ആരാണ് സന്തോഷം ആഗ്രഹിക്കാത്തത്, അതിനുള്ള ചില വഴികൾ

സമ്മർദ്ദം, ഉൽകണ്ഠ, ട്രോമ തുടങ്ങിയ മാനസിക പ്രശ്നങ്ങള്‍ തലയ്ക്കുള്ളില്‍ ചുറ്റിപ്പിണഞ്ഞു കിടക്കുകയാണ്. ഒരു കുരുക്ക് അഴിക്കുമ്പോള്‍ മറ്റൊന്ന് മുറുകും. മനസ്സിനുള്ളിലെ സംഘർഷങ്ങള്‍ ദൈനംദിന ജീവിതത്തെയും ബാധിച്ചു തുടങ്ങുന്നത് ജീവിതനിലവാരം കുറയ്ക്കും. ഉറക്കം മുതല്‍ ഭക്ഷണത്തിന് വരെ നമ്മുടെ മാനസികാരോഗ്യത്തെ വലിയരീതിയില്‍ സ്വാധീനിക്കാൻ കഴിയും. ചില ശീലങ്ങള്‍ നിങ്ങളുടെ മാനസികനില മെച്ചപ്പെടുത്തുന്നതിനും സന്തോഷം നിലനിർത്തുന്നതിനും സഹായിക്കും.

നല്ല ഉറക്കം

സ്ക്രീനിന് മുന്നില്‍ ഉറക്കമൊഴിഞ്ഞു മണിക്കൂറുകള്‍ ചെലവഴിക്കുന്നത് മാനസികാരോഗ്യത്തെ വലിയ തോതില്‍ ബാധിക്കും. ഇത് ചിന്താശേഷിയും ഏകാഗ്രതയും കുറയ്ക്കും. കൂടാതെ ഉൽകണ്ഠ വര്‍ധിക്കാനും കാരണമാകുന്നു. കൃത്യസമയത്ത് ഉറങ്ങുന്നതും ഉണരുന്നതും മാനസികനില ബാലന്‍സ് ചെയ്യാന്‍ സഹായിക്കും. കൂടാതെ ഉറങ്ങുന്നതിനായി നല്ല അന്തരീക്ഷം ക്രമീകരിക്കുന്നത് ഉറക്കത്തിന്‍റെ ഗുണനിലവാരം വര്‍ധിപ്പിക്കും.

വൈകാരിക നിയന്ത്രണം പരിശീലിക്കാം

മാനസിക പിരിമുറുക്കം അല്ലെങ്കില്‍ ഉൽകണ്ഠ തുടങ്ങിയ പ്രശ്നങ്ങള്‍ വര്‍ധിക്കുമ്പോള്‍ മാത്രമാണ് പലരും സഹായം തേടുന്നത്. അതു കഴിയുമ്പോള്‍ ഉപേക്ഷിക്കുകയും ചെയ്യും. എന്നാല്‍ അതുപാടില്ല. ജേണലിങ്, മൈന്‍ഡ്ഫുള്‍നെസ് മെഡിറ്റേഷന്‍, തെറാപ്പി എന്നി തുടര്‍ച്ചയായി പരിശീലിക്കുന്നത് വ്യക്തികള്‍ക്ക് വികാരങ്ങളെ ഫലപ്രദമായ നിയന്ത്രിക്കാനും പ്രതിരോധശേഷി മെച്ചപ്പെടുത്താനും സഹായിക്കും.

ആധികാരികതയ്ക്ക് മുന്‍ഗണന

ഫെയ്‌സ്ബുക്ക്, ഇന്‍സ്റ്റഗ്രാം തുടങ്ങിയ സോഷ്യല്‍മീഡിയ ഉപയോഗിക്കാത്തവര്‍ ഇന്ന് ഉണ്ടാകില്ല. ബന്ധങ്ങളെ ഓണ്‍ലൈനായി നിലനിര്‍ത്താന്‍ ഇത് പ്രോത്സാഹിപ്പിക്കും. എന്നാല്‍ ഇത്തരം ബന്ധങ്ങളില്‍ ആധികാരികത കുറവായിരിക്കും. മാത്രമല്ല, ഏകാന്തത വര്‍ധിക്കാനുള്ള സാധ്യതയുമുണ്ട്. സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും അര്‍ത്ഥവത്തായ മുഖാമുഖ ബന്ധങ്ങളില്‍ സമയം കണ്ടെത്തുന്നത് വൈകാരികമായി പ്രതിരോധശേഷി വളര്‍ത്തിയെടുക്കാനും ബന്ധങ്ങളില്‍ ആഴത്തിലുള്ള സംതൃപ്തി കണ്ടെത്താനും സഹായകമാവും.

അതിരുകള്‍ നിശ്ചയിക്കുക

അതിരുകള്‍ നിശ്ചയിക്കേണ്ടത് തന്നില്‍ നിന്ന് തന്നെയാണ്. സ്വന്തം പരിധികളെ കുറിച്ച്‌ ബോധവാന്മാരാവുക, സ്വയം അച്ചടക്കം പാലിക്കുക, മറ്റുള്ളവരുമായി ഫലപ്രദമായ ആശയവിനിമയം നടത്തുക. ഇത് ഒറ്റപ്പെടലിലേക്കോ സംഘര്‍ഷത്തിലേക്കോ നയിക്കാതെ ബന്ധങ്ങള്‍ മെച്ചപ്പെടുത്തും.

