ലളിത ജീവിതം നയിക്കുന്ന സൂപ്പർ നായിക സായ് പല്ലവിയുടെ ആസ്തിയും വരുമാനവും: വിശദാംശങ്ങൾ

തെന്നിന്ത്യയില്‍ ഇന്ന് ഏറ്റവും കൂടുതല്‍ ആരാധക വൃന്ദമുള്ള നടിയാണ് സായ് പല്ലവി. സായ് പല്ലവിക്കുള്ള സ്വീകാര്യത അമ്ബരപ്പിക്കുന്നതാണ്.തൊട്ടതെല്ലാം ഹിറ്റാക്കി കരിയറില്‍ മുന്നേറുന്ന നടിക്ക് ഇന്ന് കോടികളാണ് പ്രതിഫലം.

അമരനില്‍ അഭിനയിക്കാൻ മൂന്ന് കോടി രൂപയാണ് സായ് പല്ലവി വാങ്ങിയതെന്ന് റിപ്പോർട്ടുകളുണ്ട്. എന്നാല്‍ പണത്തിനും പ്രശസ്തിക്കും വേണ്ടി മാത്രം നടി സിനിമകള്‍ ചെയ്യാറില്ല. സിനിമകള്‍ തെരഞ്ഞെടുക്കുന്നതില്‍ കർശന നിബന്ധനകളുള്ള നടിയാണ് സായ് പല്ലവി.

അഭിനയ പ്രാധാന്യമുള്ള വേഷങ്ങള്‍ തെരഞ്ഞെടുക്കുന്ന നടി ഇന്റിമേറ്റ് രംഗങ്ങള്‍ ചെയ്യാറില്ല. ഗ്ലാമറസ് വേഷങ്ങള്‍ ചെയ്യാനും തയ്യാറല്ല. ഡാൻസിലെ മികവാണ് സായ് പല്ലവിക്ക് കരിയറില്‍ വലിയ ഗുണം ചെയ്തത്. ഓഫ് സ്ക്രീൻ ഇമേജും ഈ ജനപ്രീതിക്ക് കാരണമാണ്. ഏവരോടും നന്നായി പെരുമാറുന്നയാളാണ് സായ് പല്ലവി. നടി താരജാഡ കാണിച്ചു എന്ന പരാതി ഇന്നുവരെയും സഹപ്രവർത്തകരോ ആരാധകരോ ഉന്നയിച്ചിട്ടില്ല. ബോളിവുഡിലേക്കും കടന്നിരിക്കുന്ന സായ് പല്ലവിക്ക് സമ്ബാദ്യം കോടികളാണ്.

ഇപ്പോഴിതാ തന്റെ സമ്ബാദ്യത്തെക്കുറിച്ച്‌ പരാമർശിച്ചിരിക്കുകയാണ് നടി. ചെറുപ്പത്തിലും തന്റെ കുടുംബം സാമ്ബത്തികമായി മുന്നിലായിരുന്നെങ്കിലും മറ്റുള്ളവരെ സഹായിക്കാൻ മാത്രം പണമില്ലായിരുന്നെന്ന് സായ് പല്ലവി പറയുന്നു. ഇന്ന് പാവപ്പെട്ടവരെ സഹായിക്കാനുള്ള പണം എനിക്കുണ്ട്. ഇതൊരു അനുഗ്രഹമായി ഞാൻ കാണുന്നു. 47 കോടി രൂപയുടെ ആസ്തി സായ് പല്ലവിക്കുണ്ടെന്നാണ് റിപ്പോർട്ടുകള്‍. തണ്ടല്‍ ആണ് നടിയുടെ പുതിയ സിനിമ.

നാഗ ചൈതന്യയാണ് ചിത്രത്തിലെ നായകൻ. ഇരുവരുടെയും ഗാനരംഗം ഇതിനോടകം ശ്രദ്ധ നേടിയിട്ടുണ്ട്. ബോളിവുഡിലും നടിയുടെ സിനിമ ഒരുങ്ങുന്നുണ്ട്. മലയാളത്തില്‍ നടി സിനിമ ചെയ്തിട്ട് ഏറെക്കാലമായി. മറ്റ് ഭാഷകളിലെ തിരക്കും നല്ല അവസരങ്ങള്‍‌ ലഭിക്കാത്തതുമാണത്രെ സായ് പല്ലവിയെ മലയാള സിനിമകളില്‍ കാണാത്തതിന് കാരണം. പ്രേമം എന്ന മലയാള സിനിമയിലൂടെയാണ് സായ് പല്ലവി നായികയായി തുടക്കം കുറിക്കുന്നത്.

