സംസ്ഥാന ടൂറിസം വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആന്‍ഡ് ട്രാവല്‍ സ്റ്റഡീസ് കല്‍പ്പറ്റയില്‍ നടത്തുന്ന ഫ്രണ്ട് ഓഫീസ് അസോസിയേറ്റ് കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. ഹുണാര്‍ സെ റോസ്ഗര്‍ തക് (എച്ച്.എസ്.ആര്‍.ടി) കേന്ദ്ര സര്‍ക്കാര്‍ പദ്ധതി പ്രകാരമുള്ള കോഴ്‌സിന് രണ്ട് മാസം ദൈര്‍ഘ്യമാണുള്ളത്. കോഴ്‌സിനൊപ്പം ഇന്റേണ്‍ഷിപ്പും ഉണ്ടായിരിക്കും. പത്താം തരം പാസ്സായ 18 വയസ്സ് തികഞ്ഞവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകള്‍ ഫെബ്രുവരി 7 നകം സെക്രട്ടറി, ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ , കളക്‌ട്രേറ്റ്, കല്‍പ്പറ്റ, വയനാട് എന്ന വിലാസത്തില്‍ ലഭ്യമാകണം. ഫോണ്‍ 04936 202134

മുഹമ്മദ് അഫ്രീന് എ ഗ്രേഡ്
സംസ്ഥാന സ്കൂൾ കലോത്സവത്തിൽ അറബിക് പ്രസംഗത്തിൽ എ ഗ്രേഡ് നേടി മുഹമ്മദ് അഫ്രീൻ.പനമരം ക്രെസെന്റ് പബ്ലിക് സ്കൂളിലെ വിദ്യാർത്ഥിയാണ്. Facebook Twitter WhatsApp







