എസ്റ്റേറ്റ്-തോട്ടം മേഖലകളിലെ അടിക്കാടുകള്‍ വെട്ടണമെന്ന് ജില്ലാ വികസന സമിതി യോഗം

ജില്ലയില്‍ മനുഷ്യ-വന്യജീവി സംഘര്‍ഷം രൂക്ഷമാവുകയും മാനന്തവാടി നഗരസഭാ പരിധിയിലെ പഞ്ചാരക്കൊല്ലിയില്‍ കഴിഞ്ഞ ദിവസം വന്യജീവി ആക്രമണത്തില്‍ ഒരാള്‍ മരണപ്പെടുകയും ചെയ്ത സാഹചര്യത്തില്‍ ജില്ലയിലെ വിവിധ ഭാഗങ്ങളിലുള്ള എസ്റ്റേറ്റുകളിലെയും സ്വകാര്യ തോട്ടം മേഖലകളിലെയും അടിക്കാടുകള്‍ വെട്ടണമെന്ന് ജില്ലാ വികസന സമിതി യോഗം ആവശ്യപ്പെട്ടു. ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീയുടെ അധ്യക്ഷതയില്‍ കളക്ടറേറ്റ് ആസൂത്രണ ഭവന്‍ എ.പി.ജെ ഹാളില്‍ നടന്ന യോഗത്തിലാണ് തീരുമാനം. തോട്ടം ഉടമകള്‍ക്ക് അറിയിപ്പ് നല്‍കുകയും നിര്‍ദ്ദേശം പാലിക്കാത്ത ഉടമകളുടെ തോട്ടങ്ങള്‍ കേന്ദ്രീകരിച്ച് ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ കര്‍ശന നടപടി സ്വീകരിക്കണമെന്നും യോഗത്തില്‍ ജില്ലാ കളക്ടര്‍ അറിയിച്ചു. കര്‍ണാടക-തമിഴ്‌നാട് അതിര്‍ത്തി ജില്ലകളിലെ വന്യജീവി സങ്കേതങ്ങളിലെ വന്യജീവികള്‍ ജില്ലയിലെ ജനവാസ മേഖലക്കളിലേക്കെത്തുന്ന സാഹചര്യത്തില്‍ ഇവയെ പ്രതിരോധിക്കാന്‍ വനത്തിനകത്ത് തന്നെ നടപടിയുണ്ടാവണമെന്നും വിഷയം ഗൗരവത്തോടെ പരിഗണിക്കണമെന്നും പ്രിയങ്ക ഗാന്ധി എം.പിയുടെ പ്രതിനിധി കെ.എല്‍ പൗലോസ് യോഗത്തില്‍ അറിയിച്ചു. വനമേഖലയോട് ചേര്‍ന്നുള്ള ജനവാസ കേന്ദ്രങ്ങളില്‍ ആവശ്യാനുസരണം തെരുവ് വിളക്കുകള്‍ സ്ഥാപിക്കാന്‍ ബന്ധപ്പെട്ട ഗ്രാമപഞ്ചായത്തുകള്‍ക്കും നഗരസഭകള്‍ക്കും യോഗത്തില്‍ ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്‍കി. ചൂട് വര്‍ദ്ധിച്ച് വരുന്ന സാഹചര്യത്തില്‍ വനമേഖലയോട് ചേര്‍ന്നുള്ള ജനവാസ മേഖലയില്‍ താമസിക്കുന്നവര്‍ വന്യജീവികളുടെ സഞ്ചാരപാത മനസിലാക്കി അതിരാവിലെയും വൈകുന്നേരങ്ങളിലും ഇറങ്ങി നടക്കരുതെന്നും ജാഗ്രത പാലിക്കണമെന്നും വനം വകുപ്പ് അധികൃതര്‍ യോഗത്തില്‍ അറിയിച്ചു. മനുഷ്യ- വന്യജീവി സംഘര്‍ഷം കാര്യക്ഷമമായി കൈകാര്യം ചെയ്യുന്നതിന് നബാര്‍ഡിന്റെ സഹകരണത്തോടെ ആര്‍ഐഡിഎഫ് പദ്ധതിയിലുള്‍പ്പെടുത്തി കുപ്പാടിയില്‍ ആര്‍ആര്‍ടി-വെറ്ററിനറി ഓഫീസ് കെട്ടിടം, സ്റ്റാഫ് ക്വാട്ടേഴ്‌സ്, വെറ്ററിനറി ലാബ്, ആനിമല്‍ പോസ്റ്റ്‌മോര്‍ട്ടം റൂം എന്നിവ സജ്ജീകരിച്ചതായി വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ അറിയിച്ചു. കല്‍പ്പറ്റ നഗരസഭയുടെ അധീനതയില്‍ ഗൂഡലായിയിലുള്ള 52 സെന്റ് സ്ഥലത്ത് എസ്.സി.പി ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ച കെട്ടിടം പോസ്റ്റ്‌മെട്രിക് ഹോസ്റ്റലായി ഉയര്‍ത്തി. മാവിലാംതോട് പഴശ്ശി സ്മാരകത്തില്‍ ജില്ലാ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള ഭൂമിയില്‍ നിര്‍മ്മിച്ച കെട്ടിടത്തിന് അടിയന്തരമായി കെട്ടിടം നമ്പര്‍ നല്‍കാന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്‍കി. പുത്തുമല ദുരന്തത്തില്‍ തകര്‍ന്ന ഏലവയല്‍ പാലം പുനര്‍ നിര്‍മ്മിക്കുന്നതിന് മേപ്പാടി ഗ്രാമപഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ 25 ലക്ഷം രൂപ വകയിരുത്തി ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തീകരിച്ചു. നെല്ലാറച്ചാല്‍ വിനോദ സഞ്ചാര കേന്ദ്രത്തിലെ വിശ്രമ കേന്ദ്രത്തിന് കെട്ടിട നമ്പര്‍ നല്‍കാന്‍ ഭൂമിയുടെ സര്‍വ്വെ നടപടികള്‍ പൂര്‍ത്തീകരിച്ചതായി ഡെപ്യൂട്ടി കളക്ടര്‍ എല്‍.ആര്‍ യോത്തില്‍ അറിയിച്ചു. കാക്കവയല്‍ ഗവ ഹയര്‍സെക്കന്‍ഡറി സ്‌കൂളിന് മുന്‍ഭാഗത്തെ കാക്കവയല്‍-കാരാപ്പുഴ റോഡില്‍ വെള്ളക്കെട്ടുള്ള സ്ഥലത്ത് ടാറിങ് പ്രവൃത്തി പൂര്‍ത്തീകരിച്ച് പ്രശ്‌നം പരിഹരിച്ചതായി ജലസേചന വകുപ്പ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. എ.പി.ജെ ഹാളില്‍ നടന്ന യോഗത്തില്‍ എ.ഡി.എം കെ. ദേവകി, സബ് കളക്ടര്‍ മിസാല്‍ സാഗര്‍ ഭരത്, ജില്ലാ പ്ലാനിങ് ഓഫീസര്‍ എം. പ്രസാദന്‍, വിവിധ വകുപ്പ് ജില്ലാതല മേധാവികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

