വ്യാജ പ്രായം നൽകി ഇൻസ്റ്റഗ്രാമിൽ അക്കൗണ്ട് സൃഷ്ടിക്കുന്നത് ഇനി അത്ര എളുപ്പമായിരിക്കില്ല. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ഇൻസ്റ്റഗ്രാം കൂടുതൽ സുരക്ഷിതമാക്കാൻ മാതൃ കമ്പനിയായ മെറ്റ ഒരു വലിയ ചുവടുവയ്പ്പ് നടത്തിയിരിക്കുകയാണ്. ഇൻസ്റ്റഗ്രാമിൽ യഥാർഥ പ്രായം കണ്ടെത്താൻ മെറ്റ ഇപ്പോൾ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിക്കുന്നു.
ഇൻസ്റ്റഗ്രാമിലെ ഏതെങ്കിലും ഉപയോക്താവ് തന്റെ പ്രായം 18 വയസിനു മുകളിലാണെന്ന് പറഞ്ഞാൽ, അവർ ഇപ്പോൾ നിരീക്ഷിക്കപ്പെടും. ഉപയോക്താവിന്റെ പ്രസ്താവിച്ച പ്രായം യഥാർഥമാണോ അതോ ഒരു പ്രത്യേക ഉള്ളടക്കം ആക്സസ് ചെയ്യുന്നതിന് അവർ ഉയർന്ന പ്രായം വ്യാജമായി നൽകുകയാണോ എന്ന് മനസിലാക്കാൻ എഐ സാങ്കേതികവിദ്യ ഉപയോഗിക്കാനാണ് മെറ്റയുടെ നീക്കം.