ അറിയിച്ചു. ടീച്ചർ സറീന ബീഗം പരിശീലനത്തിന്റെ ഫീഡ്ബാക്ക് അറിയിച്ചു. എംഇസി ഷീബ പരിപാടിക്ക് നന്ദി പറഞ്ഞു. എംഇസി മാരായ മുനീർ, ധന്യ, സിൻസി എന്നിവർ പങ്കെടുത്തു.

ഇനി കീശ കീറില്ല! ഫാസ്ടാഗ് വാര്‍ഷിക പാസ് സ്കീം ആരംഭിച്ചു; അറിയേണ്ടതെല്ലാം
ദില്ലി: ദേശീയപാതകളില്‍ വാര്‍ഷിക ഫാസ്ടാഗ് പാസ് പ്രാബല്യത്തിൽ. സ്വകാര്യ വാഹന ഉടമകൾക്ക് സുഗമവും ചെലവ് കുറഞ്ഞതുമായ യാത്ര ആസ്വദിക്കാം എന്നതാണ് ഈ പാസിന്റെ സവിശേഷത. പതിവ് ടോൾ പേയ്‌മെന്റുകളുടെ ബുദ്ധിമുട്ട് ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തോടെയാണ് റോഡ്