തണുപ്പ് കാലത്ത് സന്ധിവേദന കൂടും ; ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം

തണുപ്പ് കാലം തുടങ്ങിയപ്പോള്‍ മുതല്‍ പലർക്കുമുള്ള പരാതിയാണ് വിട്ടൊഴിയാതെ സന്ധിവേദന. രാവിലെ എഴുന്നേല്‍ക്കാൻ പോലും കഴിയാതെ വേദനകൊണ്ട് പുളയുകയാണ് പലരും. ഇത് അസാധാരണമല്ല എന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. തണുപ്പ് ടിഷ്യൂകളിലും എല്ലുകളിലും വീക്കം ഉണ്ടാക്കുന്നു. അത് ശരീര ചലനത്തിന് തടസം സൃഷ്ടിക്കുകയും ചെയ്യുന്നു. തണുപ്പ് കൂടുമ്പോള്‍ രക്തക്കുഴലുകള്‍ ചുരുങ്ങുന്നു. കൈകാലുകളിലേക്കുള്ള രക്തയോട്ടം കുറയുന്നു, ഇതാണ് സന്ധിവേദന സൃഷ്ടിക്കുന്നത്. തണുപ്പുള്ള കാലാവസ്ഥയില്‍ സന്ധികള്‍ക്കുള്ളിലെ ലൂബ്രിക്കന്റിന്റെ കട്ടി കൂട്ടുന്നു. ഇത് കാരണം ജോയിൻ്റ് ടിഷ്യൂകള്‍ ഉരസും. ഇത് കഠിനമായ വേദനയുണ്ടാക്കും. കാത്സ്യവും ധാതുക്കളും അടങ്ങിയ സമീകൃത ആഹാരം കഴിക്കുന്നത് ഒരു പരിധി വരെ ഇത് തടയാൻ സഹായിക്കും. പ്രായമുള്ളവർ പ്രത്യേകം ശ്രദ്ധിക്കണം. ആരോഗ്യം നിലനിർത്താൻ കാലുകള്‍ കയറ്റി ഇരിക്കുന്നത് നല്ലതാണ്. നില്‍ക്കുന്നത് ഒഴിവാക്കുകയും ചെയ്യണം. മൃദുവായി വ്യായാമങ്ങള്‍ ചെയ്യാം. കുറച്ച്‌ നടക്കാം. കട്ടിയുള്ള വസ്ത്രങ്ങള്‍ ധരിക്കാം. ഇതെല്ലാം സന്ധിവേദന ചെറുക്കാന്‍ പര്യാപ്തമാണ്. വൈറ്റമിൻ ഡി ഇതില്‍ പ്രധാനമാണ്. ഇതിനായി ഭക്ഷണ ക്രമീകരണത്തില്‍ ചില മാറ്റങ്ങള്‍ ഒക്കെ വരുത്താം. അയല, മത്തി തുടങ്ങിയ മത്സ്യങ്ങളില്‍ സന്ധികളില്‍ ശക്തമായ ആന്റി-ഇൻഫ്ലമേറ്ററി, ലൂബ്രിക്കൻ്റ് ഇഫക്റ്റുകള്‍ ഉണ്ട്. അതിനാല്‍ ഈ മത്സ്യങ്ങള്‍ കൂടുതല്‍ കഴിക്കുക. ഇറച്ചി, കോഴി മുട്ട, മത്സ്യം കഴിക്കുന്നതും നല്ലതാണ്. സൂര്യപ്രകാശം കൊള്ളാന്‍ 15 മുതൽ 20 മിനിറ്റ് ചെലവൊഴിക്കുന്നത് വലിയ ഒരു അളവില്‍ വൈറ്റമിൻ-ഡി ശരീരത്തിലേക്ക് എത്താൻ സഹായിക്കും. പഴങ്ങളും പച്ചക്കറികളും അടങ്ങിയ ഭക്ഷണങ്ങള്‍, പ്രത്യേകിച്ച്‌ വിറ്റാമിൻ സി, ഇ തുടങ്ങിയ ആൻ്റിഓക്‌സിഡൻ്റുകള്‍ കൂടുതല്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് സന്ധി വീക്കം കുറയ്ക്കും. ഭക്ഷണത്തിനൊപ്പം വൈറ്റമിൻ-ഡി തീരെ താഴ്ന്നവർക്ക് ഡോക്ടറുടെ നിർദേശപ്രകാരം സപ്ലിമെൻ്റുകള്‍ കഴിക്കാം.

