സുഗന്ധഗിരി ഗോത്ര സ്വാതന്ത്ര്യസമര സേനാനി മ്യൂസിയം പ്രവൃത്തി വേഗത്തിലാക്കണം: മന്ത്രി ഒ ആർ കേളു.

കൽപ്പറ്റ:
വിദേശ അധിനിവേശത്തിനെതിരെ പട പൊരുതിയ
ഗോത്ര വർഗക്കാരായ സ്വാതന്ത്ര്യ സമര സേനാനികളുടെ സ്മരണയ്ക്കായി സുഗന്ധഗിരിയിൽ നിർമ്മിക്കുന്ന
മ്യൂസിയത്തിന്റെ നിർമാണ പ്രവൃത്തി വേഗത്തിലാക്കാൻ സംസ്ഥാന പട്ടികജാതി പട്ടികവർഗ പിന്നാക്ക ക്ഷേമ മന്ത്രി ഒ ആർ കേളു നിർദ്ദേശിച്ചു.

ഈ വർഷം നവംബർ 15ന് ബിർസ മുണ്ടയുടെ 150ാം ജന്മവാർഷിക ദിനത്തിൽ പ്രധാനമന്ത്രി
ഉദ്ഘാടനം
ചെയ്യാനിരിക്കുന്ന മ്യൂസിയം പ്രവൃത്തി
ഒക്ടോബറിൽ തന്നെ പൂർത്തിയാക്കണമെന്ന്
തിങ്കളാഴ്ച കലക്ടറേറ്റിൽ ചേർന്ന അവലോകന യോഗത്തിൽ മന്ത്രി ആവശ്യപ്പെട്ടു.

3 സോണുകളായുള്ള നിർമാണ പ്രവൃത്തിയിൽ
സോൺ രണ്ടും മൂന്നുമാണ് ഇപ്പോൾ നടക്കുന്നത്.
കെട്ടിടം ഫൗണ്ടേഷന്റെ 18 കോൺക്രീറ്റ് തൂണുകളിൽ 10 എണ്ണത്തിന്റെ നിർമ്മാണം പൂർത്തിയായതായി പ്രവൃത്തി ഏറ്റെടുത്ത ഉരാളുങ്കൽ ലേബർ കോൺട്രാക്ട് കോപ്പറേറ്റീവ് സൊസൈറ്റി അറിയിച്ചു.
ബാക്കി 8 തൂണുകളുടെ നിർമ്മാണം, റിട്ടേയ്നിംഗ്
വാൾ എന്നിവ ഈ മാസം 30നകം തീർക്കും. ഒക്ടോബർ 31 നകം തന്നെ മുഴുവൻ പണിയും പൂർത്തിയാക്കും.

ജൂലൈയിൽ മഴ ശക്തിപ്പെട്ടാൽ
നിർമാണം
പ്രയാസകരമായിരിക്കുമെന്നും മഴ മാറി നിൽക്കുന്ന ഈ അവസരത്തിൽ തന്നെ കൂടുതൽ തൊഴിലാളികളെ എത്തിച്ച് പണി മുന്നോട്ടുകൊണ്ടുപോകണമെന്ന് ജില്ലാ കലക്ടർ ഡി ആർ മേഘശ്രീ നിർദേശിച്ചു.

തദ്ദേശീയരായ ഗോത്ര വിഭാഗ തൊഴിലാളികളെ നിർമാണ പ്രവൃത്തിയുടെ ഭാഗമാക്കണം.

വൈത്തിരി സുഗന്ധഗിരിയിലെ
20 ഏക്കർ ഭൂമിയിലാണ്
16.66 കോടി രൂപ കേന്ദ്ര സർക്കാർ ധനസഹായത്തോടെ കോഴിക്കോട് ചേവായൂരിലെ പട്ടികജാതി പട്ടികവർഗ ഗവേഷണ പരിശീലന വികസന പഠന വകുപ്പിന്റെ (കിർടാഡ്‌സ്) കീഴിൽ ഗോത്ര സ്വാതന്ത്ര്യ സമരസേനാനി മ്യൂസിയം നിർമിക്കുന്നത്. ഇതിൽ 7.19 കോടി രൂപ ഫണ്ട് ലഭ്യമായി.

പട്ടികജാതി-വർഗ വികസന വകുപ്പിന്റെ അധീനതയിലുണ്ടാ
യിരുന്ന 20 ഏക്കർ ഭൂമിയാണ് മ്യൂസിയത്തിനായി കിർടാഡ്‌സിന് കൈമാറിയത്.

