തരിയോട് :ഗവ ഹയർ സെക്കണ്ടറി സ്കൂളിൽ നടപ്പാക്കി വരുന്ന പ്രത്യേക പഠന പരിപോഷണ പരിപാടിയുടെ ഭാഗമായി കുട്ടികളുടെ പഠന നിലവാരം മെച്ചപ്പെടുത്തുവാനും വ്യക്തിത്വ വികസനത്തിൽ ശ്രദ്ധിക്കുവാനും ലക്ഷ്യം വച്ചു കൊണ്ട് രക്ഷിതാക്കൾക്കായി സംഘടിപ്പിച്ച ബോധവൽക്കരണ ക്ലാസ് പി.ടി.എ.പ്രസിഡന്റ് ബെന്നി മാത്യു ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപിക ഉഷ കുനിയിൽ അധ്യക്ഷത വഹിച്ചു. കെ.വി.രാജേന്ദ്രൻ, മറിയം മഹ്മൂദ്, പി.കെ. സത്യൻ,നിഷ ആൻജോയ്, ഷാജു ജോൺ എന്നിവർ പ്രസംഗിച്ചു. ജനമൈത്രി പോലീസ് വയനാട് അസി. നോഡൽ ഓഫീസർ കെ.എം.ശശിധരൻ, സി.പി.ഒ ജിഷ്ണു എന്നിവർ ക്ലാസുകൾ നയിച്ചു.

“ഹെവൻസ് ഡാർലിങ്ങ്” വെക്കേഷൻ ബൈബിൾ സ്കൂളിന് ഗംഭിര തുടക്കം
വയനാട് ജില്ലയിലെ കുട്ടികളുടെ ഏറ്റവും വലിയ അവധിക്കാല സംഗമമായ TAG & ബെതൽ ഇന്ത്യ ലൈഫ് ചർച്ച് ഒരുക്കുന്ന ഹെവൻസ് ഡാർലിങ്ങ് വെക്കേഷൻ ബൈബിൾ സ്കൂൾ സെൻ്റ് തോമസ് ഇവാഞ്ചലിക്കൽ എൽ പി സ്കൂൾ