ലക്ഷ്യങ്ങള്‍

കുറഞ്ഞ സമയത്തിനുള്ള കൂടുതല്‍ നേട്ടങ്ങള്‍ കൈവരിക്കാനുള്ള സമ്മര്‍ദം തകര്‍ച്ചയിലേക്ക് നയിക്കാം. നിങ്ങളുടെ മൂല്യങ്ങളുമായി പൊരുത്തപ്പെടുന്ന യാഥാര്‍ഥ്യ ബോധമുള്ളതും അര്‍ത്ഥവത്തായതുമായ ലക്ഷ്യങ്ങള്‍ സജ്ജമാക്കാം. ആ മാറ്റം ആരോഗ്യകരമായ ജോലി-ജീവിത സന്തുലിതാവസ്ഥ നിലനിര്‍ത്താനും സമ്മര്‍ദം കുറയ്ക്കാനും സഹായിക്കും.

വാഹനലേലം

ജലസേചന വകുപ്പ് പടിഞ്ഞാറത്തറ ബിഎസ്പി അഡിഷണൽ സബ് ഡിവിഷൻ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസിൽ ഉപയോഗിച്ചിരുന്ന കെഎൽ 12 എഫ് 2124 നമ്പറിലുള്ള ബൊലേറോ ജീപ്പ് വാഹനം ലേലം ചെയ്യുന്നു. ക്വട്ടേഷനുകൾ ഒക്ടോബർ 15

വാഹനാപകടത്തിൽ വിദ്യാർത്ഥി മരിച്ചു.

കോഴിക്കോട് കുറ്റിക്കാട്ടൂരിന് സമീപംആറാം മൈലിൽ ബസ് സ്കൂട്ടറിൽ ഇടിച്ച് വിദ്യാർത്ഥി മരിച്ചു.വൈത്തിരി പൊഴുതന സ്വദേശി ഫർഹാൻ (18 )ആണ് മരിച്ചത്.രാത്രി ഒമ്പതരയോടെയാണ് അപകടം ഉണ്ടായത്. പെരുമണ്ണയിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ് ഇതുവഴി വന്ന കാറിനെ

വന്യമൃഗശല്യ പരിഹാരത്തിന് 1.13 കോടിയുടെ ഹാങിങ് ഫെൻസിങ് പദ്ധതി നടപ്പാക്കി മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്ത്

വികസന നേട്ടങ്ങള്‍ ചര്‍ച്ച ചെയ്ത് മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്തിന്റെ വികസന സദസ്സ്. ഗ്രാമ പഞ്ചായത്തിന്റെ അടിസ്ഥാന-പശ്ചാത്തല വികസനം ലക്ഷ്യമിട്ട് നടപ്പാക്കിയ ഗ്രാമീണ റോഡുകള്‍, നടപ്പാതകള്‍, കെട്ടിടങ്ങള്‍, റോഡ് നവീകരണം, കുടിവെള്ള പദ്ധതികള്‍, നടപ്പാലം, കലുങ്കുകള്‍, ഓവുചാലുകള്‍,

റാങ്ക് ലിസ്റ്റ് റദ്ദായി

പട്ടികവർഗ വികസന വകുപ്പിൽ ആയ (കാറ്റഗറി നമ്പർ 092/2022) തസ്തികയിലേക്ക് 2022 ജൂലൈ ഏഴിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂലൈ ഏഴിന് പൂർത്തിയായതിനാൽ 2025 ജൂലൈ 8 പൂർവാഹ്നം മുതൽ റാങ്ക്

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ വെള്ളമുണ്ട താഴെഅങ്ങാടി, വെള്ളമുണ്ട ടൗൺ, കിണറ്റിങ്ങൽ, കണ്ടത്തുവയൽ, കോച്ച് വയൽ എന്നീ പ്രദേശങ്ങളിൽ നാളെ (ഒക്ടോബർ നാല്) രാവിലെ 8.30 മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി വിതരണം

അറ്റന്‍ഡന്റ് തസ്തികയിലേക്ക് അപേക്ഷിക്കാം

ചേനാട് ഗവ. സ്‌കുളില്‍ ഓഫീസ് അറ്റന്‍ഡന്റ് തസ്തികയിലേക്ക് ദിവസവേതനത്തിന് അപേക്ഷ ക്ഷണിച്ചു. അസല്‍ സര്‍ട്ടിഫിക്കറ്റുമായി ഇന്ന് (ഒക്ടോബര്‍ 4) വൈകിട്ട് മൂന്നിനകം സ്‌കൂള്‍ ഓഫീസില്‍ എത്തണമെന്ന് പ്രധാനധ്യാപിക അറിയിച്ചു. Facebook Twitter WhatsApp

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.