ഗൂഗിള്‍പേയിലടക്കം ബാലൻസ് നോക്കാൻ പരിധി നിശ്ചയിച്ചു.

യുപിഐ ഉപയോക്താക്കള്‍ക്ക് മാർഗ്ഗ നിർദ്ദേശങ്ങളുമായി നാഷണല്‍ പേയ്മെൻ്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ. ഗൂഗിള്‍ പേ, പേടിഎം, ഫോണ്‍പേ പോലുള്ള എല്ലാ ബാങ്കുകള്‍ക്കും പേയ്‌മെന്റ് സേവന ദാതാക്കള്‍ക്കും പുതിയ നിർദ്ദേശങ്ങള്‍ ഇനി ബാധകമായിരിക്കും. യുപിഐ സേവനം ഉപയോഗിക്കുന്ന എല്ലാ ഉപയോക്താക്കളെയും ഇത് ബാധിക്കും. ബാലൻസ് പരിശോധിക്കുന്നത് മുതല്‍, ഓട്ടോപേയ്മെൻ്റ് അടക്കം ഇനി നിയന്ത്രണങ്ങള്‍ക്ക് വിധേയമായിരിക്കും. ഉപഭോക്താക്കള്‍ക്ക് ഈ സേവനങ്ങള്‍ ഒരു നിശ്ചിത പരിധിക്കുള്ളില്‍ മാത്രമേ ഉപയോഗിക്കാൻ കഴിയൂ. 2025 ജൂലൈ 31 മുതല്‍ പുതിയ നിയമങ്ങള്‍ പ്രാബല്യത്തില്‍ വരും.

ബാലൻസ്പരിശോധന പരിധി

നാഷണല്‍ പേയ്മെൻ്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ മുന്നോട്ട് വെക്കുന്ന നിർദ്ദേശങ്ങള്‍ പ്രകാരം ഏതൊരു ഉപയോക്താവിനും ഒരു യുപിഐ ആപ്പില്‍ നിന്നും പരമാവധി 50 തവണയാണ് ഇനി ബാലൻസ് പരിശോധിക്കാൻ സാധിക്കൂ. ഒന്നിലധികം ആപ്പുകള്‍ ഉണ്ടെങ്കില്‍ അവയില്‍ വെവ്വേറെ 50 തവണ ബാലൻസ് പരിശോധിക്കാം. കൂടുതല്‍ തവണ ബാലൻസ് പരിശോധിക്കുന്നത് ഒഴിവാക്കാൻ വിജയകരമായ ഓരോ ഇടപാടിലും ബാങ്കുകള്‍ ഉപയോക്താവിൻ്റെ ലഭ്യമായ ബാലൻസ് വിവരങ്ങള്‍ അറിയിക്കേണ്ടതുണ്ടെന്നും അതിനാല്‍ ബാലൻസ് വീണ്ടും വീണ്ടും പരിശോധിക്കേണ്ടതില്ലെന്നും എൻ‌പി‌സി‌ഐ അറിയിച്ചു.

ഓട്ടോപേ സമയം

യുപിഐയില്‍ പ്രവർത്തിക്കുന്ന ഓട്ടോപേ (നെറ്റ്ഫ്ലിക്സ് സബ്സ്ക്രിപ്ഷൻ, എസ്‌ഐപി പോലുള്ളവ) ഇനി യുപിഐ സെർവ്വറിലെ തിരക്കില്ലാത്ത സമയങ്ങളിലായിരിക്കും പ്രോസസ്സ് ചെയ്യുക. ഇതിലും ചില മാറ്റങ്ങളും സമയ ദൈർഘ്യവും ഉണ്ട്.

ലിങ്ക് ചെയ്‌ത അക്കൗണ്ട്

ഇനി മുതല്‍ ഏതൊരു യുപിഐ ആപ്പിലൂടെയും ഒരു ദിവസം 25 തവണ മാത്രമേ ഉപയോക്താക്കള്‍ക്ക് തങ്ങളുടെ മൊബൈല്‍ നമ്ബറുമായി ഏതൊക്കെ ബാങ്ക് അക്കൗണ്ടുകള്‍ ബന്ധിപ്പിച്ചിട്ടുണ്ടെന്ന് പരിശോധിക്കാൻ കഴിയൂ. ഉപഭോക്താവ് തന്നെ ബാങ്ക് തിരഞ്ഞെടുക്കുമ്പോള്‍ മാത്രമേ ഇത് സംഭവിക്കൂ, കൂടാതെ ഉപഭോക്താവിൻ്റെ
സമ്മതത്തോടെ മാത്രമേ ഈ പ്രക്രിയ ആവർത്തിക്കൂ.

