പ്രതിമാസ ശമ്പളം 30000 രൂപ; രജിസ്ട്രേഷൻ ഫീസ് 750 രൂപ: എം എ യൂസഫലിയുടെ പേരിൽ പത്തനംതിട്ടയിൽ നടത്തിയത് വൻ തൊഴിൽ തട്ടിപ്പ്

പത്തനംതിട്ടയില്‍ പ്രമുഖ വ്യവസായി എംഎ യൂസഫലിയുടെ പേരില്‍ ജോലി തട്ടിപ്പ്. 30000 രൂപ പ്രതിമാസം ശമ്ബളം വാഗ്ദാനം ചെയ്തുള്ള ജോലിയെക്കുറിച്ച്‌ ഫേസ്ബുക്കിലാണ് പരസ്യം പങ്കുവെച്ചിരിക്കുന്നത്.നിരവധി പേരാണ് തട്ടിപ്പിന് ഇരയായതെന്നാണ് സൂചന.തട്ടിപ്പിന് പിന്നില്‍ ആരാണെന്നത് കണ്ടെത്താനായിട്ടില്ല. മാരാമണ്‍ സ്വദേശിയായ ഷാജി സൈമണ്‍ എന്നയാളാണ് തട്ടിപ്പ് സംബന്ധിച്ച്‌ വിവരങ്ങള്‍ പുറത്തുവിട്ടത്.

ഫേസ്ബുക്കില്‍ എംഎ യുസഫലിയുടെ ചിത്രം ഉള്‍പ്പെടെ ചേർത്താണ് പോസ്റ്റർ പങ്കുവെച്ചിരിക്കുന്നത്. പോസ്റ്ററിനോടൊപ്പം ഒരു ലിങ്കും പങ്കുവെച്ചിരുന്നു. ലിങ്ക് ക്ലിക്ക് ചെയ്യുമ്ബോള്‍ വാട്സ്‌ആപ്പ് അക്കൗണ്ടിലേക്കാണ് പോയത്. പോസ്റ്ററിനൊപ്പം ഒരു ഫോണ്‍ നമ്ബറും നല്‍കിയിരുന്നു. ജോലിയെ സംബന്ധിച്ച്‌ കൂടുതല്‍ വിവരങ്ങളറിയാൻ ലഭിച്ച ഫോണ്‍ നമ്ബറില്‍ ഷാജി ബന്ധപ്പെട്ടു. ഹിന്ദിയിലായിരുന്നു സംഭാഷണം.

നടരാജ് പെൻസില്‍ കമ്ബനിയിലേക്കാണ് ജോലി ഒഴിവെന്നും താത്പര്യമുണ്ടോ എന്ന് ചോദിച്ചുവെന്നും ഷാജി പറയുന്നു. താത്പര്യമുണ്ടെങ്കില്‍ രജിസ്ട്രേഷൻ ഫീസായി 750രൂപ അടയ്ക്കണമെന്നും നിർദേശം ഉണ്ടായിരുന്നു. ഇതിന് ശേഷം പണമടയ്ക്കേണ്ട അക്കൗണ്ട് നമ്ബർ വാട്സ്‌ആപ്പില്‍ സന്ദേശമായി അയക്കുകയുമായിരുന്നു. ഗൂഗിള്‍ പേ വഴി പണം യുവാവ് നല്‍കുകയും ചെയ്തു. ഇതിന് ശേഷമാണ് സംഭവം തട്ടിപ്പായിരുന്നുവെന്ന് വ്യക്തമായതെന്നും ഷാജി പറയുന്നു.

പരാതി നല്‍കിയ വിവരം അറിഞ്ഞതോടെ പോസ്റ്റ് പങ്കുവെച്ച ഫേസ്ബുക്ക് അക്കൗണ്ട് ഡിലീറ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. സംഭവം ബന്ധപ്പെട്ട അധികാരികളിലേക്ക് എത്തിക്കുകയാണ് ലക്ഷ്യമെന്നും യുസഫലിയുടെ ചിത്രം കണ്ടതിനാലാണ് ജോലിക്കായി അപേക്ഷിക്കാൻ തയ്യാറായതെന്നും ഷാജി പറഞ്ഞു.

സായാഹ്ന ഓ പി ആരംഭിച്ചു.

പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് കാപ്പും കുന്ന്കുടുംബാരോഗ്യ കേന്ദ്രത്തിൽ രോഗികൾ കൂടി വരുന്നതിനാൽ സായാഹ്ന ഓ പി ആരംഭിച്ചു പ്രസിഡണ്ട് പിബാലൻ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് ഭരണസമിതി അംഗങ്ങളായ പി എ ജോസ് എം പി നൗഷാദ്

ജാഗ്രത! ഈ വർഷത്തെ ആദ്യ ചുഴലിക്കാറ്റ് ‘ശക്തി ‘ അറബികടലിൽ പ്രവേശിച്ചു, കേരളത്തിൽ 3 ദിവസം ഇടിമിന്നലോടെയുള്ള മഴക്ക് സാധ്യത

തിരുവനന്തപുരം: ഈ വർഷത്തെ ആദ്യ ചുഴലിക്കാറ്റായ ‘ശക്തി ‘ അറബികടലിൽ പ്രവേശിച്ചതോടെ ഇടിമിന്നലോടെയുള്ള മഴക്ക് സാധ്യത. കേന്ദ്ര കാലാവസ്ഥ വകുപ്പ് അടുത്ത 3 ദിവസം കേരളത്തിൽ ഇടിമിന്നൽ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ

ആ ഭാ​ഗ്യവാനെ ഇന്ന് അറിയാം; തിരുവോണം ബമ്പർ നറുക്കെടുപ്പ്

കേരള ഭാഗ്യക്കുറി വകുപ്പിന്റെ 25 കോടി നേടുന്ന ഭാ​ഗ്യവാൻ ആരെന്ന് ഇന്ന് അറിയാം. ശനിയാഴ്‌ച ഇന്ന് പകൽ രണ്ടിന് തിരുവനന്തപുരത്തെ ഗോര്‍ഖി ഭവനിൽ നറുക്കെടുപ്പ് നടക്കും. ചരക്കുസേവന നികുതി മാറ്റവുമായി ബന്ധപ്പെട്ടും അപ്രതീക്ഷിതമായ കനത്ത

വാഹനലേലം

ജലസേചന വകുപ്പ് പടിഞ്ഞാറത്തറ ബിഎസ്പി അഡിഷണൽ സബ് ഡിവിഷൻ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസിൽ ഉപയോഗിച്ചിരുന്ന കെഎൽ 12 എഫ് 2124 നമ്പറിലുള്ള ബൊലേറോ ജീപ്പ് വാഹനം ലേലം ചെയ്യുന്നു. ക്വട്ടേഷനുകൾ ഒക്ടോബർ 15

വാഹനാപകടത്തിൽ വിദ്യാർത്ഥി മരിച്ചു.

കോഴിക്കോട് കുറ്റിക്കാട്ടൂരിന് സമീപംആറാം മൈലിൽ ബസ് സ്കൂട്ടറിൽ ഇടിച്ച് വിദ്യാർത്ഥി മരിച്ചു.വൈത്തിരി പൊഴുതന സ്വദേശി ഫർഹാൻ (18 )ആണ് മരിച്ചത്.രാത്രി ഒമ്പതരയോടെയാണ് അപകടം ഉണ്ടായത്. പെരുമണ്ണയിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ് ഇതുവഴി വന്ന കാറിനെ

വന്യമൃഗശല്യ പരിഹാരത്തിന് 1.13 കോടിയുടെ ഹാങിങ് ഫെൻസിങ് പദ്ധതി നടപ്പാക്കി മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്ത്

വികസന നേട്ടങ്ങള്‍ ചര്‍ച്ച ചെയ്ത് മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്തിന്റെ വികസന സദസ്സ്. ഗ്രാമ പഞ്ചായത്തിന്റെ അടിസ്ഥാന-പശ്ചാത്തല വികസനം ലക്ഷ്യമിട്ട് നടപ്പാക്കിയ ഗ്രാമീണ റോഡുകള്‍, നടപ്പാതകള്‍, കെട്ടിടങ്ങള്‍, റോഡ് നവീകരണം, കുടിവെള്ള പദ്ധതികള്‍, നടപ്പാലം, കലുങ്കുകള്‍, ഓവുചാലുകള്‍,

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.