ഫ്രൈഡ് ചിക്കന്‍ ഫ്‌ളേവറില്‍ ടൂത്ത് പേസ്റ്റ്; പുറത്തിറങ്ങി ഒരാഴ്ചയ്ക്കകം വമ്പന്‍ ഹിറ്റ്

ഉപ്പ്, പൊതിയിന, ഗ്രാമ്പൂ തുടങ്ങിയ ടൂത്ത് പേസ്റ്റ് ഫ്‌ളേവറുകള്‍ നമുക്ക് സുപരിചിതമാണ്, അല്ലേ? ഇവയ്ക്ക് പുറമെ നാരങ്ങ, കാപ്പി, ചോക്‌ലേറ്റ്, മറ്റ് പഴങ്ങള്‍ എന്നിവയുടെ ഫ്‌ളേവറുകളിലും ടൂത്ത് പേസ്റ്റ് വിപണിയിലുണ്ട്. നമുക്കിഷ്ടപ്പെട്ട ഭക്ഷണസാധനങ്ങളുടെ ഫ്‌ളേവറില്‍ ടൂത്ത് പേസ്റ്റുണ്ടായിരുന്നെങ്കിലെന്ന് ചിലരെങ്കിലും വെറുതെയൊന്ന് ചിന്തിച്ചു നോക്കിയിട്ടുണ്ടാകും.

ഫ്രൈഡ് ചിക്കന്‍ ഫ്‌ളേവറില്‍ തന്നെ ഒരു ടൂത്ത് പേസ്റ്റ് രംഗത്തെത്തിയാലോ? കേള്‍ക്കുമ്പോള്‍ അതിശയം തോന്നുന്നില്ലേ? അത് യാഥാര്‍ഥ്യമാക്കിയിരിക്കുകയാണ് കെഎഫ്‌സിയും ഹൈസ്‌മൈലും. ഇരു കമ്പനികളുടേയും പങ്കാളിത്തത്തോടെ അമേരിക്കയില്‍ ഫ്രൈഡ് ചിക്കന്‍ ഫ്‌ളേവറിലുള്ള ടൂത്ത് പേസ്റ്റിന്റെ ലിമിറ്റഡ് എഡിഷന്‍ ഉപഭോക്താക്കളിലേക്ക് എത്തിയിരിക്കുകയാണ്.

കെഎഫ്‌സിയുടെ 11 ഔഷധസസ്യങ്ങളും സുഗന്ധവ്യഞ്ജനങ്ങളും അടങ്ങിയ ചേരുവയില്‍നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് പുതിയ ടൂത്ത് പേസ്റ്റ് തയ്യാറാക്കിയിരിക്കുന്നത്. ഉപഭോക്താക്കള്‍ എങ്ങനെ പുതിയ ടൂത്ത് പേസ്റ്റിനെ എങ്ങനെ സ്വീകരിക്കുമെന്ന് ആശങ്ക തുടക്കത്തില്‍ നിലനിന്നിരുന്നെങ്കിലും ഫ്രൈഡ് ചിക്കന്‍ പ്രേമികളെ ആകര്‍ഷിച്ച ടൂത്ത് പേസ്റ്റ് വില്‍പനയ്‌ക്കെത്തി ഒരാഴ്ച കഴിയുന്നതിന് മുമ്പേ ഓണ്‍ലൈനില്‍ വിറ്റ് തീര്‍ന്നതായാണ് വിവരം. 13 അമേരിക്കന്‍ ഡോളറാണ്(1,126.90 രൂപ) ഫ്‌ളൂറൈഡ് രഹിതമായ 60 ഗ്രാം ഫ്രൈഡ് ചിക്കന്‍ ടൂത്ത് പേസ്റ്റിന്റെ വില.

മസാലയോടുകൂടിയ നല്ല ചൂടുള്ള കെഎഫ്‌സിയുടെ ഫ്രൈഡ് ചിക്കന്‍ കടിക്കുന്ന പോലെയാണ് പുതിയ ടൂത്ത് പേസ്റ്റെന്നാണ് പുതിയ ഉത്പന്നം സംബന്ധിച്ച വാര്‍ത്താ കുറിപ്പില്‍ വിവരിച്ചിരിക്കുന്നത്.

റെഡ് വെല്‍വെറ്റ്, ഐസ് പോപ്പ്, കുക്കീസ് ആന്റ് ക്രീം, സ്‌ട്രോബറി ക്രീം തുടങ്ങി വ്യത്യസ്തമായ ഫ്‌ളേവറില്‍ ഹൈസ്‌മൈല്‍ ഇതിന് മുമ്പും ടൂത്ത് പേസ്റ്റ് പുറത്തിറക്കിയിട്ടുണ്ട്. ഫ്രൈഡ് ചിക്കന്‍ ടൂത്ത് പേസ്റ്റ് ഉപഭോക്താക്കളില്‍ പലരിലും കൗതുകവും സന്തോഷവുമാണ് ഉണ്ടാക്കിയിരിക്കുന്നത്. സോഷ്യല്‍മീഡിയയിലും ടൂത്ത് പേസ്റ്റിനെ കുറിച്ചുള്ള വിവിധ റിവ്യൂ വന്നുകഴിഞ്ഞു.