പുനർലേലം

ജലവിഭവ വകുപ്പിന് കീഴിലുള്ള ബാണാസുര സാഗർ ഇറിഗേഷൻ പ്രൊജക്ടിലെ വെണ്ണിയോട് വിതരണ കനാലിൽ സർക്കാർ ഏറ്റെടുത്ത ഭൂമിയിലെ മരങ്ങൾ പുന‍ർലേലം ചെയ്യുന്നു. 27ന് വൈകുന്നേരം 5 വരെ ക്വട്ടേഷനുകൾ സമ‍ർപ്പിക്കാം. ഫോൺ: 7559800992, 04936

പശ്ചിമേഷ്യയിൽ ആശങ്കയുടെ മണിക്കൂറുകൾ! ഇന്നും മാറ്റമില്ലാതെ സ്വർണ വില

സംസ്ഥാനത്ത് സ്വർണ വിലയിൽ ഇന്ന് മാറ്റമില്ല. 22 കാരറ്റ് 1 ഗ്രാം സ്വർണത്തിന് ഇന്ന് 14,235 രൂപയാണ് വില വരുന്നത്. 1 പവൻ സ്വർണത്തിന് 1,13,880 രൂപയാണ് ഇന്നത്തെയും വില. അക്ഷയ തൃതീയ ദിവസമായിരുന്ന

ജലവിതരണം മുടങ്ങും

നീരിരിട്ടാടി നദിയിലെ ഇൻടേക്ക് കിണർനടക്കുന്നതിനാൽ കണിയാമ്പറ്റ പഞ്ചായത്ത് പരിധിയിൽ ബുധനാഴ്ച നാളെ (ഏപ്രിൽ 22) മുതൽ രണ്ട് ദിവസത്തേക്ക് ജലവിതരണം മുടങ്ങുമെന്ന് വാട്ടർ അതോറിറ്റി അസിസ്റ്റന്റ് എഞ്ചിനീയ‍ർ അറിയിച്ചു. Facebook Twitter WhatsApp

കേന്ദ്രീയ വിദ്യാലയത്തിൽ സീറ്റൊഴിവ്

കൽപ്പറ്റ കേന്ദ്രീയ വിദ്യാലയത്തിൽ പ്ലസ് വൺ സയൻസ് വിഭാഗത്തിൽ ഏതാനും സീറ്റുകളിൽ ഒഴിവുണ്ട്. അപേക്ഷാ ഫോറം https://kalpetta.kvs.ac.in/ എന്ന വെബ്‍സൈറ്റിൽ ലഭിക്കും. ഏപ്രിൽ 21 മുതൽ മേയ് 6 വരെ അപേക്ഷകൾ സ്കൂളിൽ സ്വീകരിക്കുമെന്ന്

സൗജന്യ വയറിങ് പരിശീലനം

മീനങ്ങാടി ഗവ. പോളിടെക്നിക് കോളേജിലെ തുടർ വിദ‍്യാഭ‍്യാസ കേന്ദ്രത്തിൽ പട്ടികവർഗ വിഭാഗത്തിൽപ്പെടുന്നവർക്ക് സൗജന‍്യ ഇലക്ട്രിക്കൽ വയറിങ് ആന്റ് ഹോം അപ്ലയൻസസ് സർവ്വീസിങ്ങ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. 10 മാസമാണ് വയർമാൻ ലൈസൻസിങ് കോഴ്സിന്റെ കാലാവധി.

ഇന്ധനവിലയിലെ കുതിച്ചുചാട്ടം കനത്ത തിരിച്ചടിയാകും; ആഗോള വിമാന ടിക്കറ്റ് നിരക്കുകൾ 10 ശതമാനം വരെ വർധിക്കാൻ സാധ്യത

ഇന്ധനവിലയിലുണ്ടായ കുതിച്ചുചാട്ടവും പശ്ചിമേഷ്യൻ സംഘർഷവും കാരണം ആഗോളതലത്തിൽ വിമാന ടിക്കറ്റ് നിരക്കുകൾ 10 ശതമാനം വരെ വർധിക്കുമെന്ന് റിപ്പോർട്ട്. ദീർഘദൂര യാത്രകളെയാണ് ഈ വിലവർധനവ് ഏറ്റവും കൂടുതൽ ബാധിക്കുക. എന്നാൽ, ഗൾഫ് മേഖലയിലെ വിമാനക്കമ്പനികൾക്ക്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.