ക്യാൻസറിനു വരെ കാരണമായേക്കാം; ഫുഡ് ഡെലിവറിക്ക് ഉപയോഗിക്കുന്ന കറുത്ത കണ്ടെയ്നറുകൾ അപകടകാരികൾ

റസ്റ്റോറന്റുകളില്‍ നിന്നും പാഴ്സല്‍ വാങ്ങുമ്ബോഴും ഓണ്‍ലൈൻ ഫുഡ് ഡെലിവറിയിലും മറ്റും ഉപയോഗിക്കുന്ന കറുത്ത പ്ലാസ്റ്റിക് പാത്രങ്ങള്‍ ആരോഗ്യത്തിന് ഹാനികരമാണെന്ന് റിപ്പോർട്ടുകള്‍.പ്ലാസ്റ്റിക് പാത്രങ്ങളിലെ തന്നെ ഏറ്റവും ഹാനികരമായതാണ് കറുത്ത പ്ലാസ്റ്റിക് എന്നാണ് റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നത്.

ഒറ്റത്തവണ മാത്രം ഉപയോഗിക്കേണ്ട ഇത്തരം കറുത്ത പ്ലാസ്റ്റിക് പാത്രങ്ങള്‍ നമ്മുടെ നാട്ടില്‍ പലരും വീണ്ടും ഭക്ഷണം സൂക്ഷിച്ചു വയ്ക്കുന്നതിനായും മൈക്രോവേവ് ചൂടാക്കുന്നതിനായും ഉപയോഗിക്കുന്നത് വഴി ക്യാൻസർ സാധ്യത പോലെയുള്ള പ്രശ്നങ്ങള്‍ വരെ ഉണ്ടാകാമെന്നാണ് ആരോഗ്യ വിദഗ്ധർ സൂചിപ്പിക്കുന്നത്.

ഭക്ഷണ ട്രേകള്‍, പാത്രങ്ങള്‍ തുടങ്ങിയ നിത്യോപയോഗ സാധനങ്ങള്‍ നിർമ്മിക്കാൻ ഉപയോഗിക്കുന്ന ഒരു തരം പ്ലാസ്റ്റിക്കാണ് ബ്ലാക്ക് പ്ലാസ്റ്റിക്. ഇത് പലപ്പോഴും പഴയ ഇലക്‌ട്രോണിക്‌സ് ഉള്‍പ്പെടെയുള്ള റീസൈക്കിള്‍ ചെയ്ത വസ്തുക്കളില്‍ നിന്നാണ് നിർമ്മിച്ചിരിക്കുന്നത്. കൂടാതെ ചൂടിനെ പ്രതിരോധിക്കാനുള്ള രാസവസ്തുക്കളും ഇതില്‍ അടങ്ങിയിട്ടുണ്ട്. decaBDE പോലെയുള്ള ഈ രാസവസ്തുക്കള്‍ ചൂടുള്ള ഭക്ഷണവുമായി സമ്ബർക്കം ഉണ്ടാകുമ്ബോള്‍ ശരീരത്തിലേക്ക് പ്രവേശിക്കാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നു.

കറുത്ത പ്ലാസ്റ്റിക്കില്‍ പലപ്പോഴും ബിസ്‌ഫെനോള്‍ എ (ബിപിഎ), ഫ്താലേറ്റ്‌സ് തുടങ്ങിയ പദാർത്ഥങ്ങള്‍ അടങ്ങിയിട്ടുണ്ടെന്നാണ് ആരോഗ്യ വിദഗ്ധർ വ്യക്തമാക്കുന്നത്. ഇത് ഹൃദയ സംബന്ധമായ അസുഖങ്ങള്‍, പ്രമേഹം, പ്രത്യുല്‍പാദന പ്രശ്നങ്ങള്‍ എന്നിവയ്ക്കും കാരണമാകാമെന്നും ഇവർ മുന്നറിയിപ്പ് നല്‍കുന്നു. ഇത്തരം കറുത്ത പ്ലാസ്റ്റിക് പാത്രങ്ങള്‍ ഒരിക്കലും പുനരുപയോഗിക്കാൻ പാടില്ല എന്നും ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

തിരുവനന്തപുരം മെഡിക്കൽ കോളജിലെ ചികിത്സാ പ്രതിസന്ധി: ഡോ ഹാരിസിന്റെ പരാതി ഫലം കണ്ടു, ഹൈദരാബാദിൽ നിന്ന് വിമാന മാർഗം വഴി ഉപകരണങ്ങൾ എത്തി

