ബത്തേരി: കോയമ്പത്തൂർ രാമനാഥപുരം പുളിയംകുളം ലാൻഡ് മാർക്ക് ശാരദാ
അപ്പാർട്ട്മെന്റിൽ താമസിക്കുന്ന ഫഹീം അഹമ്മദ് (33) നെയാണ് ബത്തേരി പോലീ സും ജില്ലാ ലഹരിവിരുദ്ധ സ്‌ക്വാഡും ചേർന്ന് പിടികൂടിയത്. മുത്തങ്ങ പോലീസ് എയ്ഡ് പോസ്റ്റിനു സമീപം നടത്തിയ വാഹന പരിശോധനയിലാണ് 7.71 ഗ്രാം തൂക്കം വരുന്ന ഹാഷിഷുമായി ഇയാൾ പിടിയിലാവുന്നത്. ഇയാൾ സഞ്ചരിച്ചിരുന്ന കെ.എൽ 11 ബി ആർ 3838 നമ്പർ കാറും പോലീസ് കസ്റ്റഡിയിലെടുത്തു. ജില്ലാ ലഹരി വിരു ദ്ധ സ്ക്വാഡിനൊപ്പം ബത്തേരി സബ് ഇൻസ്പെക്ടർ കെ.കെ സോബിൻ, എ.എസ്. ഐ സുമേഷ്,എസ്.സി.പി.ഒ മാരായ അരുൺജിത്ത്,സി.ഷൈജു,സി.പി.ഒ അജ്‌മൽ എന്നിവരാണ് പോലീസ് സംഘത്തിലുണ്ടായിരുന്നത്.

പുനർലേലം
ജലവിഭവ വകുപ്പിന് കീഴിലുള്ള ബാണാസുര സാഗർ ഇറിഗേഷൻ പ്രൊജക്ടിലെ വെണ്ണിയോട് വിതരണ കനാലിൽ സർക്കാർ ഏറ്റെടുത്ത ഭൂമിയിലെ മരങ്ങൾ പുനർലേലം ചെയ്യുന്നു. 27ന് വൈകുന്നേരം 5 വരെ ക്വട്ടേഷനുകൾ സമർപ്പിക്കാം. ഫോൺ: 7559800992, 04936







