ഒറ്റക്ലിക്കിൽ അക്കൗണ്ടിൽ ഒരു ലക്ഷം എത്തും; പേഴ്സണൽ ലോണുകൾ നൽകി ഗൂഗിൾ പേ; ചെയ്യേണ്ടത് ഇത്രമാത്രം

പണം എടുക്കാനും അയക്കാനുമെല്ലാം ബാങ്കുകളിലും എടിഎമ്മുകള്‍ക്ക് മുൻപിലും ക്യൂ നിന്നിരുന്ന കാലമെല്ലാം പഴങ്കഥയായി.ഇന്ന് നമ്മുടെ കൈകളിലുള്ള മൊബൈല്‍ ഫോണില്‍ ഒന്ന് ക്ലിക്ക് ചെയ്താല്‍ മറ്റുള്ളവർക്ക് പണം നല്‍കാനും സ്വീകരിക്കാനും ഇന്ന് നമുക്ക് കഴിയും. യുഇഐ പേയ്‌മെന്റ് രീതിയുടെ വരവാണ് നമുക്ക് ഈ സൗകര്യം ഒരുക്കിയത്. എന്നാല്‍ ഈ യുപിഐ പേയ്‌മെന്റ് രീതി ഉപയോഗിച്ച്‌ പണം അയക്കുകയും സ്വീകരിക്കുകയും മാത്രമല്ല, ഇനി ലോണും എടുക്കാമെന്നതാണ് സന്തോഷകരമായ കാര്യം.

ഗൂഗിള്‍ പേയാണ് ഉപഭോക്താക്കള്‍ക്ക് വായ്പ എടുക്കുന്നതിനുള്ള സൗകര്യം ഒരുക്കുന്നത്. അർഹത അനുസരിച്ച്‌ ഉപഭോക്താക്കള്‍ക്ക് 1 ലക്ഷം രൂപ വരെ ഇത്തരത്തില്‍ വായ്പയായി എടുക്കാം. ഇതിനായി ബാങ്കില്‍ പോകേണ്ട ആവശ്യമില്ല. മറ്റ് നൂലാമാലകളും ഇല്ല. വായ്പയായി എടുത്ത പണം ഗഡുക്കളായി തിരിച്ചടയ്ക്കാനുള്ള സൗകര്യവും ഗൂഗിള്‍ പേ നല്‍കുന്നു.

ഉപയോക്താക്കളുടെ ട്രാൻസാക്ഷൻ ഹിസ്റ്ററി, ക്രെഡിറ്റ് സ്‌കോർ എന്നിവയുടെ അടിസ്ഥാനത്തിലാണ് ഗൂഗിള്‍ പേ ലോണ്‍ തരുക. ഡിഎംഐ ബാങ്ക്, ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക്, ഫെഡറല്‍ ബാങ്ക് എന്നിവയുമായി സഹകരിച്ചാണ് ഗൂഗിള്‍ പേ പുതിയ സൗകര്യം ഒരുക്കിയിരിക്കുന്നത്. എന്നാല്‍ ഈ ബാങ്കുകളെ നേരിട്ട് ബന്ധപ്പെടേണ്ട ആവശ്യം ഇല്ല.

ഗൂഗിള്‍ പേ ഓപ്പണ്‍ ചെയ്ത ശേഷം താഴേയ്ക്ക് സ്‌ക്രോള്‍ ചെയ്യുക. ഇവിടെ ലോണ്‍ ഓപ്ഷൻ കാണാനായി സാധിക്കും. ഇതില്‍ ക്ലിക്ക് ചെയ്ത് ആവശ്യമായ വിവരങ്ങള്‍ നല്‍കാം. ആധാർകാർഡ്, പാൻ കാർഡ്, മൊബൈല്‍ നമ്ബർ, ഒപ്പ്, വരുമാന സർട്ടിഫിക്കേറ്റ് എന്നിവ രേഖകളായി നല്‍കേണ്ടിവരും. എടുക്കുന്ന തുകയ്ക്ക് തിരിച്ച്‌ നല്‍കേണ്ട പലിശയുടെ വിവരങ്ങളും കാണാൻ സാധിക്കും. ഇത് പരിശോധിച്ച ശേഷം ലോണിനായി അപേക്ഷിക്കാം.

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷനു കീഴിലുള്ള വാളേരി, പാറക്കടവ്, കുനിക്കരച്ചാൽ ട്രാൻസ്ഫോർമർ പരിധികളിൽ നാളെ (തിങ്കളാഴ്ച) രാവിലെ 8.30 മുതൽ വൈകുന്നേരം 5.30 വരെ വൈദ്യുതി വിതരണം ഭാഗികമായി തടസപ്പെടും Facebook Twitter WhatsApp

ആപ്പിളിന്റെയും സാംസങ്ങിന്റെയും എതിർ‌പ്പ്: ഫോണുകളിൽ ആധാർ ആപ്പ് നിർബന്ധമാക്കാനുള്ള പദ്ധതിയിൽ നിന്ന് കേന്ദ്രം പിന്മാറി

