തിരുനെല്ലി പോലീസ് സ്റ്റേഷന്‍ വിവിധ കേസുകളിലായി പിടിച്ചെടുത്ത ഭക്ഷ്യവസ്തുക്കള്‍ ഫെബ്രുവരി അഞ്ചിന് രാവിലെ 11 ന് തിരുനെല്ലി പോലീസ് സ്റ്റേഷന്‍ പരിസരത്ത് ലേലം ചെയ്യും. ലേലത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് പ്രവൃത്തി ദിവസങ്ങളില്‍ രാവിലെ 11 മുതല്‍ വൈകിട്ട് മൂന്ന് വരെ ഉദ്യോഗസ്ഥരുടെ അനുമതിയോടെ ഭക്ഷ്യവസ്തുക്കള്‍ പരിശോധിക്കാം. ഫോണ്‍- 04935 210264

സി-മാറ്റ് പരിശീലനം
കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‍മെന്റ് (കിക്‌മ) സി-മാറ്റ് പരീക്ഷയ്ക്കുള്ള സൗജന്യ ഓൺലൈൻ പരിശീലനം സംഘടിപ്പിക്കുന്നു. വിദ്യാർത്ഥികൾ നവംബർ 20 വൈകിട്ട് അഞ്ചിനകം https://bit.ly/cmat25 മുഖേനെ രജിസ്റ്റർ ചെയ്യണം. ഫോൺ: 8548618290, 8281743442 Facebook