https://x.com/kylekruegerr/status/1907224497414873381?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1907224497414873381%7Ctwgr%5Ece484afca763931a378417f077604f5fc678decb%7Ctwcon%5Es1_c10&ref_url=https%3A%2F%2Fwww.mathrubhumi.com%2Ffood%2Fnews%2Fkfc-fried-chicken-toothpaste-trending-1.10496659

സ്വാതന്ത്ര്യ ദിനത്തിൽ സുപ്രധാന പ്രഖ്യാപനവുമായി പ്രധാനമന്ത്രി, ദീപാവലി സമ്മാനമായി ജിഎസ്ടി നിരക്കുകൾ കുറയ്ക്കും

സ്വാതന്ത്ര്യ ദിനത്തിൽ സുപ്രധാന പ്രഖ്യാപനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ദീപാവലി സമ്മാനമായി ജിഎസ്ടി പരിഷ്കരണം നടപ്പിലാക്കും. ജിഎസ്ടി നിരക്കുകൾ കുറയ്ക്കും. പുതിയ നികുതി വ്യവസ്ഥ, അവശ്യ സേവനങ്ങളുടെയും നിത്യോപയോഗ സാധനങ്ങളുടെയും വില കുറയും. സാധാരണക്കാർക്ക് പ്രയോജനകരമാകുന്ന

കെഎസ്എഫ്ഇ: വയനാട് ജില്ലയിൽ ആകെ 63.79 കോടിയുടെ ചിട്ടി, നിക്ഷേപം 376.4 കോടി, വായ്പ നൽകിയത് 385 കോടി

സംസ്ഥാനത്ത് ഒരു ലക്ഷം കോടി രൂപയുടെ വാർഷിക വിറ്റുവരവ്‌ കൈവരിച്ചു അഭിമാനമായി മാറിയ കെഎസ്എഫ്ഇയ്ക്ക് വയനാട് ജില്ലയിലും തിളക്കമാർന്ന പ്രകടനം. ജില്ലയിൽ ആകെയുള്ള 14 ശാഖകളിലും കൂടി 2024-25 സാമ്പത്തിക വർഷം 63.79 കോടി

രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും ഉറപ്പാക്കാന്‍ ഭരണഘടന മൂല്യങ്ങള്‍ സംരക്ഷിക്കപ്പെടണം: മന്ത്രി ഒ.ആര്‍ കേളു.

രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും ഉറപ്പാക്കാന്‍ ഭരണഘടനയിലെ ജനാധിപത്യ-മതേതര മൂല്യങ്ങള്‍ എക്കാലവും കാത്തു സംരക്ഷിക്കപ്പെടണമെന്നും ഓരോ ഇന്ത്യന്‍ ജനതയും ഇതിനായി പ്രതിജ്ഞയെടുക്കണമെന്നും പട്ടികജാതി-പട്ടികവര്‍ഗ്ഗ-പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആര്‍ കേളു. കല്‍പ്പറ്റ എസ്.കെ.എം.ജെ സ്‌കൂള്‍ ഗ്രൗണ്ടില്‍ സ്വാതന്ത്ര്യ

വിലവിവരം കാണത്തക്കവിധം പ്രദർശിപ്പിച്ചില്ലെങ്കിൽ നടപടി

ജില്ലയിലെ പലചരക്ക്, പച്ചക്കറിക്കടകൾ, സൂപ്പർ മാർക്കറ്റുകൾ, ഹോട്ടലുകൾ, മത്സ്യ-മാംസ കടകൾ എന്നിവിടങ്ങളിൽ സാധനങ്ങളുടെ വിലവിവരം ഉപഭോക്താക്കൾക്ക് കാണത്തക്കവിധം പ്രദർശിപ്പിക്കാത്ത സ്ഥാപന ഉടമകൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു.

എസ് വൈ എസ് സൗഹൃദസമ്മേളനം നടത്തി

മാനന്തവാടി: ഇന്ത്യയുടെ 79 -ാം സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി എസ് വൈ എസ് തരുവണ സർക്കിൾ കമ്മിറ്റിയുടെ നേതൃത്വത്തിൽ തരുവണ ടൗണിൽ സംഘടിപ്പിച്ച സ്വാതന്ത്ര്യദിന സൗഹൃദസമ്മേളനം വയനാട് ജില്ലാപഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ്

റാങ്ക് ലിസ്റ്റ് റദ്ദാക്കി

ആരോഗ്യ വകുപ്പിൽ ലാബ് ടെക്നീഷ്യൻ ഗ്രേഡ് 2 (കാറ്റഗറി നമ്പർ 338/2020) തസ്തികയിലേക്ക് 2022 ജൂൺ ഒൻപതിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂൺ ഒൻപതിന് അർദ്ധരാത്രി പൂർത്തിയായതിനാൽ 2025 ജൂൺ 10

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.