യോഗത്തിൽ സബ് കലക്ടർ മിസാൽ സാഗർ ഭരത്,
കിർടാഡ്‌സ് ഡയറക്ടർ ഡോ. എസ് ബിന്ദു, കിർടാഡ്‌സ് ഉദ്യോഗസ്ഥർ, യുഎൽസിസിഎസ് പ്രതിനിധികൾ എന്നിവരും പങ്കെടുത്തു.

പുനർലേലം

ജലവിഭവ വകുപ്പിന് കീഴിലുള്ള ബാണാസുര സാഗർ ഇറിഗേഷൻ പ്രൊജക്ടിലെ വെണ്ണിയോട് വിതരണ കനാലിൽ സർക്കാർ ഏറ്റെടുത്ത ഭൂമിയിലെ മരങ്ങൾ പുന‍ർലേലം ചെയ്യുന്നു. 27ന് വൈകുന്നേരം 5 വരെ ക്വട്ടേഷനുകൾ സമ‍ർപ്പിക്കാം. ഫോൺ: 7559800992, 04936

പശ്ചിമേഷ്യയിൽ ആശങ്കയുടെ മണിക്കൂറുകൾ! ഇന്നും മാറ്റമില്ലാതെ സ്വർണ വില

സംസ്ഥാനത്ത് സ്വർണ വിലയിൽ ഇന്ന് മാറ്റമില്ല. 22 കാരറ്റ് 1 ഗ്രാം സ്വർണത്തിന് ഇന്ന് 14,235 രൂപയാണ് വില വരുന്നത്. 1 പവൻ സ്വർണത്തിന് 1,13,880 രൂപയാണ് ഇന്നത്തെയും വില. അക്ഷയ തൃതീയ ദിവസമായിരുന്ന

ജലവിതരണം മുടങ്ങും

നീരിരിട്ടാടി നദിയിലെ ഇൻടേക്ക് കിണർനടക്കുന്നതിനാൽ കണിയാമ്പറ്റ പഞ്ചായത്ത് പരിധിയിൽ ബുധനാഴ്ച നാളെ (ഏപ്രിൽ 22) മുതൽ രണ്ട് ദിവസത്തേക്ക് ജലവിതരണം മുടങ്ങുമെന്ന് വാട്ടർ അതോറിറ്റി അസിസ്റ്റന്റ് എഞ്ചിനീയ‍ർ അറിയിച്ചു. Facebook Twitter WhatsApp

കേന്ദ്രീയ വിദ്യാലയത്തിൽ സീറ്റൊഴിവ്

കൽപ്പറ്റ കേന്ദ്രീയ വിദ്യാലയത്തിൽ പ്ലസ് വൺ സയൻസ് വിഭാഗത്തിൽ ഏതാനും സീറ്റുകളിൽ ഒഴിവുണ്ട്. അപേക്ഷാ ഫോറം https://kalpetta.kvs.ac.in/ എന്ന വെബ്‍സൈറ്റിൽ ലഭിക്കും. ഏപ്രിൽ 21 മുതൽ മേയ് 6 വരെ അപേക്ഷകൾ സ്കൂളിൽ സ്വീകരിക്കുമെന്ന്

സൗജന്യ വയറിങ് പരിശീലനം

മീനങ്ങാടി ഗവ. പോളിടെക്നിക് കോളേജിലെ തുടർ വിദ‍്യാഭ‍്യാസ കേന്ദ്രത്തിൽ പട്ടികവർഗ വിഭാഗത്തിൽപ്പെടുന്നവർക്ക് സൗജന‍്യ ഇലക്ട്രിക്കൽ വയറിങ് ആന്റ് ഹോം അപ്ലയൻസസ് സർവ്വീസിങ്ങ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. 10 മാസമാണ് വയർമാൻ ലൈസൻസിങ് കോഴ്സിന്റെ കാലാവധി.

ഇന്ധനവിലയിലെ കുതിച്ചുചാട്ടം കനത്ത തിരിച്ചടിയാകും; ആഗോള വിമാന ടിക്കറ്റ് നിരക്കുകൾ 10 ശതമാനം വരെ വർധിക്കാൻ സാധ്യത

ഇന്ധനവിലയിലുണ്ടായ കുതിച്ചുചാട്ടവും പശ്ചിമേഷ്യൻ സംഘർഷവും കാരണം ആഗോളതലത്തിൽ വിമാന ടിക്കറ്റ് നിരക്കുകൾ 10 ശതമാനം വരെ വർധിക്കുമെന്ന് റിപ്പോർട്ട്. ദീർഘദൂര യാത്രകളെയാണ് ഈ വിലവർധനവ് ഏറ്റവും കൂടുതൽ ബാധിക്കുക. എന്നാൽ, ഗൾഫ് മേഖലയിലെ വിമാനക്കമ്പനികൾക്ക്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.