അതിത്രീവ മഴയെ കരുതണം, സ്കൂളുകളിൽ സുരക്ഷ ഉറപ്പാക്കണം’; സ്കൂൾ കെട്ടിടങ്ങൾക്ക് ഫിറ്റ്നസ് വേണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കനത്ത മഴയില്‍ ജാഗ്രത വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അതിതീവ്ര മഴ അപകടങ്ങൾ ഉണ്ടാക്കിയേക്കും. ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ സാധ്യത നിലനില്‍ക്കുന്നുണ്ട്. അതീവ ജാഗ്രത പുലർത്തണം. അപകട ഭീഷണി മേഖലയിലുള്ളവര്‍ മാറി താമസിക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു. പല നദികളിലും ജലനിരപ്പ് ഉയരുന്നുണ്ട്. സംസ്ഥാനത്ത് 59 ക്യാമ്പുകള്‍ തുറന്നിട്ടുണ്ടെന്നും 1296 പേരെ ഇതുവരെ മാറ്റിപ്പാര്‍പ്പിച്ചുവെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

പഞ്ചായത്ത് തലത്തില്‍ എമര്‍ജനി റെസ്പോന്‍സ് ടീമുകളുണ്ട്. വാട്സ്ആപ്പ് കൂട്ടായ്മ ഉണ്ടാക്കി മഴ വിവരങ്ങള്‍ കൈമാറണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. വിദ്യാലയങ്ങള്‍ ജൂണ്‍ 2 ന് തുറക്കും. സ്കൂള്‍ തുറക്കുന്നതിന് മുമ്പ് സ്കൂളും പരിസരവും വൃത്തിയാക്കണം. സ്കൂള്‍ കെട്ടിടങ്ങള്‍ക്ക് ഫിറ്റ്നസ് വേണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു.

കേരളത്തിലേക്കടക്കം കൂടുതൽ വിമാന സർവീസുകൾ; ആഗോളതലത്തിൽ പ്രവർത്തനം വ്യാപിപ്പിക്കാനൊരുങ്ങി യുഎഇ എയർലൈനുകൾ

അബുദാബി: പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥക്ക് അയവ് വന്നതോടെ സർവീസുകൾ പൂർണതോതിൽ പുനഃസ്ഥാപിക്കാൻ ഒരുങ്ങി യുഎഇയിലെ പ്രമുഖ വിമാനക്കമ്പനികൾ. എമിറേറ്റ്സ്, ഇത്തിഹാദ്, ഫ്ലൈ ദുബായ്, എയർ അറേബ്യ ഉൾപ്പെടെയുള്ളവ സർവീസുകള്‍ വർധിപ്പിച്ചിട്ടുണ്ട്. ഈ മാസം ആദ്യം 250

“ഹെവൻസ് ഡാർലിങ്ങ്” വെക്കേഷൻ ബൈബിൾ സ്കൂളിന് ഗംഭിര തുടക്കം

വയനാട് ജില്ലയിലെ കുട്ടികളുടെ ഏറ്റവും വലിയ അവധിക്കാല സംഗമമായ TAG & ബെതൽ ഇന്ത്യ ലൈഫ് ചർച്ച് ഒരുക്കുന്ന ഹെവൻസ് ഡാർലിങ്ങ് വെക്കേഷൻ ബൈബിൾ സ്കൂൾ സെൻ്റ് തോമസ് ഇവാഞ്ചലിക്കൽ എൽ പി സ്കൂൾ

വെടിക്കെട്ട് അപകടം: ഒൻപത് മൃതദേഹങ്ങൾ ലഭിച്ചു, മൂന്നു പേരെ തിരിച്ചറിഞ്ഞു.

മുണ്ടത്തിക്കോട് വെടിക്കെട്ടപകടത്തിൽ മരണപ്പെട്ട ഏഴു പേരുടെ പൂർണ മൃതദേഹങ്ങൾ ലഭിച്ചതായി ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ അറിയിച്ചു. അതിൽ മൂന്നു പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. പഴയന്നൂർ, വെണ്ണൂർ, പാറക്കുണ്ടിൽ വീട്ടിൽ സുദർശനൻ (54), പാലക്കാട് കല്ലൂർ,

ക്ലർക്ക് മുതൽ പഞ്ചായത്ത് സെക്രട്ടറി വരെ, യുപിഐ ആപ്പ് വഴി കൈപ്പറ്റിയത് 4.6 ലക്ഷം രൂപ; 14 ഉദ്യോ​ഗസ്ഥരെ കയ്യോടെ പൊക്കി വിജിലൻസ്

തിരുവനന്തപുരം : സംസ്ഥാനത്ത് മണ്ണ് നീക്കം ചെയ്യാനുള്ള അനുമതിയുടെ മറവിൽ വൻ ക്രമക്കേടും അഴിമതിയുമെന്ന് വിജിലൻസ് കണ്ടെത്തൽ. സർക്കാർ ഓഫീസുകളിൽ നടത്തിയ പരിശോധനയിൽ മണ്ണ് ഇടപാടുകാരിൽ നിന്ന് നാലര ലക്ഷത്തോളം രൂപ കൈക്കൂലിയായി കൈപ്പറ്റിയ

വൈദ്യുതി മുടങ്ങും

ട്രാൻസ്‌ഫോർമർ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ പടിഞ്ഞാറത്തറ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പടിഞ്ഞാറത്തറ ടൗൺ, പടിഞ്ഞാറത്തറ വില്ലേജ്, മുസ്തഫ മിൽ, തെങ്ങുംമുണ്ട, പുഞ്ചവയൽ, പാണ്ടംകോഡ്, കപ്പുണ്ടിക്കൽ, സ്പിൽവേ, ചിറ്റലാക്കുന്ന്, പടയൻ, അയ്യർ ആർക്കേഡ് എന്നീ ട്രാൻസ്‌ഫോർമർ

പുനർലേലം

ജലവിഭവ വകുപ്പിന് കീഴിലുള്ള ബാണാസുര സാഗർ ഇറിഗേഷൻ പ്രൊജക്ടിലെ വെണ്ണിയോട് വിതരണ കനാലിൽ സർക്കാർ ഏറ്റെടുത്ത ഭൂമിയിലെ മരങ്ങൾ പുന‍ർലേലം ചെയ്യുന്നു. 27ന് വൈകുന്നേരം 5 വരെ ക്വട്ടേഷനുകൾ സമ‍ർപ്പിക്കാം. ഫോൺ: 7559800992, 04936

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.