മാഹിയില്‍ മദ്യത്തിന് വിലകൂട്ടി; എന്നാല്‍ പഴയ മദ്യം പഴയ വിലയ്ക്ക് തന്നെ വില്‍ക്കണം

മയ്യഴി: പുതുച്ചേരി സംസ്ഥാനത്ത് മദ്യത്തിന് വില വര്‍ധിപ്പിച്ചു. മാഹിയില്‍ ഉള്‍പ്പെടെയാണിത്. വിവിധയിനം മദ്യത്തിന് 10 മുതല്‍ 20 വരെ ശതമാനമാണ് വര്‍ധന. എക്‌സൈസ് തീരുവ കൂട്ടിയതോടെയാണ് വില വര്‍ധിച്ചത്.
50 ശതമാനത്തോളം വര്‍ധന നടപ്പില്‍ വരുത്താനാണ് സര്‍ക്കാര്‍ നേരത്തെ തീരുമാനിച്ചത്. വലിയ തോതിലുള്ള വിലവര്‍ധന മദ്യവില്‍പ്പന ബാധിക്കുമെന്നതിനാല്‍ മദ്യഷാപ്പുടമകളും ലിക്കര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷനും പ്രതിഷേധം അറിയിച്ചതിനെത്തുടര്‍ന്നാണ് 20 ശതമാനം വര്‍ധന എന്ന തീരുമാനത്തിലേക്കിയത്.

മദ്യശാല ഉടമകള്‍ 28 മുതല്‍ വാങ്ങിയ മദ്യം മാത്രമേ പുതിയ വിലയ്ക്ക് വില്‍ക്കാന്‍ പാടുള്ളൂവെന്ന് പുതുച്ചേരി ലീഗല്‍ മെട്രോളജി( എന്‍ഫോഴ്‌സ്‌മെന്റ്) അറിയിച്ചു. പഴയ മദ്യം പുതിയ വിലയ്ക്ക് വില്‍ക്കുന്ന മദ്യശാലകള്‍ക്ക് 2011ലെ പുതുച്ചേരി ലീഗല്‍ മെട്രോളജി(എന്‍ഫോഴ്‌സ്‌മെന്റ്) കണ്‍ട്രോളര്‍ റൂള്‍സ് പ്രകാരം പരമാവധി പിഴ ചുമത്തും. പരാതികള്‍ 04132262090 എന്ന നമ്പറില്‍ അറിയിക്കണം.

വൈദ്യുതി മുടങ്ങും

ട്രാൻസ്‌ഫോർമർ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ പടിഞ്ഞാറത്തറ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പടിഞ്ഞാറത്തറ ടൗൺ, പടിഞ്ഞാറത്തറ വില്ലേജ്, മുസ്തഫ മിൽ, തെങ്ങുംമുണ്ട, പുഞ്ചവയൽ, പാണ്ടംകോഡ്, കപ്പുണ്ടിക്കൽ, സ്പിൽവേ, ചിറ്റലാക്കുന്ന്, പടയൻ, അയ്യർ ആർക്കേഡ് എന്നീ ട്രാൻസ്‌ഫോർമർ

പുനർലേലം

ജലവിഭവ വകുപ്പിന് കീഴിലുള്ള ബാണാസുര സാഗർ ഇറിഗേഷൻ പ്രൊജക്ടിലെ വെണ്ണിയോട് വിതരണ കനാലിൽ സർക്കാർ ഏറ്റെടുത്ത ഭൂമിയിലെ മരങ്ങൾ പുന‍ർലേലം ചെയ്യുന്നു. 27ന് വൈകുന്നേരം 5 വരെ ക്വട്ടേഷനുകൾ സമ‍ർപ്പിക്കാം. ഫോൺ: 7559800992, 04936

പശ്ചിമേഷ്യയിൽ ആശങ്കയുടെ മണിക്കൂറുകൾ! ഇന്നും മാറ്റമില്ലാതെ സ്വർണ വില

സംസ്ഥാനത്ത് സ്വർണ വിലയിൽ ഇന്ന് മാറ്റമില്ല. 22 കാരറ്റ് 1 ഗ്രാം സ്വർണത്തിന് ഇന്ന് 14,235 രൂപയാണ് വില വരുന്നത്. 1 പവൻ സ്വർണത്തിന് 1,13,880 രൂപയാണ് ഇന്നത്തെയും വില. അക്ഷയ തൃതീയ ദിവസമായിരുന്ന

ജലവിതരണം മുടങ്ങും

നീരിരിട്ടാടി നദിയിലെ ഇൻടേക്ക് കിണർനടക്കുന്നതിനാൽ കണിയാമ്പറ്റ പഞ്ചായത്ത് പരിധിയിൽ ബുധനാഴ്ച നാളെ (ഏപ്രിൽ 22) മുതൽ രണ്ട് ദിവസത്തേക്ക് ജലവിതരണം മുടങ്ങുമെന്ന് വാട്ടർ അതോറിറ്റി അസിസ്റ്റന്റ് എഞ്ചിനീയ‍ർ അറിയിച്ചു. Facebook Twitter WhatsApp

കേന്ദ്രീയ വിദ്യാലയത്തിൽ സീറ്റൊഴിവ്

കൽപ്പറ്റ കേന്ദ്രീയ വിദ്യാലയത്തിൽ പ്ലസ് വൺ സയൻസ് വിഭാഗത്തിൽ ഏതാനും സീറ്റുകളിൽ ഒഴിവുണ്ട്. അപേക്ഷാ ഫോറം https://kalpetta.kvs.ac.in/ എന്ന വെബ്‍സൈറ്റിൽ ലഭിക്കും. ഏപ്രിൽ 21 മുതൽ മേയ് 6 വരെ അപേക്ഷകൾ സ്കൂളിൽ സ്വീകരിക്കുമെന്ന്

സൗജന്യ വയറിങ് പരിശീലനം

മീനങ്ങാടി ഗവ. പോളിടെക്നിക് കോളേജിലെ തുടർ വിദ‍്യാഭ‍്യാസ കേന്ദ്രത്തിൽ പട്ടികവർഗ വിഭാഗത്തിൽപ്പെടുന്നവർക്ക് സൗജന‍്യ ഇലക്ട്രിക്കൽ വയറിങ് ആന്റ് ഹോം അപ്ലയൻസസ് സർവ്വീസിങ്ങ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. 10 മാസമാണ് വയർമാൻ ലൈസൻസിങ് കോഴ്സിന്റെ കാലാവധി.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.