കോഴിക്കോട് കൊയിലാണ്ടിയില്‍ ക്ഷേത്രത്തിലെ ഉത്സവത്തിനിടെ ആന ഇടഞ്ഞു.മണക്കുളങ്ങര ക്ഷേത്രത്തിലെ ഉത്സവത്തിനിടയാണ് സംഭവം.
സംഭവത്തില്‍ രണ്ട് മരണം സ്ഥിരീകരിച്ചിട്ടുണ്ട്. മുപ്പതിലധികം പേർക്ക് പരുക്കുണ്ട്. ഇതില്‍ അഞ്ച് പേരുടെ നില ഗുരുതരമാണെന്നാണ് വിവരം.
ഉത്സവത്തിനിടെ ഇടഞ്ഞ ആന മറ്റൊരു ആനയെ കുത്തുകയും തുടർന്ന് രണ്ട് ആനകളും വിരണ്ടോടുകയുമായിരുന്നു. പടക്കം പൊട്ടിച്ച ശബ്ദം കേട്ടാണ് ആന വിരണ്ടോടിയത്. ഇടഞ്ഞ ആനകള്‍ ക്ഷേത്രത്തിലെ ഓടുകള്‍ അടക്കം മറിച്ചിട്ടു. ഇതിനിടെപ്പെട്ടവർക്കും പരുക്ക് പറ്റിയിട്ടുണ്ട്.