വൈദ്യുതി മുടങ്ങും

ട്രാൻസ്‌ഫോർമർ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ പടിഞ്ഞാറത്തറ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പടിഞ്ഞാറത്തറ ടൗൺ, പടിഞ്ഞാറത്തറ വില്ലേജ്, മുസ്തഫ മിൽ, തെങ്ങുംമുണ്ട, പുഞ്ചവയൽ, പാണ്ടംകോഡ്, കപ്പുണ്ടിക്കൽ, സ്പിൽവേ, ചിറ്റലാക്കുന്ന്, പടയൻ, അയ്യർ ആർക്കേഡ് എന്നീ ട്രാൻസ്‌ഫോർമർ

പുനർലേലം

ജലവിഭവ വകുപ്പിന് കീഴിലുള്ള ബാണാസുര സാഗർ ഇറിഗേഷൻ പ്രൊജക്ടിലെ വെണ്ണിയോട് വിതരണ കനാലിൽ സർക്കാർ ഏറ്റെടുത്ത ഭൂമിയിലെ മരങ്ങൾ പുന‍ർലേലം ചെയ്യുന്നു. 27ന് വൈകുന്നേരം 5 വരെ ക്വട്ടേഷനുകൾ സമ‍ർപ്പിക്കാം. ഫോൺ: 7559800992, 04936

പശ്ചിമേഷ്യയിൽ ആശങ്കയുടെ മണിക്കൂറുകൾ! ഇന്നും മാറ്റമില്ലാതെ സ്വർണ വില

സംസ്ഥാനത്ത് സ്വർണ വിലയിൽ ഇന്ന് മാറ്റമില്ല. 22 കാരറ്റ് 1 ഗ്രാം സ്വർണത്തിന് ഇന്ന് 14,235 രൂപയാണ് വില വരുന്നത്. 1 പവൻ സ്വർണത്തിന് 1,13,880 രൂപയാണ് ഇന്നത്തെയും വില. അക്ഷയ തൃതീയ ദിവസമായിരുന്ന

ജലവിതരണം മുടങ്ങും

നീരിരിട്ടാടി നദിയിലെ ഇൻടേക്ക് കിണർനടക്കുന്നതിനാൽ കണിയാമ്പറ്റ പഞ്ചായത്ത് പരിധിയിൽ ബുധനാഴ്ച നാളെ (ഏപ്രിൽ 22) മുതൽ രണ്ട് ദിവസത്തേക്ക് ജലവിതരണം മുടങ്ങുമെന്ന് വാട്ടർ അതോറിറ്റി അസിസ്റ്റന്റ് എഞ്ചിനീയ‍ർ അറിയിച്ചു. Facebook Twitter WhatsApp

കേന്ദ്രീയ വിദ്യാലയത്തിൽ സീറ്റൊഴിവ്

കൽപ്പറ്റ കേന്ദ്രീയ വിദ്യാലയത്തിൽ പ്ലസ് വൺ സയൻസ് വിഭാഗത്തിൽ ഏതാനും സീറ്റുകളിൽ ഒഴിവുണ്ട്. അപേക്ഷാ ഫോറം https://kalpetta.kvs.ac.in/ എന്ന വെബ്‍സൈറ്റിൽ ലഭിക്കും. ഏപ്രിൽ 21 മുതൽ മേയ് 6 വരെ അപേക്ഷകൾ സ്കൂളിൽ സ്വീകരിക്കുമെന്ന്

സൗജന്യ വയറിങ് പരിശീലനം

മീനങ്ങാടി ഗവ. പോളിടെക്നിക് കോളേജിലെ തുടർ വിദ‍്യാഭ‍്യാസ കേന്ദ്രത്തിൽ പട്ടികവർഗ വിഭാഗത്തിൽപ്പെടുന്നവർക്ക് സൗജന‍്യ ഇലക്ട്രിക്കൽ വയറിങ് ആന്റ് ഹോം അപ്ലയൻസസ് സർവ്വീസിങ്ങ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. 10 മാസമാണ് വയർമാൻ ലൈസൻസിങ് കോഴ്സിന്റെ കാലാവധി.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.