സ്മാർട്ട് ഫോണുകളിൽ ആധാർ ആപ്പ് നിർബന്ധമാക്കാനുള്ള പദ്ധതിയിൽ നിന്ന് കേന്ദ്ര സർക്കാർ പിന്മാറി. ആപ്പിളിന്റെ സാംസങ്ങിന്റെയും ശക്തമായ എതിർ‌പ്പിനെ തുടർന്നാണ് പദ്ധതിയിൽ നിന്ന് കേന്ദ്രം പിന്മാറിയത്. ഈ വർഷം ആദ്യമാണ് ഇന്ത്യയിൽ വിൽക്കുന്ന എല്ലാ

ഒന്നരക്കോടിയുടെ എംഡിഎംഎയുമായി കരിപ്പൂരില്‍ യാത്രക്കാരന്‍ ഡിആര്‍ഐയുടെ പിടിയില്‍

കരിപ്പൂര്‍: രണ്ട് കിലോ എംഡിഎംഎയുമായി വിദേശത്തുനിന്ന് കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ യാത്രക്കാരന്‍ പിടിയിലായി. മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശി ഹാരിസ് (40)ആണ് ഡിആര്‍ഐ പിടിയിലായത്. ബാഗേജിനകത്ത് ചോക്ലേറ്റില്‍ ഒളിപ്പിച്ചനിലയിലായിരുന്നു എംഡിഎംഎ കണ്ടെത്തിയത്. ഒമാന്‍ എയറിന്റെ മസ്‌കത്ത് കരിപ്പൂര്‍

വയനാട് ടൗൺഷിപ്പിലെ വീടുകളെക്കുറിച്ച് പ്രചരിക്കുന്ന വാർത്ത അടിസ്ഥാനരഹിതമെന്ന് വി ശിവൻകുട്ടി

വയനാട് ടൗൺഷിപ്പിൽ ദുരന്തബാധിതർക്കായി നിർമ്മിക്കുന്ന വീടുകളെക്കുറിച്ച് പ്രചരിക്കുന്ന വാർത്തകൾ തീർത്തും അടിസ്ഥാനരഹിതമാണെന്ന് മന്ത്രി വി ശിവൻകുട്ടി. വീടിനുള്ളിൽ കണ്ടെത്തിയ പെൻസിൽ വരയെ വിള്ളലാക്കി ചിത്രീകരിച്ച കോൺ​ഗ്രസ് നീക്കത്തിനെതിരെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വിള്ളൽ കണ്ടെത്തിയെന്ന ആരോപണത്തെ

‘ചോ​ര്‍​ച്ച പ​രി​ശോ​ധി​ക്കേ​ണ്ട​ത് മ​ന്ത്രി​യ​ല്ല എ​ൻ​ജി​നീ​യ​ർ​മാ​രാ​ണ്’:​ കെ. രാജനെ പരിഹസിച്ച് വി. ഡി സതീശൻ

ഉ​രു​ൾ​പൊ​ട്ട​ൽ ദു​രി​ത​ബാ​ധി​ത​ർ​ക്കാ​യി വ​യ​നാ​ട് ടൗ​ൺ​ഷി​പ്പി​ൽ നി​ർ​മി​ച്ച വീ​ട്ടി​ൽ വി​ള്ള​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ മ​ന്ത്രി കെ.​രാ​ജ​നെ പ​രി​ഹ​സി​ച്ച് വി. ​ഡി.​സ​തീ​ശ​ൻ. വി​ള്ള​ൽ പ​രി​ശോ​ധി​ക്കാ​ൻ മ​ന്ത്രി വ​ന്ന​ത് നാ​ട​ക​മാ​ണ്. ചോ​ര്‍​ച്ച പ​രി​ശോ​ധി​ക്കേ​ണ്ട​ത് മ​ന്ത്രി​യ​ല്ല. എ​ൻ​ജി​നീ​യ​ർ​മാ​രാ​ണെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ്

സോപ്പ്, ചീപ്പ്…കണ്ണാടി മുതല്‍ വിമാനടിക്കറ്റ് വരെ….സകലതിനും വില കൂടുന്നു; കുടുംബ ബജറ്റ് താറുമാറാക്കി പശ്ചിമേഷ്യൻ യുദ്ധം

പശ്ചിമേഷ്യയില്‍ തുടരുന്ന യുദ്ധം ഇന്ത്യന്‍ കമ്പനികളുടെ കണക്കുകൂട്ടലുകള്‍ തെറ്റിക്കുന്നു. അസംസ്‌കൃത വസ്തുക്കളുടെ വില കുത്തനെ ഉയര്‍ന്നതോടെ ഉല്‍പ്പന്നങ്ങളുടെ വില വര്‍ധിപ്പിക്കാനും പുതിയ നിക്ഷേപങ്ങള്‍ മാറ്റിവെക്കാനും കമ്പനികള്‍ നിര്‍ബന്ധിതരാകുകയാണ്. സോപ്പ്, എണ്ണ തുടങ്ങിയ നിത്യോപയോഗ സാധനങ്ങള്‍

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.