കേരളത്തിലേക്കടക്കം കൂടുതൽ വിമാന സർവീസുകൾ; ആഗോളതലത്തിൽ പ്രവർത്തനം വ്യാപിപ്പിക്കാനൊരുങ്ങി യുഎഇ എയർലൈനുകൾ

അബുദാബി: പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥക്ക് അയവ് വന്നതോടെ സർവീസുകൾ പൂർണതോതിൽ പുനഃസ്ഥാപിക്കാൻ ഒരുങ്ങി യുഎഇയിലെ പ്രമുഖ വിമാനക്കമ്പനികൾ. എമിറേറ്റ്സ്, ഇത്തിഹാദ്, ഫ്ലൈ ദുബായ്, എയർ അറേബ്യ ഉൾപ്പെടെയുള്ളവ സർവീസുകള്‍ വർധിപ്പിച്ചിട്ടുണ്ട്. ഈ മാസം ആദ്യം 250

“ഹെവൻസ് ഡാർലിങ്ങ്” വെക്കേഷൻ ബൈബിൾ സ്കൂളിന് ഗംഭിര തുടക്കം

വയനാട് ജില്ലയിലെ കുട്ടികളുടെ ഏറ്റവും വലിയ അവധിക്കാല സംഗമമായ TAG & ബെതൽ ഇന്ത്യ ലൈഫ് ചർച്ച് ഒരുക്കുന്ന ഹെവൻസ് ഡാർലിങ്ങ് വെക്കേഷൻ ബൈബിൾ സ്കൂൾ സെൻ്റ് തോമസ് ഇവാഞ്ചലിക്കൽ എൽ പി സ്കൂൾ

വെടിക്കെട്ട് അപകടം: ഒൻപത് മൃതദേഹങ്ങൾ ലഭിച്ചു, മൂന്നു പേരെ തിരിച്ചറിഞ്ഞു.

മുണ്ടത്തിക്കോട് വെടിക്കെട്ടപകടത്തിൽ മരണപ്പെട്ട ഏഴു പേരുടെ പൂർണ മൃതദേഹങ്ങൾ ലഭിച്ചതായി ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ അറിയിച്ചു. അതിൽ മൂന്നു പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. പഴയന്നൂർ, വെണ്ണൂർ, പാറക്കുണ്ടിൽ വീട്ടിൽ സുദർശനൻ (54), പാലക്കാട് കല്ലൂർ,

ക്ലർക്ക് മുതൽ പഞ്ചായത്ത് സെക്രട്ടറി വരെ, യുപിഐ ആപ്പ് വഴി കൈപ്പറ്റിയത് 4.6 ലക്ഷം രൂപ; 14 ഉദ്യോ​ഗസ്ഥരെ കയ്യോടെ പൊക്കി വിജിലൻസ്

തിരുവനന്തപുരം : സംസ്ഥാനത്ത് മണ്ണ് നീക്കം ചെയ്യാനുള്ള അനുമതിയുടെ മറവിൽ വൻ ക്രമക്കേടും അഴിമതിയുമെന്ന് വിജിലൻസ് കണ്ടെത്തൽ. സർക്കാർ ഓഫീസുകളിൽ നടത്തിയ പരിശോധനയിൽ മണ്ണ് ഇടപാടുകാരിൽ നിന്ന് നാലര ലക്ഷത്തോളം രൂപ കൈക്കൂലിയായി കൈപ്പറ്റിയ

വൈദ്യുതി മുടങ്ങും

ട്രാൻസ്‌ഫോർമർ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ പടിഞ്ഞാറത്തറ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പടിഞ്ഞാറത്തറ ടൗൺ, പടിഞ്ഞാറത്തറ വില്ലേജ്, മുസ്തഫ മിൽ, തെങ്ങുംമുണ്ട, പുഞ്ചവയൽ, പാണ്ടംകോഡ്, കപ്പുണ്ടിക്കൽ, സ്പിൽവേ, ചിറ്റലാക്കുന്ന്, പടയൻ, അയ്യർ ആർക്കേഡ് എന്നീ ട്രാൻസ്‌ഫോർമർ

പുനർലേലം

ജലവിഭവ വകുപ്പിന് കീഴിലുള്ള ബാണാസുര സാഗർ ഇറിഗേഷൻ പ്രൊജക്ടിലെ വെണ്ണിയോട് വിതരണ കനാലിൽ സർക്കാർ ഏറ്റെടുത്ത ഭൂമിയിലെ മരങ്ങൾ പുന‍ർലേലം ചെയ്യുന്നു. 27ന് വൈകുന്നേരം 5 വരെ ക്വട്ടേഷനുകൾ സമ‍ർപ്പിക്കാം. ഫോൺ: 7559800992, 04936

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.