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഡോ ഹാരിസ് ഉയർത്തിയ ചികിത്സാ പ്രതിസന്ധിക്ക് ഫലം കണ്ടു. മെഡിക്കൽ കോളജിൽ ശസ്ത്രക്രിയ ഉപകരണങ്ങൾ എത്തിച്ചതായാണ് വിവരം. ഇതോടെ ആശുപത്രിയിൽ മാറ്റിവച്ച ശസ്ത്രക്രിയകൾ തുടങ്ങി. ലത്തോക്ലാസ്റ്റ് പ്രോബ് ഉപകരണങ്ങൾ

ഇതാ ആ സര്‍പ്രൈസ്! അഭിനയ അരങ്ങേറ്റത്തിന് വിസ്‍മയ മോഹന്‍ലാല്‍

ക്യാമറയ്ക്ക് മുന്നിലേക്ക് വിസ്മയ മോഹന്‍ലാല്‍. നായികയായാണ് മോഹന്‍ലാലിന്‍റെ മകള്‍ അഭിനയ അരങ്ങേറ്റം കുറിക്കുന്നത്. ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന ചിത്രത്തിലൂടെയാണ് തുടക്കം. ആശിര്‍വാദ് സിനിമാസിന്‍റെ 37-ാം ചിത്രമാണ് ഇത്. സിനിമയുടെ വെള്ളിവെളിച്ചത്തില്‍

ടൂറിസ്റ്റ് കേന്ദ്രങ്ങൾ – ക്വാറികൾ തുറന്ന് പ്രവർത്തിക്കാൻ അനുമതി.

ജില്ലയിൽ കലാവസ്ഥ പ്രതികൂലമായതിനെ തുടർന്ന് അടച്ചിട്ട കുറുവ ദ്വീപ് ഒഴികെയുള്ള ടൂറിസം കേന്ദ്രങ്ങളും ക്വാറികളും തുടർന്ന് പ്രവർത്തിക്കാൻ ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ അനുമതി നൽകി. യന്ത്ര സഹായത്തോടുള്ള മണ്ണ് നീക്കം ചെയ്യാനുള്ള നിയന്ത്രണങ്ങൾ

‘സിബിലില്ലേ ലൈഫില്ല’; സിബില്‍ സ്‌കോറില്‍ തകരുന്ന ജീവിതങ്ങള്‍

കൊച്ചി: വായ്പയ്ക്കായി ചെന്നാല്‍ സിബില്‍ സ്‌കോര്‍ വെല്ലുവിളിയാകുന്ന ദുരനുഭവം നേരിട്ടവരായിരിക്കും നമ്മളില്‍ പലരും. നിസ്സഹായസ്ഥയും നാണക്കേടും തോന്നിയ ഘട്ടങ്ങളുണ്ടാവും. പലിശക്കാരുടെ ചോദ്യങ്ങള്‍ക്ക് മുന്നില്‍ നില്‍ക്കേണ്ടി വരുന്ന അവസ്ഥയും ജപ്തിയും വാര്‍ത്തയിലൂടെ തന്നെ നമ്മള്‍ കണ്ടിട്ടുണ്ട്

വാഹന അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ആശാവർക്കർ മരിച്ചു.

മാനന്തവാടി: വീട്ടുകാരുടെയും, നാട്ടുകാരുടേയും പ്രാർത്ഥനകൾ വിഫലമാക്കി ഷീജ ഒടുവിൽ മരണത്തിന് കീഴടങ്ങി. മെയ് ആറിന് ചുള്ളിയോട് വെച്ചുണ്ടായ വാഹനാപകടത്തിൽ ഗുരുതരപരിക്കേറ്റ് ചികിത്സയിലായിരുന്ന എടവക പഞ്ചാ യത്ത് സാമൂഹികാരോഗ്യകേന്ദ്രത്തിലെ ആശാ വർക്കർ പാണ്ടിക്കടവ് മുത്താറി മൂല

മെത്താഫിറ്റമിനുമായി മലപ്പുറം സ്വദേശി മുത്തങ്ങയിൽ പിടിയിൽ

മുത്തങ്ങ-: വയനാട് എക്സൈസ് ഇന്റലിജൻസ് നൽകിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ എക്സൈസ് ഇൻസ്പെക്ടർ സൻഫീർ മുഹമ്മദ്‌ – ന്റെ നേതൃത്വത്തിൽ നടത്തിയ വാഹന പരിശോധനയിൽ മൈസൂരിൽ നിന്നും കോഴിക്കോട്ടേക്ക്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.