പിന്നീട് അതിരൻ, കലി എന്നീ സിനിമകള്‍ ചെയ്തു. അപ്പോഴേക്കും തമിഴില്‍ നിന്നും തെലുങ്കില്‍ നിന്നും വലിയ അവസരങ്ങള്‍ സായ് പല്ലവിയെ തേടി വന്നു. അമരന്റെ വിജയത്തിളക്കത്തിലാണ് സായ് പല്ലവി. താരത്തിന്റെ പുതിയ സിനിമകള്‍ക്കായി കാത്തിരിക്കുകയാണ് ആരാധകർ. മികച്ച പ്രകടനമാണ് ശിവകാർത്തികേയൻ നായകനായ ചിത്രത്തില്‍ സായ് പല്ലവി കാഴ്ച വെച്ചത്.

പുനർലേലം

ജലവിഭവ വകുപ്പിന് കീഴിലുള്ള ബാണാസുര സാഗർ ഇറിഗേഷൻ പ്രൊജക്ടിലെ വെണ്ണിയോട് വിതരണ കനാലിൽ സർക്കാർ ഏറ്റെടുത്ത ഭൂമിയിലെ മരങ്ങൾ പുന‍ർലേലം ചെയ്യുന്നു. 27ന് വൈകുന്നേരം 5 വരെ ക്വട്ടേഷനുകൾ സമ‍ർപ്പിക്കാം. ഫോൺ: 7559800992, 04936

പശ്ചിമേഷ്യയിൽ ആശങ്കയുടെ മണിക്കൂറുകൾ! ഇന്നും മാറ്റമില്ലാതെ സ്വർണ വില

സംസ്ഥാനത്ത് സ്വർണ വിലയിൽ ഇന്ന് മാറ്റമില്ല. 22 കാരറ്റ് 1 ഗ്രാം സ്വർണത്തിന് ഇന്ന് 14,235 രൂപയാണ് വില വരുന്നത്. 1 പവൻ സ്വർണത്തിന് 1,13,880 രൂപയാണ് ഇന്നത്തെയും വില. അക്ഷയ തൃതീയ ദിവസമായിരുന്ന

ജലവിതരണം മുടങ്ങും

നീരിരിട്ടാടി നദിയിലെ ഇൻടേക്ക് കിണർനടക്കുന്നതിനാൽ കണിയാമ്പറ്റ പഞ്ചായത്ത് പരിധിയിൽ ബുധനാഴ്ച നാളെ (ഏപ്രിൽ 22) മുതൽ രണ്ട് ദിവസത്തേക്ക് ജലവിതരണം മുടങ്ങുമെന്ന് വാട്ടർ അതോറിറ്റി അസിസ്റ്റന്റ് എഞ്ചിനീയ‍ർ അറിയിച്ചു. Facebook Twitter WhatsApp

കേന്ദ്രീയ വിദ്യാലയത്തിൽ സീറ്റൊഴിവ്

കൽപ്പറ്റ കേന്ദ്രീയ വിദ്യാലയത്തിൽ പ്ലസ് വൺ സയൻസ് വിഭാഗത്തിൽ ഏതാനും സീറ്റുകളിൽ ഒഴിവുണ്ട്. അപേക്ഷാ ഫോറം https://kalpetta.kvs.ac.in/ എന്ന വെബ്‍സൈറ്റിൽ ലഭിക്കും. ഏപ്രിൽ 21 മുതൽ മേയ് 6 വരെ അപേക്ഷകൾ സ്കൂളിൽ സ്വീകരിക്കുമെന്ന്

സൗജന്യ വയറിങ് പരിശീലനം

മീനങ്ങാടി ഗവ. പോളിടെക്നിക് കോളേജിലെ തുടർ വിദ‍്യാഭ‍്യാസ കേന്ദ്രത്തിൽ പട്ടികവർഗ വിഭാഗത്തിൽപ്പെടുന്നവർക്ക് സൗജന‍്യ ഇലക്ട്രിക്കൽ വയറിങ് ആന്റ് ഹോം അപ്ലയൻസസ് സർവ്വീസിങ്ങ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. 10 മാസമാണ് വയർമാൻ ലൈസൻസിങ് കോഴ്സിന്റെ കാലാവധി.

ഇന്ധനവിലയിലെ കുതിച്ചുചാട്ടം കനത്ത തിരിച്ചടിയാകും; ആഗോള വിമാന ടിക്കറ്റ് നിരക്കുകൾ 10 ശതമാനം വരെ വർധിക്കാൻ സാധ്യത

ഇന്ധനവിലയിലുണ്ടായ കുതിച്ചുചാട്ടവും പശ്ചിമേഷ്യൻ സംഘർഷവും കാരണം ആഗോളതലത്തിൽ വിമാന ടിക്കറ്റ് നിരക്കുകൾ 10 ശതമാനം വരെ വർധിക്കുമെന്ന് റിപ്പോർട്ട്. ദീർഘദൂര യാത്രകളെയാണ് ഈ വിലവർധനവ് ഏറ്റവും കൂടുതൽ ബാധിക്കുക. എന്നാൽ, ഗൾഫ് മേഖലയിലെ വിമാനക്കമ്പനികൾക്ക്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.